നാ​ളി​കേ​ര ക​ർ​ഷ​ക​ർ​ ജീ​വി​ക്കേ​ണ്ടേ?

10:49 PM Jun 24, 2022 | Deepika.com
പി. ​​​രാ​​​ജേ​​​ന്ദ്ര​​​പ്ര​​​സാ​​​ദ്

കേ​​​ര​​​മ​​​ഹി​​​മ​​​യി​​​ൽ കേ​​​ൾ​​​വി​​​കേ​​​ട്ട കേ​​​ര​​​ള​​​ത്തി​​​ന്‍റെ പേ​​​രും പെ​​​രു​​​മ​​​യു​​​മാ​​​ണ് തെ​​​ങ്ങു​​​കൃ​​​ഷി. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പു​​​ല​​​ർ​​​ത്തു​​​ന്ന നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​വും നി​​​ഷ്ക്രി​​​യ​​​വു​​​മാ​​​യ ന​​​യ​​​സ​​​മീ​​​പ​​​നം മൂ​​​ലം കേ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ മു​​​ച്ചൂ​​​ടും മു​​​ടി​​​യു​​​ന്നു. കേ​​​രോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ക​​​ന​​​ത്ത വി​​​ല​​​യി​​​ടി​​​വ് സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​മി​​​ത കാ​​​ർ​​​ഷി​​​ക ദു​​​ര​​​ന്ത​​​മാ​​​ണ്. പ​​​ച്ച​​​ത്തേ​​​ങ്ങ സം​​​ഭ​​​ര​​​ണം ഉ​​​ട​​​ൻ തു​​​ട​​​ങ്ങു​​​മെ​​​ന്ന് പ​​​ല​​​വ​​​ട്ടം പ​​​റ​​​ഞ്ഞ കൃ​​​ഷി​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച പൊ​​​ള്ള​​​യാ​​​യ സം​​​ഭ​​​ര​​​ണവി​​​ല വി​​​ള​​​വെ​​​ടു​​​പ്പു കൂ​​​ലി​​​ക്കും വി​​​ൽ​​​പ്പ​​​ന​​​ച്ചെ​​​ല​​​വി​​​നും പോ​​​ലും തി​​​ക​​​യി​​​ല്ല. 40 രൂ​​​പ വി​​​ല കി​​​ട്ടു​​​ന്ന കാ​​​ല​​​ത്ത് 32 രൂ​​​പ നി​​​ശ്ച​​​യി​​​ച്ച് സം​​​ഭ​​​ര​​​ണം പ്ര​​​സ്താ​​​വി​​​ച്ചു. വി​​​പ​​​ണി​​​യി​​​ൽ കു​​​റ​​​ച്ച് വി​​​ല നി​​​ശ്ച​​​യി​​​ച്ച കൃ​​​ഷി​​​വ​​​കു​​​പ്പ് സം​​​ശ​​​യ​​​ക​​​ര​​​മാ​​​യി പി​​ന്മാ​​റി. ത​​ന്മൂ​​​ലം, നാ​​​ളി​​​കേ​​​ര വി​​​ല ത​​​ക​​​ർ​​​ന്നു ത​​​രി​​​പ്പ​​​ണ​​​മാ​​​യി. അ​​​വ​​​സ​​​രം മു​​​ത​​​ലാ​​​ക്കി സ്വ​​​കാ​​​ര്യ വെ​​​ളി​​​ച്ചെ​​​ണ്ണ-​​​കൊ​​​പ്ര ഉ​​​ത്പാ​​​ദ​​​ക​​​ർ വ​​​ൻ​​​തോ​​​തി​​​ൽ വി​​​ല ​​​കു​​​റ​​​ച്ചു.

