ഏകീകൃത സിവിൽ കോഡ് : ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക

01:18 AM May 11, 2022 | Deepika.com
തീ​​​​​വ്ര ഹി​​​​​ന്ദു​​​​​ത്വ അ​​​​​ജ​​​​​ണ്ട​​​​​ക​​​​​ളി​​​​​ൽ ഊ​​​​​ന്നി​​​​​ക്കൊ​​​​​ണ്ട് 1980ക​​​​​ളു​​​​​ടെ അ​​​​​വ​​​​​സാ​​​​​നം രാ​​​​​ജ്യ​​​​​മെ​​​​​മ്പാ​​​​​ടും പ്ര​​​​​ചാ​​​​​ര​​​​​ണ​​​​​കോ​​​​​ലാ​​​​​ഹ​​​​​ല​​​​​ങ്ങ​​​​​ൾ അ​​​​​ഴി​​​​​ച്ചു​​​​​വി​​​​​ട്ട ഭാ​​​​​ര​​​​​തീ​​​​​യ ജ​​​​​ന​​​​​താ പാ​​​​​ർ​​​​​ട്ടി ത​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ രാ​​​​​ഷ്‌​​​​ട്രീ​​​​​യ അ​​​​​ധി​​​​​കാ​​​​​രം ല​​​​​ഭി​​​​​ച്ചാ​​​​​ൽ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കു​​​​​മെ​​​​​ന്നു വാ​​​​​ഗ്‌​​​​​ദാ​​​​​നം ചെ​​​​​യ്ത മൂ​​​​​ന്നു കാ​​​​​ര്യ​​​​​ങ്ങ​​​​​ളു​​​​​ണ്ട് . അ​​​​​ത് ഇ​​​​​വ​​​​​യാ​​​​​ണ്: (1) ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ൽ പ്ര​​​​​ത്യേ​​​​​ക പ​​​​​ദ​​​​​വി ന​​​​​ൽ​​​​​കു​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 370 പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കും. (2) അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ൽ രാ​​​​​മ​​​​​ജ​​​​​ന്മഭൂ​​​​​മി​​​​​യി​​​​​ൽ ശ്രീ​​​​​രാ​​​​​മക്ഷേ​​​​​ത്രം നി​​​​​ർ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ത​​​​​ട​​​​​സ​​​​​ങ്ങ​​​​​ൾ നീ​​​​​ക്കും. (3) രാ​​​​​ജ്യ​​​​​ത്തെ എ​​​​​ല്ലാ പൗ​​​​​ര​​​​​ന്മാ​​​​​ർ​​​​​ക്കും ഒ​​​​​രു​​​​​പോ​​​​​ലെ ബാ​​​​​ധ​​​​​ക​​​​​മാ​​​​​കു​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കും. 2019ലെ ​​​​​പൊ​​​​​തു​​​​​തെ​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​ത്തോ​​​​​ടെ അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​യ ബി​​​​ജെ​​​​പി ​ആ​​​​​ദ്യ​​​​​ത്തെ ര​​​​​ണ്ടു വാ​​​​​ഗ്‌​​​​​ദാ​​​​​ന​​​​​ങ്ങ​​​​​ളും പാ​​​​​ലി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞു. ഇ​​​​​നി അ​​​​​വ​​​​​ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത് ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് ആ​​​​​ണ്. അ​​​​​തി​​​​​നും ഇ​​​​​നി വ​​​​​ലി​​​​​യ കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​മി​​​​​ല്ല എ​​​​​ന്നാ​​​​​ണു നേ​​​​​താ​​​​​ക്ക​​​​​ന്മാ​​​​​രു​​​​​ടെ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ന്ന​​​​​ത്. അ​​​​​ടു​​​​​ത്ത പൊ​​​​​തു​​​​​തെ​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​​​​മ്പ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കുമെ​​​​​ന്ന് കേ​​​​​ന്ദ്ര ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മ​​​​​ന്ത്രി അ​​​​​മി​​​​​ത് ഷാ ​​​​​ഉ​​​​​ൾ​​​​​പ്പെടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ അ​​​​​സ​​​​​ന്നി​​​​​ഗ്ധ​​​​​മാ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു​​​​​ക​​​​​ഴി​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്നു.

