സംഘ‌ടിതരായി സ്ത്രീ​​​​​ക​​​​​ളും

03:10 AM Aug 08, 2022 | Deepika.com
ഇ​​​​​ന്ത്യ​​​​​യു​​​​​ടെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ലെ സ്ത്രീ​​​​​ക​​​​​ളു​​​​​ടെ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ചും അ​​​​​വ​​​​​രു​​​​​ടെ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചും രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​തെ സ്വാ​​​​​ത​​​​​ന്ത്ര്യ​​സ​​​​​മ​​​​​ര​​​​​ച​​​​​രി​​​​​ത്രം പൂ​​​​​ർ​​​​​ണ്ണ​​​​​മാ​​​​​വു​​​​​ക​​​​​യി​​​​​ല്ല.​​​ ​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​സ​​​​​മ​​​​​ര സേ​​​​​നാ​​​​​നി​​​​​ക​​​​​ളി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗ​​​​​വും ജ​​​​​യി​​​​​ലി​​​​​ൽ കി​​​​​ട​​​​​ന്ന​​​​​പ്പോ​​​​​ൾ സ്ത്രീ​​​​​ക​​​​​ൾ മു​​​​​ന്നോ​​​​​ട്ടു വ​​​​​ന്ന് സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല ഏ​​​​​റ്റെ​​​​​ടു​​​​​ത്തു. ഇ​​​​​ന്ത്യ​​​​​ൻ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു വേ​​​​​ണ്ടി​​​​​യു​​​​​ള്ള നി​​​​​സ്വാ​​​​​ർ​​​​​ത്ഥ​​​​​മാ​​​​​യ അ​​​​​ർ​​​​​പ്പ​​​​​ണ​​​​​ബോ​​​​​ധ​​​​​വും ധീ​​​​​ര​​​​​മാ​​​​​യ നേ​​​​​തൃ​​​​​ഗു​​​​​ണ​​​​​വും കൊ​​​​​ണ്ട് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഇ​​​​​ടം​​​​​നേ​​​​​ടി​​​​​യ സ്ത്രീ​​​​​ക​​​​​ളു​​​​​ടെ പ​​​​​ട്ടി​​​​​ക നീ​​​​​ണ്ട​​​​​താ​​​​​ണ്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ ക്രൈ​​​​​സ്ത​​​​​വ സ്ത്രീ​​​​​ക​​​​​ളും സ​​​​​വി​​​​​ശേ​​​​​ഷ​​​​​മാ​​​​​യ ഈ ​​​​​ച​​​​​രി​​​​​ത്ര സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​ത്തി​​​​​ൽ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി പോ​​​​​രാ​​​​​ടി. കേ​​​​​ര​​​​​ള ഐ​​​​​ക്യ മ​​​​​ഹി​​​​​ളാ​​​​​സം​​​​​ഘം, ദേ​​​​​ശ സേ​​​​​വി​​​​​കാ സം​​​​​ഘം തു​​​​​ട​​​​​ങ്ങി​​​​​യ സം​​​​​ഘ​​​​​ങ്ങ​​​​​ൾവ​​​​​ഴി സ്ത്രീ​​​​​ക​​​​​ൾ സം​​​​​ഘ​​​​​ടി​​​​​ത​​​​​രാ​​​​​യി. ഗാ​​​​​ന്ധി​​​​​യ​​​​​ൻ പ്ര​​​​​സ്ഥാ​​​​​നം, മ​​​​​ദ്യ​​​​​വ​​​​​ർ​​​​​ജ്ജ​​​​​നം, ഖാ​​​​​ദി പ്ര​​​​​ചാ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ സ്വാ​​​​​ത​​​​​ന്ത്ര്യ സ​​​​​മ​​​​​ര അ​​​​​നു​​​​​ബ​​​​​ന്ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​വ​​​​​ർ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യി.