വെ​​​ളി​​​ച്ചെ​​​ണ്ണ ഏ​​​റ്റ​​​വു​​​മ​​​ധി​​​ക​​​ം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ന​​​മ്മു​​​ടെ നാ​​​ട്ടി​​​ൽ തെ​​​ങ്ങു​​​കൃ​​​ഷി പാ​​​ടേ ത​​​ക​​​ർ​​​ത്ത്, പ​​​ക​​​രം മ​​​റ്റ് ഭ​​​ക്ഷ്യ എ​​​ണ്ണ​​​ക​​​ൾ​​​ക്ക് വി​​​പ​​​ണി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ഒ​​​രു വ​​​ൻ​​​കി​​​ട കു​​​ത്ത​​​കവ്യാ​​​പാ​​​ര ശൃം​​​ഖ​​​ല ന​​​ട​​​ത്തു​​​ന്ന ആ​​​സൂ​​​ത്രി​​​ത ശ്ര​​​മ​​​ത്തി​​​ൽ കൃ​​​ഷി​​​വ​​​കു​​​പ്പ് പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​താ​​​യി സം​​​ശ​​​യി​​​ക്കാ​​​ൻ ന്യാ​​​യ​​​മു​​​ണ്ട്. വി​​​ഴി​​​ഞ്ഞം പോ​​​ലെ വ​​​ൻ​​​കി​​​ട തു​​​റ​​​മു​​​ഖ​​​പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത് വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് കോ​​​ടി രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ ഭ​​​ക്ഷ്യ എ​​​ണ്ണ​​​ക​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യാ​​​ൻ സു​​​ര​​​ക്ഷി​​​ത താ​​​വ​​​ള​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ക്കു​​​ന്ന കോ​​​ർ​​​പറേ​​​റ്റ് നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ ചി​​​ല​​​ർ വ​​​ശം​​​വ​​​ദ​​​രാ​​​കാം. എ​​​ന്നാ​​​ൽ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ച ‘മേ​​​ക്ക് ഇ​​​ൻ ഇ​​​ന്ത്യ, ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ ഭാ​​​ര​​​ത്’ ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ങ്ങു​​​ത​​​ടി​​​യാ​​​കാ​​​ൻ പാ​​​ടി​​​ല്ല. ക​​​ർ​​​ഷ​​​കസ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ന്ത​​​സു​​​ള്ള ജീ​​​വി​​​ത​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ക്കാ​​​ൻ ഉ​​​ത​​​കു​​​ന്ന ത​​​ര​​​ത്തി​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് മ​​​തി​​​യാ​​​യ ക​​​ന്പോ​​​ള​​​വി​​​ല ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​ട​​​‌​​​സം നി​​​ൽ​​​ക്കാ​​​ൻ പാ​​​ടി​​​ല്ല.

വ്യാജ വെളിച്ചെണ്ണ

കേ​​​ര​​​ളം വെ​​​ളി​​​ച്ചെ​​​ണ്ണ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ലും വ്യാ​​​പാ​​​ര​​​ത്തി​​​ലും ഏ​​​റെ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്നു. ഏ​​​റ്റ​​​വും സം​​​ശു​​​ദ്ധ​​​വും സ്വാ​​​ദി​​​ഷ്ട​​​വും പോ​​​ഷ​​​ക​​​സ​​​ന്പ​​​ന്ന​​​വും ആ​​​രോ​​​ഗ്യ​​​​​​വു​​​മാ​​​ണ് വെ​​​ളി​​​ച്ചെ​​​ണ്ണ. ഇ​​​തി​​​നു പ​​​ക​​​രം, ഗു​​​ണ​​​മേന്മ ഉ​​​റ​​​പ്പി​​​ല്ലാ​​​ത്ത, ഉ​​​റ​​​വി​​​ടം പോ​​​ലും വ്യ​​​ക്ത​​​മ​​​ല്ലാ​​​ത്ത, ആ​​​രോ​​​ഗ്യ​​​ദാ​​​യ​​​ക​​​മ​​​ല്ലാ​​​ത്ത ഉ​​​ത്്പ​​​ന്ന​​​ങ്ങ​​​ളാണ് ഇ​​​പ്പോ​​​ൾ ഭ​​​ക്ഷ്യ എ​​​ണ്ണ വി​​​പ​​​ണി​​​യി​​​ലെ പ്ര​​​ധാ​​​ന താ​​​ര​​​ങ്ങ​​​ൾ. ഇ​​​ത്ത​​​രം എ​​​ണ്ണ​​​ക​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ഇ​​​ട​​​നി​​​ല​​​ക്കാ​​​ർ അ​​​മി​​​ത​​​ലാ​​​ഭം കൊ​​​യ്യു​​​ന്നു. ആ ​​​കൊ​​​ള്ള​​​ക്ക​​​ച്ച​​​വ​​​ട​​​ത്തി​​​ന് ക​​​ളം​​​പി​​​ടി​​​ക്കാ​​​ൻ വെ​​​ളി​​​ച്ചെ​​​ണ്ണ​​​യും നാ​​​ളി​​​കേ​​​ര കൃ​​​ഷി​​​യും ച​​​വി​​​ട്ടി​​​ക്കൂ​​​ട്ടു​​​ന്ന കൃ​​​ഷി​​​വ​​​കു​​​പ്പ് ഇ​​​ട​​​പെ​​​ട​​​ൽ ജ​​​ന​​​വി​​​രു​​​ദ്ധ​​​മാ​​​ണ്; ജനദ്രോഹമാണ്.