ജ​​​​​സ്റ്റീ​​​​​സ് ബ​​​​​ൽ​​​​​വീ​​​​​ന്ദ​​​​​ർ സി​​​​​ങ് ചൗ​​​​​ഹാൻ കമ്മീഷൻ

ഒ​​​​​ന്നാം മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് 2016ൽ ​​​​​ത​​​​​ന്നെ ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​നു​​​​​ള്ള മു​​​​​ന്നൊ​​​​​രു​​​​​ക്ക​​​​​ങ്ങ​​​​​ൾ ബി​​​​​ജെ​​​​പി​​​​​യും സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​റും ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. 2016ൽ ​​​​​ഏ​​​​​കീ​​​​​കൃ​​​​​ത വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മം കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കാ​​​​​ൻ അ​​​​​ന്ന​​​​​ത്തെ കേ​​​​​ന്ദ്ര നി​​​​​യ​​​​​മ​​​​​മ​​​​​ന്ത്രി ഡി.​​​​​വി. സ​​​​​ദാ​​​​​ന​​​​​ന്ദ ഗൗ​​​​​ഡ ജ​​​​​സ്റ്റീ​​​​​സ് ബ​​​​​ൽ​​​​​വീ​​​​​ന്ദ​​​​​ർ സി​​​​​ങ് ചൗ​​​​​ഹാ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള ഇ​​രു​​പ​​ത്തി​​യൊ​​ന്നാ​​മ​​ത് നി​​​​​യ​​​​​മ​​​​​ക​​​​​മ്മീ​​​​​ഷ​​​​​ന് നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി.

ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ രാ​​​​​ജ്യം സ​​​​​ജ്ജ​​​​​മാ​​​​​യോ എ​​​​​ന്നു പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ക​​​​​യും അ​​​​​തി​​​​​നാ​​​​​യു​​​​​ള്ള ശി​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ൾ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്നു നി​​​​​യ​​​​​മ​​​​​ക​​​​​മ്മീ​​​​​ഷ​​​​​നു ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന മു​​​​​ഖ്യചു​​​​​മ​​​​​ത​​​​​ല. ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം നീ​​​​​ണ്ട പ​​​​​ഠ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കും ഒ​​​​​ടു​​​​​വി​​​​​ൽ ജ​​​​​സ്റ്റീ​​​​​സ് ചൗ​​​​​ഹാ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​ട്ടം​​​​​ഗ സ​​​​​മി​​​​​തി 2017ൽ ‘​​​​​പ്രോ​​​​​ഗ്ര​​​​​സീ​​​​​വ് യൂണി​​​​​ഫോം സി​​​​​വി​​​​​ൽ കോ​​​​​ഡ്’ എ​​​​​ന്ന പേ​​​​​രി​​​​​ൽ നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണം ന​​​​​ട​​​​​ത്താ​​​​​ൻ കേ​​​​​ന്ദ്ര നി​​​​​യ​​​​​മമ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന് ശി​​​​​പാ​​​​​ർ​​​​​ശ ന​​​​​ൽ​​​​​കി. എ​​​​​ന്നാ​​​​​ൽ ഇ​​​​​പ്പോ​​​​​ൾ രാ​​​​​ജ്യ​​​​​ത്ത് ഏ​​​​​കീ​​​​​കൃ​​​​​ത വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മം അ​​​​​ത്യാ​​​​​വ​​​​​ശ്യ​​​​​മോ അ​​​​​ഭി​​​​​കാ​​​​​മ്യ​​​​​മോ അ​​​​​ല്ലെ​​​​​ന്ന നി​​​​​യ​​​​​മ ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ റി​​​​​പ്പോ​​​​​ർ​​ട്ടി​​​​​ലെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം കേ​​​​​ന്ദ്രസ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ താ​​​​​ത്പ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ തു​​​​​ട​​​​​ർ​​​​​ന്ന് ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ ശി​​​​​പാ​​​​​ർ​​​​​ശ​​​​​ക​​​​​ളി​​​​​ന്മേ​​​​​ൽ കാ​​​​​ര്യ​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​ണ്ടാ​​​​​യി​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ കാ​​​​​ഷ്മീ​​​​​ർ, അ​​​​​യോ​​​​​ധ്യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​ഗ്ര​​​​​ഹി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ​​​​​ത​​​​​ന്നെ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ കൊ​​​​​ണ്ടു​​​​​ചെ​​​​​ന്നെ​​​​​ത്തി​​​​​ച്ച സം​​​​​ഘ​​​​​പ​​​​​രി​​​​​വാ​​​​​ർ ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ഏ​​​​​റ്റ​​​​​വും ഉ​​​​​ചി​​​​​ത​​​​​മാ​​​​​യ സ​​​​​മ​​​​​യം ഇ​​​​​പ്പോ​​​​​ൾ എ​​​​​ത്തി​​​​​ച്ചേ​​​​​ർ​​​​​ന്നു എ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്ന​​​​​താ​​​​​യി മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യു​​​​​ന്നു. ബാ​​​​​ബ​​​​​രി ഭൂ​​​​​മി ത​​​​​ർ​​ക്ക ​​​കേ​​​​​സി​​​​​ലെ വി​​​​​ധി​​​​​ക്കു പി​​​​​ന്നാ​​​​​ലെ ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡി​​​​​ന് സ​​​​​മ​​​​​യ​​​​​മാ​​​​​യെ​​​​​ന്നു പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മ​​​​​ന്ത്രി രാ​​​​​ജ്‌​​​​​നാ​​​​​ഥ് സിം​​ഗ് പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