അ​​​​​ക്ക​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​ൻ

തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​റി​​​​​ന്‍റെ ഝാ​​​​​ൻ​​​​​സി റാ​​​​​ണി, ജൊ​​​​​വാ​​​​​ൻ ഓ​​​​​ഫ് ആ​​​​​ർ​​​​​ക്ക് എ​​​​​ന്നീ അ​​​​​പ​​​​​ര​​​​​നാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ധീ​​​​​ര​​​​​വ​​​​​നി​​​​​ത​​​​​യാ​​​​​ണ് അ​​​​​ക്ക​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​ൻ. കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി ക​​​​​രി​​​​​പ്പാ​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ തൊ​​​​​മ്മ​​​​​ൻ ചെ​​​​​റി​​​​​യാ​​​​​ന്‍റെ​​​​​യും ച​​​​​ങ്ങ​​​​​നാ​​​​​ശ്ശേ​​​​​രി പാ​​​​​യി​​​​​പ്പാ​​​​​ട് പു​​​​​ന്ന​​​​​ക്കു​​​​​ടി​​​​​യി​​​​​ൽ അ​​​​​ന്ന​​​​​മ്മ​​​​​യു​​​​​ടെ​​​​​യും മ​​​​​ക​​​​​ളാ​​​​​യി 1909 ഫെ​​​​​ബ്രു​​​​​വ​​​​​രി 15-നു ​​​​​ജ​​​​​നി​​​​​ച്ചു. 1933​​​ൽ ​​കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് ഇം​​​​​ഗ്ലീ​​​​​ഷ് മി​​​​​ഡി​​​​​ൽ സ്കൂ​​​​​ൾ ഹെ​​​​​ഡ്മി​​​​​സ്ട്ര​​​​​സ്‌​​​​​സാ​​​​​യി ജോ​​​​​ലി ആ​​​​​രം​​​​​ഭി​​​​​ച്ചു. ​​​തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തെ അ​​​​​ധ്യാ​​​​​പ​​​​​ക പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​കാ​​​​​ല​​​​​ത്താ​​​​​ണ് സം​​​​​യു​​​​​ക്ത​​​​​രാ​​​​​ഷ്ട്രീ​​​​​യ​​​​​സ​​​​​ഭ​​​​​യു​​​​​ടെ സം​​​​​ഘാ​​​​​ട​​​​​ന​​​​​വും നി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​പ്ര​​​​​ക്ഷോ​​​​​ഭ​​​​​ണ​​​​​വും സി.​​​​​ കേ​​​​​ശ​​​​​വ​​​​​ന്‍റെ കോ​​​​​ഴ​​​​​ഞ്ചേ​​​​​രി പ്ര​​​​​സം​​​​​ഗ​​​​​വു​​​​​മൊ​​​​​ക്കെ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ രാ​​​​​ഷ​​​​​ട്രീ​​​​​യ​​​​​ത്തെ പ്ര​​​​​ക്ഷു​​​​​ബ്ധ​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ഈ ​​​​​സം​​​​​ഭ​​​​​വ​​​​​വി​​​​​കാ​​​​​സ​​​​​ങ്ങ​​​​​ൾ അ​​​​​ക്ക​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​നെ രാ​​​​​ഷ്ട്രീ​​​​​യ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ ആ​​​​​കൃ​​​​​ഷ്ട​​​​​യാ​​​​​ക്കി. സ്റ്റേ​​​​​റ്റ് കോ​​​​​ണ്‍ഗ്ര​​​​​​​സ് സ​​​​​ർ​​​​​വാ​​​​​ധി​​​​​പ​​​​​തി​​​​​യാ​​​​​യി​​​​​രു​​​​​ന്ന കു​​​​​ട്ട​​​​​നാ​​​​​ട് രാ​​​​​മ​​​​​കൃ​​​​​ഷ്ണ​​​​​പി​​​​​ള്ള​​​​​യു​​​​​ടെ അ​​​​​റ​​​​​സ്റ്റി​​​​​നെ തു​​​​​ട​​​​​ർ​​​​​ന്ന് 12-മ​​​​​ത്തെ സ​​​​​ർ​​​​​വാ​​​​​ധി​​​​​പ​​​​​തി​​​​​യാ​​​​​യി അ​​​​​ക്ക​​​​​മ്മ​​​​​യെ നാ​​​​​മ​​​​​നി​​​​​ർ​​​​​ദ്ദേ​​​​​ശം ചെ​​​​​യ്തു. കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി സ്കൂ​​​​​ളി​​​​​ലെ ഹെ​​​​​ഡ്മി​​​​​സ്ട്ര​​​​​സ് ജോ​​​​​ലി രാ​​​​​ജി​​​​​വ​​​​​ച്ചു. ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദ​​​​​ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി ന​​​​​ട​​​​​ന്ന ച​​​​​രി​​​​​ത്ര​​​​​പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ സ​​​​​മ​​​​​ര​​​​​ത്തി​​​​​ലെ സു​​​​​പ്ര​​​​​ധാ​​​​​ന​​​​​മാ​​​​​യ സം​​​​​ഭ​​​​​വ​​​​​മാ​​​​​ണ് അ​​​​​ക്ക​​​​​മ്മ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ മ​​​​​ഹാ​​​​​രാ​​​​​ജാ​​​​​വി​​​​​ന്‍റെ ആ​​​​​ട്ട​​​​​ത്തി​​​​​രു​​​​​നാ​​​​​ൾ ദി​​​​​വ​​​​​സം ന​​​​​ട​​​​​ന്ന കൊ​​​​​ട്ടാ​​​​​രം മാ​​​​​ർ​​​​​ച്ച്.​​​ അ​​​​​ക്ക​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​ൻ ’1114-ന്‍റെ ക​​​​​ഥ’​​​​​യി​​​​​ൽ ഓ​​​​​ർ​​​​​മ്മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്: “എ​​​​​ന്‍റെ പൊ​​​​​തു​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ലെ ആ​​​​​ന​​​​​ന്ദ​​​​​ക​​​​​ര​​​​​വും അ​​​​​ഭി​​​​​മാ​​​​​ന​​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​വു​​​​​മാ​​​​​യ നി​​​​​മി​​​​​ഷ​​​​​മാ​​​​​യി ഞാ​​​​​ൻ എ​​​​​ണ്ണു​​​​​ന്ന​​​​​ത് ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​ന​​​​​ഗ​​​​​രി​​​​​യി​​​​​ൽ അ​​​​​ല​​​​​യ​​​​​ടി​​​​​ച്ചു​​​​​യ​​​​​ർ​​​​​ന്ന ജ​​​​​ന​​​​​മു​​​​​ന്നേ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ ന​​​​​ടു​​​​​നാ​​​​​യ​​​​​ക​​​​​മാ​​​​​യി നി​​​​​ന്ന് അ​​​​​തി​​​​​ന്‍റെ ഓ​​​​​ള​​​​​പ്പാ​​​​​ത്തി​​​​​ക​​​​​ളി​​​​​ൽ നീ​​​​​ന്തി​​​​​ത്തു​​​​​ടി​​​​​ച്ച ആ ​​​​​സ​​​​​ന്ദ​​​​​ർ​​​​​ഭ​​​​​മാ​​​​​ണ്. എ​​​​​ന്‍റെ രാ​​​​​ഷ്ട്രീ​​​​​യ ജ്ഞാ​​​​​ന​​​​​സ്നാ​​​​​ന​​​​​വും അ​​​​​ന്നാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്.