ഒ​​​രു കോ​​​ടി നാ​​​ളി​​​കേ​​​രം സം​​​ഭ​​​രി​​​ച്ചാ​​​ൽ മാത്രം മതി, ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ​​​ക്ക​​​ൽ കെ​​​ട്ടി​​​ക്കി​​​ട​​​ന്നു ന​​​ശി​​​ക്കു​​​ന്ന നാ​​​ളി​​​കേ​​​ര​​​ത്തി​​​ന്‍റെ വി​​​ല​​​യാ​​​യി 15 കോ​​​ടി രൂ​​​പ കൈ​​​മാ​​​റാ​​​ൻ ക​​​ഴി​​​യും. ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക്ഷേ​​​മ​​​വും സാ​​​ന്പ​​​ത്തി​​​ക പു​​​രോ​​​ഗ​​​തി​​​യും ല​​​ക്ഷ്യ​​​മാ​​​ക്കി 1600 പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നുണ്ട്. നാ​​​ളി​​​കേ​​​രം സം​​​ഭ​​​രി​​​ച്ച് ക​​​ർ​​​ഷ​​​ക​​​രെ സം​​​ര​​​ക്ഷി​​​ക്കാനാ​​വ​​​ശ്യ​​​മു​​​ള്ള മു​​​ഴു​​​വ​​​ൻ തു​​​ക​​​യും സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കാൻ സ​​​ഹ​​​ക​​​ര​​​ണ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടാ​​​വി​​​ല്ല. 10 കോ​​​ടി നാ​​​ളി​​​കേ​​​രം സം​​​ഭ​​​രി​​​ക്കാ​​​ൻ വേ​​​ണ്ടി​​​വ​​​രു​​​ന്ന 150 കോ​​​ടി രൂ​​​പ പോ​​​ലും നി​​​ഷ്പ്ര​​​യാ​​​സം സ​​​ഹ​​​ക​​​ര​​​ണ​​​മേ​​​ഖ​​​ല​​​യി​​​ൽനി​​​ന്ന് സമാഹരിക്കാം.

സം​​​ഭ​​​രി​​​ക്കു​​​ന്ന പ​​​ച്ച​​​ത്തേ​​​ങ്ങ കേ​​​ര​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, കേ​​​ര​​​ഫെ​​​ഡ്, മാ​​​ർ​​​ക്ക​​​റ്റ് ഫെ​​​ഡ്, ഓ​​​യി​​​ൽപാം ​​​തു​​​ട​​​ങ്ങി​​​യ പൊ​​​തു​​​മേ​​​ഖ​​​ല/​​​സ​​​ഹ​​​ക​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും, സ്വ​​​കാ​​​ര്യ വെ​​​ളി​​​ച്ചെ​​​ണ്ണ ഉ​​​ത്പാ​​​ദ​​​ക​​​ർ മു​​​ഖേ​​​ന​​​യും സം​​​സ്ക​​​രി​​​ച്ച് ഗു​​​ണ​​​മേന്മയു​​​ള്ള വെ​​​ളി​​​ച്ചെ​​​ണ്ണ വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കാൻ ക​​​ഴി​​​യും. റേ​​​ഷ​​​ൻ​​​ക​​​ട, സി​​​വി​​​ൽ സ​​​പ്ലൈ​​​സ്, മാ​​​വേ​​​ലി വി​​​ൽ​​​പ്പ​​​ന​​​ശാ​​​ല, കു​​​ടും​​​ബ​​​ശ്രീ, സ​​​ഹ​​​ക​​​ര​​​ണ ശൃം​​​ഖ​​​ല തു​​​ട​​​ങ്ങി​​​യ​​​വ മു​​​ഖേ​​​ന അ​​​ടു​​​ത്ത ഓ​​​ണം-​​​ദീ​​​പാ​​​വ​​​ലി ഉ​​​ത്സ​​​വ​​​കാ​​​ല വി​​​പ​​​ണി​​​യി​​​ൽ നി​​​ഷ്പ്ര​​​യാ​​​സം ഈ ​​​വെ​​​ളി​​​ച്ചെ​​​ണ്ണ വി​​​റ്റ​​​ഴി​​​ക്കാം.