അ​​​​​ടു​​​​​ത്ത പൊ​​​​​തു​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മു​​മ്പ് ഏ​​​​​ക സി​​​​​വി​​​​​ൽ​​​​​കോ​​​​​ഡ് നി​​​​​ല​​​​​വി​​​​​ൽ​​​​​ വ​​​​​രും എ​​​​​ന്ന അ​​​​​മി​​​​​ത് ഷാ​​​​​യു​​​​​ടെ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വും അ​​​​​ടു​​​​​ത്ത പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​തി​​​​​നു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള ബി​​​​​ല്ല് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്ന മാ​​​​​ധ്യ​​​​​മ റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളും മ​​​​​ത​​​​​ന്യൂ​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ട​​​​​യി​​​​​ൽ വ​​​​​ലി​​​​​യ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ സൃ​​​​​ഷ്ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഒ​​​​​രു രാ​​​​​ഷ്‌​​ട്രം, ഒ​​​​​രു ജ​​​​​ന​​​​​ത, ഒ​​​​​രു ദേ​​​​​ശീ​​​​​യ​​​​​ത, ഒ​​​​​രു നി​​​​​യ​​​​​മം എ​​​​​ന്ന മു​​​​​ദ്രാ​​​​​വാ​​​​​ക്യം ഉ​​​​​ർ​​ത്തി ആ​​​​​ർ​​എ​​​​​സ്​​​​​എ​​​​​സ് ശ​​​​​ക്ത​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​വ​​യ്​​​​​ക്കു​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ് ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ​​​​​ കോ​​​​​ഡ്. മു​​​​​ത്ത​​​​​ലാ​​​​​ഖ് നി​​​​​രോ​​​​​ധ​​​​​ന നി​​​​​യ​​​​​മം നി​​​​​ല​​​​​വി​​​​​ൽ​​​​​ വ​​​​​ന്ന​​​​​തോ​​​​​ടെ ഇ​​​​​നി ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ​​​​​കോ​​​​​ഡ് എ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ലാ​​​​​ണ് ആ​​​​​ർ​​എ​​​​​സ്എ​​​​​സ് ഉ​​​​​റ​​​​​ച്ചു​​​​​നി​​​​​ൽ​ക്കു​​​​​ന്ന​​​​​ത്.