ജ​​​​​നി​​​​​ച്ച നാ​​​​​ടി​​​​​നെ​​​​​പ്പ​​​​​റ്റി​​​​​യും നാ​​​​​ട്ടു​​​​​കാ​​​​​രെ​​​​​പ്പ​​​​​റ​​​​​റി​​​​​യും അ​​​​​ന്ന് അ​​​​​ഭി​​​​​മാ​​​​​ന​​​​​ത്തി​​​​​ന്‍റെ ഉൗ​​​​​റ്റം കൊ​​​​​ള​​​​​ളു​​​​​വാ​​​​​ൻ എ​​​​​നി​​​​​ക്കി​​​​​ട​​​​​യാ​​​​​യി. യാ​​​​​തൊ​​​​​രു പ്ര​​​​​തി​​​​​ഫ​​​​​ലേ​​​​​ച്ഛ​​​​​യും കൂ​​​​​ടാ​​​​​തെ നാ​​​​​ടി​​​​​നും നാ​​​​​ട്ടാ​​​​​ർ​​​​​ക്കും​​​​​വേ​​​​​ണ്ടി ജീ​​​​​വ​​​​​നെ തൃ​​​​​ണ​​​​​തു​​​​​ല്യ​​​​​മാ​​​​​ക്കി, ലാ​​​​​ത്തി​​​​​യെയും തോ​​​​​ക്കി​​​​​നെ​​​​​യും വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ഒ​​​​​രു​​​​​ങ്ങി​​​​​പ്പു​​​​​റ​​​​​പ്പെ​​​​​ട്ട അ​​​​​ന്ന​​​​​ത്തെ ജാ​​​​​ഥാം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി കോ​​​​​രി​​​​​ത്ത​​​​​രി​​​​​പ്പോ​​​​​ടു​​​​​കൂ​​​​​ടി​​​​​യ​​​​​ല്ലാ​​​​​തെ ഓ​​​​​ർ​​​​​മ്മി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കു​​​​​ന്നി​​​​​ല്ല.” അ​​​​​ക്ക​​​​​മ്മ സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി നി​​​​​ര​​​​​വ​​​​​ധി ത​​​​​വ​​​​​ണ ജ​​​​​യി​​​​​ലി​​​​​ല​​​​​ട​​​​​യ്ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.1972-​​​​​ൽ താ​​​​​മ്ര​​​​​പ​​​​​ത്രം ല​​​​​ഭി​​​​​ച്ചു. 1982 മേ​​​​​യ് അഞ്ചിനു ​​​​​അ​​​​​ന്ത​​​​​രി​​​​​ച്ചു.​​​​​ അ​​​​​വ​​​​​രു​​​​​ടെ ഓ​​​​​ർ​​​​​മ്മ​​​​​യ്ക്കാ​​​​​യി തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം വെ​​​​​ള്ള​​​​​യ​​​​​ന്പ​​​​​ല​​​​​ത്ത് ഒ​​​​​രു പ്ര​​​​​തി​​​​​മ സ്ഥാ​​​​​പി​​​​​ച്ചു.

ആ​​​​​നി മ​​​​​സ്ക്രീ​​​​​ൻ

ആ​​​​​നി മ​​​​​സ്ക്രീ​​​​​ൻ 1902 മേ​​യ് 26നു ​​​​​തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തെ ഒ​​​​​രു ല​​​​​ത്തീ​​​​​ൻ ക​​​​​ത്തോ​​​​​ലി​​​​​ക്കാ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ൽ ജ​​​​​നി​​​​​ച്ചു.1925-​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലും സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ലും ഇ​​​​​ര​​​​​ട്ട ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം നേ​​​​​ടി.​​​​​ തു​​​​​ട​​​​​ർ​​​​​ന്ന് ശ്രീ​​​​​ല​​​​​ങ്ക​​​​​യി​​​​​ലെ ഒ​​​​​രു കോ​​​​​ള​​​​​ജി​​​​​ൽ ല​​​​​ക്ചറ​​​​​റാ​​​​​യി സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചു. മൂ​​​​​ന്നു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന് ശേ​​​​​ഷം തി​​​​​രി​​​​​ച്ചെ​​​​​ത്തി നി​​​​​യ​​​​​മ​​​​​ബി​​​​​രു​​​​​ദം എ​​​​​ടു​​​​​ത്തു.

തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ സ്വാ​​​​​ത​​​​​ന്ത്യസ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ മ​​​​​സ്ക്രീ​​​​​നേ​​​​​ക്കാ​​​​​ൾ ത്യാ​​​​​ഗ​​​​​ങ്ങ​​​​​ൾ അ​​​​​നു​​​​​ഭ​​​​​വി​​​​​ച്ച മ​​​​​റ്റൊ​​​​​രു സ്ത്രീ ​​​​​ഉ​​​​​ണ്ടാ​​​​​വി​​​​​ല്ല. അ​​​​​വ​​​​​രു​​​​​ടെ രാ​​​​​ഷ്ട്രീ​​​​​യ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ അ​​​​​ടു​​​​​ത്തു​​​​​നി​​​​​ന്നു വീ​​​​​ക്ഷി​​​​​ച്ച എം.​​​​​എം. വ​​​​​ർ​​​​​ക്കി ആ​​​​​ത്മ​​​​​ക​​​​​ഥ​​​​​യി​​​​​ൽ വി​​​​​കാ​​​​​ര​​​​​നി​​​​​ർ​​​​​ഭ​​​​​ര​​​​​മാ​​​​​യി മ​​​​​സ്ക്രീ​​​​​നെ അ​​​​​നു​​​​​സ്മ​​​​​രി​​​​​ക്കു​​​​​ന്നു. “രാ​​​​​ഷ്ട്രീ​​​​​യ​​​​​ത്തി​​​​​ൽ ചേ​​​​​ർ​​​​​ന്ന് ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദ​​​​​ഭ​​​​​ര​​​​​ണ​​​​​ല​​​​​ബ്ധി​​​​​ക്കാ​​​​​യു​​​​​ള്ള തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ സ്റ്റേ​​​​​റ്റ് കോ​​​​​ണ്‍ഗ്ര​​​​​സ് പ്ര​​​​​ക്ഷോ​​​​​ഭ​​​​​​​​​​ത്തി​​​​​ൽ അ​​​​​ന​​​​​ന്യ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മാ​​​​​യ ജീ​​​​​വ​​​​​ചൈ​​​​​ത​​​​​ന്യ​​​​​മു​​​​​ള്ള ഒ​​​​​രം​​​​​ഗ​​​​​മാ​​​​​യി ല​​​​​യി​​​​​ച്ച​​​​​തി​​​​​നു ശേ​​​​​ഷം, ആ​​​​​നി മ​​​​​സ്ക്രീ​​​​​ൻ ഒ​​​​​രി​​​​​ക്ക​​​​​ലും പു​​​​​റ​​​​​കോ​​​​​ട്ടു തി​​​​​രി​​​​​ഞ്ഞു നോ​​​​​ക്കി​​​​​യി​​​​​ട്ടി​​​​​ല്ല. നി​​​​​മി​​​​​ഷ​​​​​ത്തേ​​​​​ക്കു പോ​​​​​ലും സം​​​​​ശ​​​​​യി​​​​​ച്ചു നി​​​​​ല​​​​​കൊ​​​​​ണ്ടി​​​​​ട്ടി​​​​​ല്ല, സു​​​​​ഖ​​​​​ദുഃ​​​​​ഖ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി ല​​​​​വ​​​​​ലേ​​​​​ശം ചി​​​​​ന്തി​​​​​ച്ചി​​​​​ട്ടി​​​​​ല്ല, ത​​​​​ന്‍റെ​​​​​യോ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​വി​​​​​യോ ഓർത്തു ത​​​​​ല​​​​​കാ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല.

പ​​​​​ക​​​​​ലാ​​​​​യാ​​​​​ലും രാ​​​​​ത്രി​​​​​യാ​​​​​യാ​​​​​ലും പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി ന​​​​​ട​​​​​ക്കാ​​​​​നോ കോ​​​​​ണ്‍ഗ്ര​​​​​സ് ഒാ​​​​​ഫീ​​​​​സി​​​​​ൽ വ​​​​​രാ​​​​​നോ അ​​​​​വ​​​​​ക്കു യാ​​​​​തൊ​​​​​രു കൂ​​​​​സ​​​​​ലു​​​​​മി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​രെ​​​​​ങ്കി​​​​​ലും അ​​​​​ത്ഭു​​​​​ത​​​​​പ്പെ​​​​​ട്ട് ചോ​​​​​ദി​​​​​ച്ചാ​​​​​ൽ ഗാ​​​​​ന്ധി​​​​​ജി​​​​​യു​​​​​ടെ ഉ​​​​​പ​​​​​ദേ​​​​​ശം ഓ​​​​​ർ​​​​​മ്മി​​​​​പ്പി​​​​​ക്കു​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​ർ. ത​​​​​ങ്ങ​​​​​ളെ മാ​​​​​ന​​​​​ഭം​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​വാ​​​​​ൻ പു​​​​​റ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രെ ത​​​​​ങ്ങ​​​​​ളു​​​​​ടെ ന​​​​​ഖ​​​​​ങ്ങ​​​​​ളും പ​​​​​ല്ലു​​​​​ക​​​​​ള​​​​​മു​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച് എ​​​​​തി​​​​​ർ​​​​​ക്കാ​​​​​ൻ സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് ക​​​​​ഴി​​​​​വു​​​​​ണ്ടാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്ന​​​​​ല്ലോ ഗാ​​​​​ന്ധി​​​​​ജി ഉ​​​​​പ​​​​​ദേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.​​​”

ആ​​​​​നി മ​​​​​സ്ക്രീ​​​​​ൻ 1948-1952 കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ തി​​​​​രു-​​​​​കൊ​​​​​ച്ചി ലെ​​​​​ജി​​​​​സ്ലേ​​​​​റ്റീ​​​​​വ് അ​​​​​സം​​​​​ബ്ലി അം​​​​​ഗ​​​​​വും പ​​​​​റ​​​​​വൂ​​​​​ർ ടി.​​​​​കെ.​​​​​നാ​​​​​രാ​​​​​യ​​​​​ണ​​​​​പി​​​​​ള്ള​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ലെ ആ​​​​​രോ​​​​​ഗ്യ-​​​​​വൈ​​​​​ദ്യു​​​​​തി വ​​​​​കു​​​​​പ്പു മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. കെപിസിസി സെ​​​​​ക്ര​​​​​ട്ട​​​​​റി, ഐ​​​​​ക്യ​​​​​കേ​​​​​ര​​​​​ള ക​​​​​മ്മ​​​​​റ്റി മെ​​​​​ന്പ​​​​​ർ എ​​​​​ന്നീ നി​​​​​ല​​​​​ക​​​​​ളി​​​​​ലും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.1963 ജൂ​​​​​ലൈ 19-നു ​​​​​അ​​​​​ന്ത​​​​​രി​​​​​ച്ചു.