കൈ​​​യുംകെ​​​ട്ടി സർക്കാർ

ഒ​​​രു നാ​​​ളി​​​കേ​​​രം യ​​​ഥാ​​​സ​​​മ​​​യം വി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ കേ​​​ടു​​​വ​​​ന്ന് ന​​​ശി​​​ക്കു​​​ന്പോ​​​ൾ ഒ​​​ന്നി​​​ന് 15 രൂ​​​പ പ്ര​​​കാ​​​രം കൃ​​​ഷി​​​ക്കാ​​​ര​​​നും കേ​​​ര​​​ള​​​ത്തി​​​നും അ​​​തപ്പാ​​​ടെ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു. സ​​​ർ​​​ക്കാ​​​ർ 45 രൂ​​​പ നി​​​ര​​​ക്കി​​​ൽ സം​​​ഭ​​​രി​​​ച്ചാ​​​ൽ നേ​​​രി​​​ടേ​​​ണ്ട ന​​​ഷ്ടം ഒ​​​രു നാ​​​ളി​​​കേ​​​ര​​​ത്തി​​​ന് 4.30 പൈ​​​സ മാ​​​ത്ര​​​മാ​​​ണ്.​​​ നി​​​ല​​​വി​​​ലു​​​ള്ള ക​​​ന്പോ​​​ള​​​വി​​​ല​​​യി​​​ൽ കു​​​റ​​​ച്ച് സ​​​ർ​​​ക്കാ​​​ർ സം​​​ഭ​​​ര​​​ണ​​​വി​​​ല നി​​​ശ്ച​​​യി​​​ച്ച​​​ത് വി​​​ചി​​​ത്ര ന​​​ട​​​പ​​​ടി​​​യാ​​​ണ്. തന്മൂലം കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന വി​​​ള​​​വെ​​​ടു​​​പ്പു കാ​​​ല​​​മാ​​​യ ഡി​​​സം​​​ബ​​​ർ മു​​​ത​​​ൽ മേ​​​യ് വ​​​രെ വ​​​ൻ​​​തോ​​​തി​​​ൽ വി​​​ല​​​യി​​​ടി​​​വി​​​നു കാ​​​ര​​​ണ​​​മാ​​​യി.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ച്ച​​​ത്തേ​​​ങ്ങ, കൊ​​​പ്ര, വെ​​​ളി​​​ച്ചെ​​​ണ്ണ വി​​​പ​​​ണി​​​യി​​​ൽ 90% ക്ര​​​യ​​​വി​​​ക്ര​​​യ​​​വും നടത്തുന്ന​​​ത് വ​​​ൻ​​​കി​​​ട വ്യ​​​വ​​​സാ​​​യി​​​ക​​​ളാ​​​ണ്. അ​​​വ​​​ർ​​​ക്ക് ഏ​​​റ്റ​​​വും താ​​​ഴ്ന്ന വി​​​ല​​​യി​​​ൽ വ​​​ൻ​​​തോ​​​തി​​​ൽ കേ​​​രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാ​​​ങ്ങി​​​ക്കൂ​​​ട്ടു​​​വാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​വ​​​സ​​​രമൊ​​​രു​​​ക്കി. ഉ​​​ത്പാ​​​ദ​​​ന​​​ച്ചി​​​ല​​​വ്, വി​​​ള​​​വെ​​​ടു​​​പ്പ് കൂ​​​ലി, വി​​​ൽ​​​പ്പ​​​നച്ചി​​​ല​​​വ് എ​​​ന്നീ ഘ​​​ട​​​ക​​​ങ്ങ​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി മ​​​ര്യാ​​​ദ​​​വി​​​ല നി​​​ശ്ച​​​യി​​​ച്ച് നാ​​​ളി​​​കേ​​​രം സം​​​ഭ​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റ​​​ല്ല. ഇ​​​പ്പോ​​​ൾ പ​​​റ​​​യു​​​ന്ന 32 രൂ​​​പ നി​​​ര​​​ക്കി​​​ൽ പോ​​​ലും ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം പ്രാ​​​ദേ​​​ശി​​​ക​​​ത​​​ല സം​​​ഭ​​​ര​​​ണകേ​​​ന്ദ്ര​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി വി​​​പ​​​ണി ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്താ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. സർക്കാർ ക​​​ർ​​​ഷ​​​ക​​​രു​​​ടെ കാ​​​വ​​​ൽ​​​ക്കാ​​​ര​​​ല്ല, കൈ​​​യുംകെ​​​ട്ടി നോ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്ന കാ​​​ഴ്ച​​​ക്കാ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്ന് തെ​​​ളി​​​ഞ്ഞു​​​ക​​​ഴി​​​ഞ്ഞു.