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ നി​​​​​ർ​​​​​മാ​​​​​ണ സ​​​​​ഭ​​​​​യി​​​​​ലെ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ നി​​​​​ർ​​​​​മാ​​​​​ണ സ​​​​​ഭ​​​​​യി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടു വ​​​​​ർ​​​​​ഷം ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് ചൂ​​​​​ടേ​​​​​റി​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു. ക​​​​​ര​​​​​ട് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ മ​​​​​ത​​​​​സ്വാ​​​​​ത​​​​​ന്ത്ര്യ​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ഷ്‌​​ട്ര​​ത്തി​​​​​ന് ഇ​​​​​ട​​​​​പെ​​​​​ടാ​​​​​ൻ അ​​​​​ധി​​​​​കാ​​​​​രം ന​​​​​ൽ​​​​​കു​​​​​ന്ന ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 25നെ​​​​​ക്കുറി​​​​​ച്ചു വി​​​​​ശ​​​​​ദ​​​​​മാ​​​​​യ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ന​​​​​ട​​​​​ന്നു. വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ മൗ​​​​​ലി​​​​​കാ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ ആ​​​​​ക്ക​​​​​ണമെന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു​​​​​കൊ​​​​​ണ്ടു​​​​​ള്ള പ്ര​​​​​മേ​​​​​യം മ​​​​​ദി​​​​​രാ​​​​​ശി സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു​​​​​മു​​​​​ള്ള മൊ​​​​​ഹ​​​​​മ്മ​​​​​ദ് ഇ​​​​​സ്മാ​​​​​യി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ച്ചു. മ​​​​​തേ​​​​​ത​​​​​ര രാ​​​​​ജ്യ​​​​​മാ​​​​​യ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ എ​​​​​ല്ലാ മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കും സ്വ​​​​​ന്തം വ്യ​​​​​ക്തി​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​രാ​​​​​ൻ അ​​​​​നു​​​​​വ​​​​​ദി​​​​​ക്ക​​​​​ണം എ​​​​​ന്ന നി​​​​​ല​​​​​പാ​​​​​ട് എം.​​​​​എ. അ​​​​​യ്യ​​​​​ങ്കാ​​​​​ർ സ്വീ​​​​​ക​​​​​രി​​​​​ച്ചു.