റോ​​​​​സ​​​​​മ്മ പു​​​​​ന്നൂ​​​​​സ്

റോ​​​​​സ​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​ൻ 1913 മേ​​​​​യ് 13 -നു ​​​​​ജ​​​​​നി​​​​​ച്ചു.​​​​​ അ​​​​​ക്ക​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​ൻ റോ​​​​​സ​​​​​മ്മ​​​​​യു​​​​​ടെ സ​​​​​ഹോ​​​​​ദ​​​​​രി​​​​​യാ​​​​​ണ്. നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ ബി​​​​​രു​​​​​ദം നേ​​​​​ടി. ഒ​​​​​ന്നാം കേ​​​​​ര​​​​​ള നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ദേ​​​​​വി​​​​​കു​​​​​ളം മ​​​​​ണ്ഡ​​​​​ല​​​​​ത്തേ​​​​​യും എ​​​​​ട്ടാം കേ​​​​​ര​​​​​ള നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ ആ​​​​​ല​​​​​പ്പു​​​​​ഴ മ​​​​​ണ്ഡ​​​​​ല​​​​​ത്തെയും പ്ര​​​​​തി​​​​​നി​​​​​ധാ​​​​​നം ചെ​​​​​യ്തു. കേ​​​​​ര​​​​​ള നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​ദ്യ പ്രേം​​​​​ടേം സ്പീ​​​​​ക്ക​​​​​ർ ആ​​​​​ണ് റോ​​​​​സ​​​​​മ്മ പു​​​​​ന്നൂ​​​​​സ് (​​​​​ക​​​​​മ്മ്യൂ​​​​​ണി​​​​​സ്റ്റ് നേ​​​​​താ​​​​​വ് പി.​​​​​ടി പു​​​​​ന്നൂ​​​​​സാ​​​​​ണ് ഭ​​​​​ർ​​​​​ത്താ​​​​​വ്.​​​​​ അ​​​​​ങ്ങ​​​​​നെ റോ​​​​​സ​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​ൻ റോ​​​​​സ​​​​​മ്മ പു​​​​​ന്നൂ​​​​​സാ​​​​​യി മാ​​​​​റി).

സ്റ്റേ​​​​​റ്റ് കോ​​​​​ണ്‍ഗ്ര​​​​​സി​​​​​ന്‍റെ നാ​​​​​ലാ​​​​​മ​​​​​ത്തെ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യ കെ.​​​​​എം. കോ​​​​​ര​​​​​യെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​പ്പോ​​​​​ൾ അ​​​​​ടു​​​​​ത്ത പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി നി​​​​​ർ​​​​​ദ്ദേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത് റോ​​​​​സ​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​നെ​​​​​യാ​​​​​ണ്. റോ​​​​​സ​​​​​മ്മ സ​​​​​ഹോ​​​​​ദ​​​​​ര​​​​​നാ​​​​​യ കെ.​​​​​സി. വ​​​​​ർ​​​​​ക്കി​​​​​യോ​​​​​ടും അ​​​​​നു​​​​​യാ​​​​​യി​​​​​ക​​​​​ളോ​​​​​ടു​​​​​മൊ​​​​​പ്പം എ​​​​​റ​​​​​ണാ​​​​​കു​​​​​ള​​​​​ത്തു​​​​​നി​​​​​ന്ന് മ​​​​​ധു​​​​​ര​​​​​വ​​​​​ഴി തീ​​​​​വ​​​​​ണ്ടി മാ​​​​​ർ​​​​​ഗം തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്തേ​​​​​ക്ക് തി​​​​​രി​​​​​ച്ചു. തീ​​​​​വ​​​​​ണ്ടി​​​​​യി​​​​​ൽ നി​​​​​ന്നി​​​​​റ​​​​​ങ്ങി​​​​​യ ഉ​​​​​ട​​​​​നെ അ​​​​​വ​​​​​രെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത് പു​​​​​ത്ത​​​​​ൻ​​​​​ച​​​​​ന്ത ലോ​​​​​ക്ക​​​​​പ്പി​​​​​ലാ​​​​​ക്കി. ഏ​​​​​റെ താ​​​​​മ​​​​​സി​​​​​യാ​​​​​തെ റോ​​​​​സ​​​​​മ്മ​​​​​യെ ശി​​​​​ക്ഷി​​​​​ച്ച് പൂ​​​​​ജ​​​​​പ്പു​​​​​ര സെ​​​​​ൻ​​​​​ട്ര​​​​​ൽ ജ​​​​​യി​​​​​ലി​​​​​ലാ​​​​​ക്കി.

അ​​​​​ക്ക​​​​​മ്മ ചെ​​​​​റി​​​​​യാ​​​​​ൻ ആ​​​​​ത്മ​​​​​ക​​​​​ഥ​​​​​യി​​​​​ൽ റോ​​​​​സ​​​​​മ്മ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ്: “എ​​​​​ന്‍റെ അ​​​​​നു​​​​​ജ​​​​​ത്തി നാ​​​​​നി (റോ​​​​​സ​​​​​മ്മ പു​​​​​ന്നൂ​​​​​സ്)​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ഞാ​​​​​ൻ ചി​​​​​ന്തി​​​​​ച്ചു. ഞ​​​​​ങ്ങ​​​​​ളൊ​​​​​രു​​​​​മി​​​​​ച്ചാ​​​​​ണ് സ്വാ​​​​​ത​​​​​ന്ത്ര്യ സ​​​​​മ​​​​​ര​​​​​വേ​​​​​ദി​​​​​യി​​​​​ൽ, ഭാ​​​​​വി​​​​​യെ​​​​​പ്പ​​​​​റ്റി യാ​​​​​തൊ​​​​​ന്നും​​​​​ത​​​​​ന്നെ ആ​​​​​ലോ​​​​​ചി​​​​​ക്കാ​​​​​തെ വ​​​​​ന്നു​​​​​ക​​​​​യ​​​​​റി​​​​​യ​​​​​ത്. കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി​​​​​യി​​​​​ൽ ഞ​​​​​ങ്ങ​​​​​ളു​​​​​ടെ കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ധാ​​​​​രാ​​​​​ളം അ​​​​​വ​​​​​സ​​​​​ര​​​​​വാ​​​​​ദി​​​​​ക​​​​​ൾ ഞ​​​​​ങ്ങ​​​​​ളെ അ​​​​​പ​​​​​ഹ​​​​​സി​​​​​ക്കു​​​​​ക​​​​​യും അ​​​​​പ​​​​​വാ​​​​​ദ​​​​​ശ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ണ്ടു നി​​​​​ശി​​​​​ത​​​​​മാ​​​​​യി വേ​​​​​ദ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത​​​​​പ്പോ​​​​​ഴൊ​​​​​ക്കെ ഞാ​​​​​നും നാ​​​​​നി​​​​​യും പ​​​​​ര​​​​​സ്പ​​​​​രം ശ​​​​​ക്തി പ​​​​​ക​​​​​ർ​​​​​ന്നു​​​​​കൊ​​​​​ണ്ട്, എ​​​​​ല്ലാ പ്ര​​​​​തി​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​തി​​​​​ജീ​​​​​വി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ഒ​​​​​രേ ല​​​​​ക്ഷൃം ഒ​​​​​രേ മാ​​​​​ർ​​​​​ഗ്ഗ​​​​​മെ​​​​​ന്ന ദൃ​​​​​ഢ​​​​​വ്ര​​​​​ത​​​​​ത്തി​​​​​ൽ മു​​​​​റു​​​​​കെ​​​​​പ്പി​​​​​ടി​​​​​ച്ച് സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി പൊ​​​​​രു​​​​​തി.​​​​​ ഒ​​​​​രു​​​​​വേ​​​​​ള, എ​​​​​ന്നെ​​​​​ക്കാ​​​​​ള​​​​​ധി​​​​​കം മാ​​​​​ന​​​​​സി​​​​​കാ​​​​​ഘാ​​​​​തം അ​​​​​വ​​​​​ൾ​​​​​ക്ക​​​​​നു​​​​​ഭ​​​​​വി​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​യി​​​​​വ​​​​​ന്നു.​​​​​”

എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് കു​​​​​രു​​​​​വി​​​​​ള

സ്റ്റേ​​​​​റ്റ് കോ​​​​​ണ്‍ഗ്ര​​​​​സ് സ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​റ​​​​​സ്റ്റ് വ​​​​​രി​​​​​ച്ച ആ​​​​​ദ്യ​​​​​ത്തെ തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ വ​​​​​നി​​​​​ത​​​​​യാ​​​​​ണ് എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് കു​​​​​രു​​​​​വി​​​​​ള. ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദ ഭ​​​​​ര​​​​​ണ പ്ര​​​​​ക്ഷോ​​​​​ഭ​​​​​​​​​​ത്തി​​​​​ൽ ഏ.​​​​​ജെ. ജോ​​​​​ണ്‍ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്യപ്പെട്ട​​​​​പ്പോ​​​​​ൾ പി​​​​​ൻ​​​​​ഗാ​​​​​മി​​​​​യാ​​​​​യി നി​​​​​ർ​​​​​ദ്ദേ​​​​​ശി​​​​​ച്ച​​​​​ത് എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് കു​​​​​രു​​​​​വി​​​​​ള​​​​​യെ​​​​​യാ​​​​​ണ്. എ​​​​​ലി​​​​​സ​​​​​ബ​​​​​ത്ത് കു​​​​​രു​​​​​വി​​​​​ള അ​​​​​വ​​​​​രു​​​​​ടെ വാ​​​​​സ​​​​​സ്ഥ​​​​​ല​​​​​മാ​​​​​യ തൃ​​​​​ശൂ​​രി​​​​​ൽ​​​​​നി​​​​​ന്ന് സെ​​​​​പ്റ്റം​​​​​ബ​​​​​ർ 21-ാം തീ​​​​​യ​​​​​തി തീ​​​​​വ​​​​​ണ്ടി മാ​​​​​ർ​​​​​ഗം തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​ത്തേ​​​​​ക്ക് തി​​​​​രി​​​​​ച്ചു.

സ്ത്രീ​​​​​ക​​​​​ള​​​​​ട​​​​​ക്കം ഒ​​​​​രു വ​​​​​ന്പി​​​​​ച്ച ജ​​​​​ന​​​​​ക്കൂ​​​​​ട്ടം ഓ​​​​​രോ സ്റ്റേ​​​​​ഷ​​​​​നി​​​​​ലും അ​​​​​വ​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യും അ​​​​​വ​​​​​ർ തീ​​​​​വ​​​​​ണ്ടി​​​​​യി​​​​​ൽ നി​​​​​ന്നു​​​​​കൊ​​​​​ണ്ട് ജ​​​​​ന​​​​​ങ്ങ​​​​​ളെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന​​​​​ചെ​​​​​യ്ത് പ്ര​​​​​സം​​​​​ഗി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.​​​ ​​​ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 28-ാം തീ​​​​​യ​​​​​തി വൈ​​​​​കു​​​​​ന്നേ​​​​​രം തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം റെ​​​​​യി​​​​​ൽ​​​​​വേ സ്റ്റേ​​​​​ഷ​​​​​ൻ മൈ​​​​​താ​​​​​ന​​​​​ത്ത് ഒ​​​​​രു വ​​​​​ന്പി​​​​​ച്ച ജ​​​​​ന​​​​​ക്കൂ​​​​​ട്ടം അ​​​​​വ​​​​​രെ കാ​​​​​ത്തു നി​​​​​ന്നി​​​​​രു​​​​​ന്നു. അ​​​​​വി​​​​​ടെ​​​​​വ​​​​​ച്ച് തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റി​​​​​ന്‍റെ ആ​​​​​വ​​​​​ശ്യ​​​​​പ്ര​​​​​കാ​​​​​രം ബ്രി​​​​​ട്ടീ​​​​​ഷ് പോ​​​​​ലീ​​​​​സ് അ​​​​​വ​​​​​രെ​​​​​യും ഭ​​​​​ർ​​​​​ത്താ​​​​​വി​​​​​നെ​​​​​യും അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത് തി​​​​​രു​​​​​വിതാം​​​​​കൂ​​​​​ർ പോ​​​​​ലീ​​​​​സി​​​​​നെ ഏ​​​​​ൽ​​​​​പ്പി​​​​​ച്ചു. ദേ​​​​​ശീ​​​​​യ രം​​​​​ഗ​​​​​ത്ത് ഉ​​​​​പ്പു​​​​​സ​​​​​ത്യ​​​​​ഗ്ര​​​​​ഹ​​​​​ത്തി​​​​​നു കി​​​​​ട്ടി​​​​​യ ജ​​​​​ന​​​​​പി​​​​​ന്തു​​​​​ണ​​​​​യും പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​വും എ​​​​​ലി​​​​​സ​​​​​ബ​​​​​ത്തി​​​​​ന്‍റെ ട്രെ​​​​​യി​​​​​ൻ യാ​​​​​ത്ര​​​​​യ്ക്കും തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​റി​​​​​ൽ കി​​​​​ട്ടി​​​​​യ​​​​​താ​​​​​യി എം.​​​​​എം. വ​​​​​ർ​​​​​ക്കി നി​​​​​രീ​​​​​ക്ഷി​​​​​ക്കു​​​​​ന്നു.