മന്ത്രിയുടെ മണ്ഡലത്തിലും രക്ഷയില്ല

നാ​​​ളി​​​കേ​​​ര മേ​​​ഖ​​​ല​​​യി​​​ൽ കൃ​​​ഷി​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന​​​ത് എ​​​ക്കാ​​​ല​​​ത്തെ​​​യും ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ്. കൃ​​​ഷി​​​മ​​​ന്ത്രി​​​യു​​​ടെ സ്വ​​​ന്തം നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​മാ​​​യ ചേ​​​ർ​​​ത്ത​​​ല മു​​​ഖ്യ​​​വി​​​ള​​​യാ​​​യി തെ​​​ങ്ങ്കൃ​​​ഷി ചെ​​​യ്യു​​​ന്ന പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മാ​​​ണ്. ഇ​​​വി​​​ടെ എ​​​ണ്ണ​​​മ​​​റ്റ തെ​​​ങ്ങി​​​ൻ​​​തോ​​​പ്പു​​​ക​​​ളി​​​ൽ ദീ​​​ർ​​​ഘ​​​കാ​​​ല​​​മാ​​​യി വി​​​ള​​​വെ​​​ടു​​​പ്പ് മു​​​ട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്നു. ചേ​​​ർ​​​ത്ത​​​ല-​​​ആ​​​ല​​​പ്പു​​​ഴ പ്ര​​​ദേ​​​ശ​​​ങ്ങളിൽ ഇ​​​ട​​​വ​​​ഴി​​​യി​​​ലും ന​​​ട​​​വ​​​ഴി​​​യി​​​ലും പെ​​​രു​​​വ​​​ഴി​​​യി​​​ലും ത​​​ല​​​യെ​​​ടു​​​പ്പോ​​​ടെ നി​​​ര​​​ന്നു​​​നി​​​ൽ​​​ക്കു​​​ന്ന കേ​​​ര​​​വൃ​​​ക്ഷ​​​ങ്ങ​​​ൾ ഇ​​​പ്പോ​​​ൾ ഗ​​​തി​​​കെ​​​ട്ട് മു​​​ഖം താ​​​ഴ്ത്തി നി​​​ൽ​​​ക്കു​​​ന്നു. ഇ​​​തെ​​​ഴു​​​തു​​​ന്പോ​​​ൾ ചേ​​​ർ​​​ത്ത​​​ല ന​​​ഗ​​​ര​​​ത്തി​​​ൽ കൃ​​​ഷി​​​മ​​​ന്ത്രി​​​യു​​​ടെ ക്യാ​​​ന്പ് ഓ​​​ഫീ​​​സി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്ത് മു​​​ട്ട​​​ത്ത​​​ങ്ങാ​​​ടി​​​യി​​​ൽ പൊ​​​തി​​​ച്ച നാ​​​ളി​​​കേ​​​ര​​​ത്തി​​​ന്‍റെ വാ​​​ങ്ങ​​​ൽ വി​​​ല 25 രൂ​​​പ​​​യി​​​ലേ​​​ക്ക് കൂ​​​പ്പു​​​കു​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു.