175 വ​​​​​ർ​​​​​ഷ​​​​​ത്തെ ബ്രി​​​​​ട്ടീ​​​​​ഷ് ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ൽ ഒ​​​​​രി​​​​​ക്ക​​​​​ൽ​​​​​പ്പോ​​​​​ലും വി​​​​​വി​​​​​ധ മ​​​​​ത​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ വ്യ​​​​​ക​​​​​്തി​​​​​നി​​​​​യ​​​​​മ​​​​​ത്തി​​​​​ൽ ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം ഉ​​​​​ണ്ടാ​​​​​യി​​​​​ല്ല എ​​​​​ന്ന് ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത ന്യൂ​​ന​​​​​പ​​​​​ക്ഷ സ​​​​​മു​​​​​ദാ​​​​​യ അം​​​​​ഗ​​​​​ങ്ങ​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. കെ.​​എം. മു​​​​​ൻ​​​​​ഷി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​ള്ള അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​ണ് ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കുവേ​​​​​ണ്ടി വാ​​​​​ദി​​​​​ച്ച​​​​​ത്. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 25 ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ ഉ​​​​​പ​​​​​സം​​​​​ഹ​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ശി​​​​​ല്പി​​​​​യാ​​​​​യ അം​​​​​ബേ​​​​​ദ്ക​​​​​ർ ഇ​​​​​ങ്ങ​​​​​നെ പ​​​​​റ​​​​​ഞ്ഞു. ""രാ​​ഷ്‌​​ട്ര​​ത്തി​​​​​ന്‍റെ അ​​​​​ധി​​​​​കാ​​​​​രം അ​​​​​നി​​​​​യ​​​​​ന്ത്രി​​​​​ത​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ലും യ​​​​​ഥാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ൽ അ​​​​​ത് നി​​​​​യ​​​​​ന്ത്രി​​​​​തം ത​​​​​ന്നെ​​​​​യാ​​​​​ണ് ..... കാ​​​​​ര​​​​​ണം വ‍്യ​​ത്യ​​​​​സ്ത മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​ൾ​​​​​ക്കൊ​​​​​ണ്ടു​​​​​കൊ​​​​​ണ്ട് മാ​​​​​ത്ര​​​​​മേ രാ​​​​​ഷ്‌​​ട്ര​​​​​ത്തി​​​​​ന് അ​​​​​തി​​​​​ന്‍റെ അ​​​​​ധി​​​​​കാ​​​​​രം നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​ക​​​​​യു​​​​​ള്ളൂ. ഒ​​​​​രു സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​നും ക​​​​​ലാ​​​​​പ​​​​​ത്തി​​​​​ന്‍റെ മാ​​​​​ർ​​​​​ഗ​​​​​ത്തി​​​​​ലേ​​​​​ക്കു വ​​​​​ഴി​​​​​തു​​​​​റ​​​​​ന്നു​​​​​കൊ​​​​​ണ്ട് രാ​​ഷ്‌​​ട്ര​​ത്തി​​​​​ന് അ​​​​​തി​​​​​ന്‍റെ അ​​​​​ധി​​​​​കാ​​​​​രം നി​​​​​ർ​​​​​വ​​​​​ഹി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യി​​​​​ല്ല. അ​​​​​ങ്ങ​​​​​നെ ഏ​​​​​തെ​​​​​ങ്കി​​​​​ലും ഗ​​​​​വ​​​​​ൺ​​​​​മെ​​​​​ന്‍റ് ചെ​​​​​യ്തെ​​​​​ങ്കി​​​​​ൽ അ​​​​​തു ചെ​​​​​യ്യു​​​​​ന്ന​​​​​തു ഭ്രാ​​​​​ന്ത​​​​​മാ​​​​​യ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളാ​​​​​ണ്.’’(Constitution Assembly Debates, Vol. Vll, pp. 544-546).

ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 44

ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് കൊ​​​​​ണ്ടു​​​​​വ​​​​​രാ​​​​​ൻ സ്റ്റേ​​​​​റ്റി​​​​​ന് നി​​​​​ർ​​​​​ദേ​​ശം ന​​​​​ൽ​​​​​കു​​​​​ന്ന ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ക​​​​​ത​​​​​ത്വ​​​​​ങ്ങ​​​​​ളി​​​​​ലെ ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 44നെ ​​​​​സൂ​​​​​ചി​​​​​പ്പി​​​​​ച്ചു​​​​​കൊ​​​​​ണ്ട് അം​​​​​ബേ​​​​​ദ്ക​​​​​ർ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ നി​​​​​ർ​​​​​മാ​​​​​ണ​​​​​സ​​​​​മി​​​​​തി​​​​​യി​​​​​ൽ അ​​​​​സ​​​​​ന്നി​​​​​ഗ്ധ​​​​​മാ​​​​​യി ഇ​​​​​ങ്ങ​​​​​നെ പ​​​​​റ​​​​​ഞ്ഞു. "" ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 44ന്‍റെ ​​​കാ​​​​​ര്യ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​ർ​​​​​ഥ​​​​​മി​​​​​ല്ല. ഒ​​​​​രാ​​​​​ളു​​​​​ടെ​​പോ​​​​​ലും വി​​​​​സ​​​​​മ്മ​​​​​ത​​​​​ത്തോ​​​​​ടെ ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 44 (ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ്) ഇ​​​​​ന്ത്യ​​​​​യി​​​​​ൽ അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കി​​​​​ല്ല.'' ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡ് നി​​​​​ർ​​​​​ബ​​​​​ന്ധ​​​​​മാ​​​​​ക്ക​​​​​ണം എ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​ത്തെ നി​​​​​രാ​​​​​ക​​​​​രി​​​​​ച്ചു​​​​​കൊ​​​​​ണ്ട് അം​​​​​ബേ​​​​​ദ്ക​​​​​ർ പ​​​​​റ​​​​​ഞ്ഞ​​ത്;