ആ​​​​​നി ഇ​​​​​യ്യു​​​​​ണ്ണി

കൊ​​​​​ച്ചി രാ​​​​​ജ്യ​​​​​ത്തെ ആ​​​​​ദ്യ​​​​​ത്തെ വ​​​​​നി​​​​​താ പ്ര​​​​​തി​​​​​നി​​​​​ധി​​​​​യാ​​​​​ണ് ആ​​​​​നി ഇ​​​​​യ്യു​​​​​ണ്ണി. 1938 ജ​​​​​നു​​​​​വ​​​​​രി 4നു ​​​​​കൊ​​​​​ച്ചി രാ​​​​​ജാ​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ച വി​​​​​ളം​​​​​ബ​​​​​ര പ്ര​​​​​കാ​​​​​രം നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്ക് കൊ​​​​​ച്ചി​​​​​യി​​​​​ൽ നി​​​​​ന്നും തൃ​​​​​ശൂ​​​​​രി​​​​​ൽ നി​​​​​ന്നും ഓ​​​​​രോ വ​​​​​നി​​​​​ത​​​​​യെ മ​​​​​ത്സ​​​​​രി​​​​​പ്പി​​​​​ക്കാ​​​​​ൻ നി​​​​​ർ​​​​​ദ്ദേ​​​​​ശി​​​​​ച്ചി​​​​​രു​​​​​ന്നു. തൃ​​​​​ശൂ​​​​​ർ വ​​​​​നി​​​​​താ സീ​​​​​റ്റി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ച്ച​​​​​ത് ആ​​​​​നി ഇ​​​​​യ്യു​​​​​ണ്ണി​​​​​യാ​​​​​ണ്. പൂ​​​​​ർ​​​​​ണ്ണ ഗ​​​​​ർ​​​​​ഭി​​​​​ണി​​​​​യാ​​​​​യ ആ​​​​​നി ഒ​​​​​രു ദി​​​​​വ​​​​​സം പോ​​​​​ലും പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് പോ​​​​​കാ​​​​​തെ​​​​​യാ​​​​​ണ് വ​​​​​ൻ ഭൂ​​​​​രി​​​​​പ​​​​​ക്ഷം നേ​​​​​ടി​​​​​യ​​​​​ത്. 1942ൽ ​​​​​ക്വി​​​​​റ്റ് ഇ​​​​​ന്ത്യാ പ്ര​​​​​ക്ഷോ​​​​​ഭ​​​​​കാ​​​​​ല​​​​​ത്ത് രാ​​​​​ജി​​​​​വ​​​​​ച്ചു.​​​​​ കൊ​​​​​ച്ചി​​​​​യി​​​​​ലെ സ്വാ​​​​​ത​​​​​ന്ത്ര്യ സ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​നി ഭ​​​​​ർ​​​​​ത്താ​​​​​വാ​​​​​യ സി.​​​​​ആ​​​​​ർ ഇ​​​​​യ്യു​​​​​ണ്ണി​​​​​ക്കൊ​​​​​പ്പം ധീ​​​​​ര​​​​​മാ​​​​​യ നേ​​​​​ത്യ​​​​​ത്വം ന​​​​​ല്കി.

ഗ്രേ​​​​സി ആ​​​​​റോ​​​​​ണ്‍

മ​​​​​ല​​​​​ബാ​​​​​റി​​​​​ലെ സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ ഗ്രേ​​​​​സി ആ​​​​​റോ​​​​​ണ്‍ ഭ​​​​​ർ​​​​​ത്താ​​​​​വും സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര നേ​​​​​താ​​​​​വു​​​​​മാ​​​​​യ സാ​​​​​മു​​​​​വ​​​​​ൽ ആ​​​​​റോ​​​​​ണി​​​​​നൊ​​​​​പ്പം പ​​​​​ങ്കെ​​​​​ടു​​​​​ത്തു. ഗ്രേ​​​​​സി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ മ​​​​​ല​​​​​ബാ​​​​​റി​​​​​ലെ സ്ത്രീ​​​​​ക​​​​​ൾ സ്വാ​​​​​ത​​​​​ന്ത്ര്യ സ​​​​​മ​​​​​ര​​​​​ത്തി​​​​​ൽ സ​​​​​ജീ​​​​​വ​​​​​മാ​​​​​യി പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യി. 1931ൽ ​​​​​ഗ്രേ​​​​​സി ആറോണ്‍ കെ​​​​​പി​​​​​സി​​​​​സി​​​​​യു​​​​​ടെ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ഏ​​​​​കാ​​​​​ധി​​​​​പ​​​​​തി​​​​​യാ​​​​​യി. ഏ​​​​​കാ​​​​​ധി​​​​​പ​​​​​തി​​​​​യാ​​​​​യി അ​​​​​ധി​​​​​കാ​​​​​ര​​​​​മേ​​​​​റ്റ ആ​​​​​ദ്യ വ​​​​​നി​​​​​ത​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​ർ. 1930 ജൂ​​​​​ണി​​​​​ൽ കെ​​​​​പി​​​​​സി​​​​​സി അം​​​​​ഗ​​​​​മാ​​​​​യി നാ​​​​​മ​​​​​നി​​​​​ർ​​​​​ദ്ദേ​​​​​ശം ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടു.​​​​​