വി​​​ല​​​ക്കു​​​റ​​​വി​​​ന്‍റെ ഫ​​​ല​​​മാ​​​യി വി​​​ൽ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത നാ​​​ളി​​​കേ​​​ര​​​ത്തി​​​ന്‍റെ കൂ​​​ന്പാ​​​ര​​​ങ്ങ​​​ൾ ചേ​​​ർ​​​ത്ത​​​ല​​​യി​​​ൽ ക​​​ർ​​​ഷ​​​ക​​​രു​​​ടെ വീ​​​ട്ടു​​​മു​​​റ്റ​​​ങ്ങ​​​ളി​​​ൽ ഉ​​​ണ​​​ങ്ങി​​​യും കി​​​ളി​​​ർ​​​ത്തും ന​​​ശി​​​ക്കു​​​ന്നു. വി​​​ള​​​വെ​​​ടു​​​പ്പി​​​നുപോ​​​ലും വ​​​ക കാ​​​ണാ​​​തെ, തെ​​​ങ്ങുക​​​യ​​​റ്റം യ​​​ഥാ​​​സ​​​മ​​​യം ന​​​ട​​​ത്താ​​​ൻ പ​​​റ്റാ​​​തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് നാ​​​ളി​​​കേ​​​രം തെ​​​ങ്ങി​​​ൽ കി​​​ട​​​ന്ന് വ​​​ര​​​ണ്ടും മു​​​ര​​​ണ്ടും കേ​​​ടു​​​വ​​​ന്ന് ന​​​ശി​​​ക്കു​​​ന്നു. ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കാ​​​രി​​​ക​​​ൾ ഒ​​​രു മു​​​ഴം ക​​​ട​​​ലാ​​​സി​​​ൽ കൈ​​​യൊ​​​പ്പ് ചാ​​​ർ​​​ത്തി നാ​​​ളി​​​കേ​​​ര​​​ത്തി​​​ന്‍റെ കൃ​​​ഷി​​​ച്ചി​​​ല​​​വ് ക​​​ണ​​​ക്കാ​​​ക്കി ന്യാ​​​യ​​​വി​​​ല നി​​​ജ​​​പ്പെ​​​ടു​​​ത്തി സം​​​ഭ​​​ര​​​ണം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടാ​​​ൽ കേ​​​ര​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ ദു​​​ര​​​വ​​​സ്ഥ അ​​​വ​​​സാ​​​നി​​​ക്കും. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ദു​​​രി​​​തം സ​​​ഹി​​​ക്കു​​​ന്ന കൃ​​​ഷി​​​ക്കാ​​​രു​​​ടെ ത​​​ക​​​ർ​​​ച്ച ക​​​ണ്ട​​​റി​​​ഞ്ഞ് ര​​​ക്ഷാ​​​ദൗ​​​ത്യം ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ചു​​​മ​​​ത​​​ലാ​​​ബോ​​​ധം ഭ​​​ര​​​ണ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടാ​​​ക​​​ണം.

നാ​​​ളി​​​കേ​​​ര കൃ​​​ഷി​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന അ​​​തീ​​​വ ഗു​​​രു​​​ത​​​ര പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കാ​​​ര്യ​​​ക്ഷ​​​മ​​​വും ഫ​​​ല​​​പ്ര​​​ദ​​​വു​​​മാ​​​യ യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ നാ​​​ളി​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ധി​​​കൃ​​​ത​​​ർ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട​​​ണം. ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ വ​​​ൻ ന​​​ഷ്ടം സം​​​ഭ​​​വി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പോ​​​ലും മു​​​ഖ്യ​​​മ​​​ന്ത്രി വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടു​​​ന്നി​​​ല്ല.