“ന​​​​​മു​​​​​ക്ക് ഈ ​​​​​രാ​​​​​ജ്യ​​​​​ത്ത് എ​​​​​ല്ലാ മ​​​​​നു​​​​​ഷ്യ​​​​​ബ​​​​​ന്ധ​​​​​ങ്ങ​​​​​ളെ​​​​​യും ഉ​​​​​ൾ​​ക്കൊ​​​​​ള്ളു​​​​​ന്ന ഏ​​​​​ക​​​​​രൂ​​​​​പ​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​സം​​​​​ഹി​​​​​ത നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്. ന​​​​​മു​​​​​ക്ക് രാ​​​​​ജ്യ​​​​​ത്തൊ​​​​​ട്ടാ​​​​​കെ പ്രാ​​​​​ബ​​​​​ല്യ​​​​​മു​​​​​ള്ള ഏ​​​​​ക​​​​​രൂ​​​​​പ​​​​​വും സ​​​​​മ്പൂ​​​​​ർ​​ണ​​​​​വു​​​​​മാ​​​​​യ ക്രി​​​​​മി​​​​​നി​​​​​ൽ നി​​​​​യ​​​​​മം ഉ​​​​​ണ്ട്. പീ​​​​​ന​​​​​ൽ​​കോ​​​​​ഡി​​​​​ലും ക്രി​​​​​മി​​​​​ന​​​​​ൽ​​ന​​​​​ട​​​​​പ​​​​​ടി ക്ര​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും അ​​​​​ത് അ​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. സ്വ​​​​​ത്ത് ബ​​​​​ന്ധ​​​​​ങ്ങ​​​​​ളെ സം​​​​​ബ​​​​​ന്ധി​​​​​ച്ചി​​​​​ട​​​​​ത്തോ​​​​​ളം രാ​​​​​ജ്യ​​​​​ത്തൊ​​​​​ട്ടാ​​​​​കെ പ്രാ​​​​​ബ​​​​​ല്യ​​​​​മു​​​​​ള്ള ഒ​​​​​രു വ​​​​​സ്തു കൈ​​​​​മാ​​​​​റ്റ​​​​​നി​​​​​യ​​​​​മ​​​​​മു​​​​​ണ്ട്. പി​​​​​ന്നെ നെ​​​​​ഗോ​​​​​ഷ്യ​​​​​ബി​​​​​ൾ ഇ​​​​​ൻ​​സ്ട്രു​​​​​മെ​​​​​ന്‍റേ​​​​​ഷ​​​​​ൻ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ണ്ട്. വേ​​​​​റെ​​​​​യും അ​​​​​നേ​​​​​കം നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ എ​​​​​നി​​​​​ക്കു ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടാ​​​​​നാ​​​​​വും. അ​​​​​വ​​​​​യൊ​​​​​ക്കെ ഈ ​​​​​രാ​​​​​ജ്യ​​​​​ത്തി​​​​​ന് ഫ​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​​രു സി​​​​​വി​​​​​ൽ കോ​​​​​ഡ് ഉ​​​​​ണ്ടെ​​​​​ന്നും അ​​​​​ത് ഐ​​​​​കരൂ​​​​​പ്യ​​​​​മു​​​​​ള്ള​​​​​തും രാ​​​​​ജ്യ​​​​​ത്തൊ​​​​​ട്ടാ​​​​​കെ നി​​​​​യ​​​​​മ പ്രാ​​​​​ബ​​​​​ല്യ​​​​​മു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്നും തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ്.”