കോ​​​​​ഴി​​​​​ക്കോ​​​​​ട് 1931 ജ​​​​​നു​​​​​വ​​​​​രി 13ന് ​​​​​ശ്രീ​​​​​മ​​​​​തി ഗ​​​​​ണേ​​​​​ഷ് പൈ, ​​​​​വേ​​​​​ദ​​​​​വ​​​​​തി അ​​​​​മ്മാ​​​​​ൾ, പി.​​​​​ ദേ​​​​​വ​​​​​കി അ​​​​​മ്മ, ശ്രീ​​​​​മ​​​​​തി എ​​​​​ൽ.​​​​​എ​​​​​സ്. പ്ര​​​​​ഭു എ​​​​​ന്നീ സ​​​​​ന്ന​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ​​​​​ക്കൊ​​​​​പ്പം അ​​​​​വ​​​​​ർ ബീ​​​​​ച്ചി​​​​​ലേ​​​​​ക്ക് ഒ​​​​​രു ഘോ​​​​​ഷ​​​​​യാ​​​​​ത്ര ന​​​​​ട​​​​​ത്തി. അ​​​​​വ​​​​​ർ അ​​​​​വി​​​​​ടെ ത്രി​​​​​വ​​​​​ർ​​​​​ണ പ​​​​​താ​​​​​ക ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ക​​​​​യും സ്വ​​​​​ദേ​​​​​ശി പ്ര​​​​​സ്ഥാ​​​​​ന​​​​​ത്തെ പി​​​​​ന്തു​​​​​ണ​​​​​ച്ച് വി​​​​​ദേ​​​​​ശ തു​​​​​ണി​​​​​ക​​​​​ൾ പ​​​​​ര​​​​​സ്യ​​​​​മാ​​​​​യി ക​​​​​ത്തി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ല്ലാ സ്ത്രീ​​​​​പു​​​​​രു​​​​​ഷ സ​​​​​ന്ന​​​​​ദ്ധ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രെ​​​​​യും പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. അ​​​​​വ​​​​​ർ​​​​​ക്ക് ആ​​​​​റ് മാ​​​​​സ​​​​​ത്തെ ക​​​​​ഠി​​​​​ന​​ത​​​​​ട​​​​​വ് വി​​​​​ധി​​​​​ക്കു​​​​​ക​​​​​യും ജ​​​​​യി​​​​​ലി​​​​​ൽ നി​​​​​ന്ന് പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​തി​​​​​ന് ശേ​​​​​ഷം ആ​​​​​റ് മാ​​​​​സ​​​​​ത്തേ​​​​​ക്ക് ന​​​​​ല്ല പെ​​​​​രു​​​​​മാ​​​​​റ്റം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു.

മാ​​​​​ർ​​​​​ഗ​​​ര​​​​​റ്റ് പാ​​​​​വ​​​​​മ​​​​​ണി

മാ​​​​​ർ​​​​​ഗ​​​​ര​​​​​റ്റ് പാ​​​​​വ​​​​​മ​​​​​ണി കു​​​​​ഞ്ഞി​​​​​ല​​​​​ക്ഷ​​​​​മി അ​​​​​മ്മ​​​​​യ്ക്കു ശേ​​​​​ഷം കെ​​​​​പി​​സി​​സി​​​​​യു​​​​​ടെ സ​​​​​ർ​​​​​വാ​​​​​ധി​​​​​പ​​​​​തി​​​​​യാ​​​​​യി നാ​​​​​മ​​​​​നി​​​​​ർ​​​​​ദ്ദേ​​​​​ശം ചെ​​​​യ്യപ്പെട്ടു. നാ​​​​​ലാ​​​​​മ​​​​​ത്തെ വ​​​​​നി​​​​​താ ഡി​​​​​ക്റ്റേ​​​​​റ്റ​​​​​റാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​ർ. അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ പു​​​​​തി​​​​​യ കേ​​​​​ര​​​​​ള പ്ര​​​​​വി​​​​​ശ്യാ കോ​​​​​ണ്‍ഗ്ര​​​​​സ് ക​​​​​മ്മി​​​​​റ്റി​​​​​യെ നാ​​​​​മ​​​​​നി​​​​​ർ​​​​​ദ്ദേ​​​​​ശം ചെ​​​​​യ്ത​​​​​ത് മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റ് പാ​​​​​വ​​​​​മ​​​​​ണി​​​​​യാ​​​​​ണ്. കോ​​​​​ഴി​​​​​ക്കോ​​​​​ട് ബാ​​​​​റി​​​​​ലെ അ​​​​​ഡ്വ​​​​​ക്കേ​​​​​റ്റും സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​സ​​​​​മ​​​​​ര പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നു​​​​​മാ​​​​​യ ബെ​​​​​ഞ്ച​​​​​മി​​​​​ൻ പാ​​​​​വ​​​​​മ​​​​​ണി​​​​​യാ​​​​​ണ് മാ​​​​​ർ​​​​​ഗ​​​​​ര​​​​​റ്റി​​​​​ന്‍റെ ഭ​​​​​ർ​​​​​ത്താ​​​​​വ്.

മാ​​​​​ത‍്യു ആ​​​​​ന്‍റ​​​​​ണി