പ​​​ഴം-​​​പ​​​ച്ച​​​ക്ക​​​റി മേ​​​ഖ​​​ല​​​യി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വ​​​ൻ വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച നേ​​​രി​​​ട്ട സ​​​ന്ദ​​​ർ​​​ഭ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ച താ​​​ങ്ങു​​​വി​​​ല​​​യും സം​​​ഭ​​​ര​​​ണ​​​വും വാ​​​ർ​​​ത്ത​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങി. പ​​​ഴം-​​​പ​​​ച്ച​​​ക്ക​​​റി താ​​​ങ്ങു​​​വി​​​ല പ​​​ദ്ധ​​​തി അ​​​ട്ടി​​​മ​​​റി​​​ച്ച് പൊ​​​ളി​​​ച്ച​​​ടു​​​ക്കി​​​യ സ​​​ർ​​​ക്കാ​​​ർ ഏ​​​ജ​​​ൻ​​​സി​​​ക​​​ളെ ത​​​ന്നെ​​​യാ​​​ണ് ഇ​​​പ്പോ​​​ൾ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ പ​​​ച്ച​​​ത്തേ​​​ങ്ങ സം​​​ഭ​​​രി​​​ക്കു​​​വാ​​​നും ചു​​​മ​​​ത​​​ല ഏ​​​ൽ​​​പ്പി​​​ക്കു​​​ന്ന​​​ത്. കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യി​​​ലും അ​​​ലം​​​ഭാ​​​വ​​​ത്തി​​​ലും ക്ര​​​മ​​​ക്കേ​​​ടി​​​ലും ക​​​ഴി​​​വു തെ​​​ളി​​​യി​​​ച്ച ഉ​​​ന്ന​​​ത​​​ത​​​ല ഉ​​​ദ്യോ​​​സ്ഥസം​​​വി​​​ധാ​​​ന​​​ത്തെ നാ​​​ളി​​​കേ​​​ര സം​​​ഭ​​​ര​​​ണ​​​ത്തി​​​ന് നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് തീ​​​ർ​​​ത്തും സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഇ​​​തി​​​ന​​​കംത​​​ന്നെ അ​​​ന്പേ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​ക​​​ഴി​​​ഞ്ഞു. പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ ദു​​​ര​​​ന്ത​​​ഫ​​​ല​​​മാ​​​യി ക​​​ട​​​ബാ​​​ധ്യ​​​ത നേ​​​രി​​​ടു​​​ന്ന കൃ​​​ഷി​​​ക്കാ​​​ർ​​​ക്ക് ജീ​​​വി​​​ക്കാ​​​ൻ നി​​​ർ​​​വാ​​​ഹ​​​മി​​​ല്ലാ​​​താ​​​യി. നാ​​​ളി​​​കേ​​​ര വി​​​ല​​​യി​​​ടി​​​വി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ കാ​​​ർ​​​ഷി​​​ക​​​രം​​​ഗ​​​ത്ത് വ​​​ന്നു​​​പെ​​​ട്ട സാ​​​ന്പ​​​ത്തി​​​ക​​​വും ഉ​​​ത്പാദ​​​ന​​​പ​​​ര​​​വു​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കി പ​​​രി​​​ഹാ​​​ര​​​ന​​​ട​​​പ​​​ടി നി​​​ർ​​​ദേശി​​​ക്കാൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്തര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം. ഇ​​​തി​​​നാ​​​യി കേ​​​ന്ദ്ര കൃ​​​ഷി-​​​ക​​​ർ​​​ഷ​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽനി​​​ന്ന് ഒ​​​രു ഉ​​​ന്ന​​​ത​​​ത​​​ല വി​​​ദ​​​ഗ്ധ സം​​​ഘ​​​ത്തെ സ​​​ത്വ​​​ര​​​മാ​​​യി നി​​​യോ​​​ഗി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഗു​​​രു​​​ത​​​ര വീ​​​ഴ്ച​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി നി​​​ർ​​​ദേ​​​ശി​​​ക്ക​​​പ്പെ​​​ട​​​ണം. തെ​​​ങ്ങുകൃ​​​ഷി​​​ക്കാ​​​രു​​​ടെ ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ളി​​​ൽ പു​​​നഃക്ര​​​മീക​​​ര​​​ണ​​​വും മോ​​​റ​​​ട്ടോ​​​റി​​​യ​​​വും പ​​​ലി​​​ശ ഇ​​​ള​​​വും അ​​​നു​​​വ​​​ദി​​​ച്ച് അ​​​ടി​​​യ​​​ന്തര സ​​​ഹാ​​​യം ന​​​ൽ​​​ക​​​ണം.