അംബേദ്കറുടെ നിലപാട്

ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡി​​​​​ന് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി അം​​​​​ബേ​​​​​ദ്ക​​​​​ർ ശ​​​​​ക്ത​​​​​മാ​​​​​യി വാ​​​​​ദി​​​​​ക്കാ​​​​​തി​​​​​രു​​​​​ന്ന​​​​​ത് ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡി​​​​​ന്‍റെ മ​​​​​റ​​​​​വി​​​​​ൽ ഹി​​​​​ന്ദു മ​​​​​ത​​​​​ത്തി​​​​​ലെ ജാ​​​​​തിസ​​​​​മ്പ്ര​​​​​ദാ​​​​​യ​​​​​ത്തെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​ന്ന പി​​​​​ന്നാ​​​​​ക്ക​​​​​വും അ​​​​​പ​​​​​രി​​​​​ഷ്കൃ​​​​​ത​​​​​വു​​​​​മാ​​​​​യ നി​​​​​യ​​​​​മ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ൾ മ​​​​​റ്റു സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെമേ​​​​​ലും അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​മോ എ​​​​​ന്ന ഭ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

രാ​​​​​ജ്യ​​​​​ത്തു മു​​​​​ഴു​​​​​വ​​​​​ൻ ഒ​​​​​രു ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ നി​​​​​യ​​​​​മ​​​​​വ്യ​​​​​വ​​​​​സ്ഥ​​​​​യ്ക്ക് ശ്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു പ​​​​​ക​​​​​രം അം​​​​​ബേ​​​​​ദ്കർ ആ​​​​​ദ്യം ശ്ര​​​​​ദ്ധ ചെ​​​​​ലു​​​​​ത്തി​​​​​യ​​​​​ത് ഹി​​​​​ന്ദുമ​​​​​ത​​​​​ത്തി​​​​​ലെ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തി​​​​​നു വേ​​​​​ണ്ടി​​യാ​​യി​​​​​രു​​​​​ന്നു. പ്ര​​​​​സി​​​​​ദ്ധ​​​​​മാ​​​​​യ ഹി​​​​​ന്ദു കോ​​​​​ഡ് ബി​​​​​ല്ല് ഇ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഹി​​​​​ന്ദു കോ​​​​​ഡ് ബി​​​​​ല്ലി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് അം​​​​​ബേ​​​​​ദ്ക​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു. “മേ​​​​​ൽ​​​​​ത്ത​​​​​ട്ട്-​​കീ​​​​​ഴ്ത്ത​​​​​ട്ട് ബ​​​​​ന്ധ​​​​​ങ്ങ​​​​​ളും വ​​​​​ർ​​​​​ഗ-​​വം​​​​​ശ വൈ​​​​​രു​​​​​ധ്യ​​​​​ങ്ങ​​​​​ളും ലിം​​​​​ഗ-​​ലൈം​​​​​ഗി​​​​​ക ഭി​​​​​ന്ന​​​​​ത​​​​​ക​​​​​ളും അ​​​​​സ​​​​​മ​​​​​ത്വ​​​​​ങ്ങ​​​​​ളും സ​​​​​വ​​​​​ർ​​​​​ണ​​​​​ഹൈ​​​​​ന്ദ​​​​​വ ആ​​​​​ശ​​​​​യനി​​​​​ർ​​​​​മി​​​​​തി​​​​​യാ​​​​​ണ്. ഇ​​​​​വ​​​​​യൊ​​​​​ക്കെ സാ​​​​​മ്പ​​​​​ത്തി​​​​​ക പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ളും നി​​​​​യ​​​​​മ​​​​​നി​​​​​ർ​​​​​മാ​​​​​ണ​​​​​ത്തി​​​​​ലെ വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​ക​​​​​ളു​​​​​മാ​​​​​യി പി​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്ത് രൂ​​​​​പാ​​​​​ന്ത​​​​​രം പ്രാ​​​​​പി​​​​​ച്ച് ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ഫ​​​​​ല​​​​​ദാ​​​​​യ​​​​​ക​​​​​മാ​​​​​യ സം​​​​​വാ​​​​​ദ​​ശ​​​​​ക്തി​​​​​ക്കു മു​​​​​ന്നി​​​​​ൽ പ്ര​​​​​ഹേ​​​​​ളി​​​​​ക​​​​​യാ​​​​​യി മാ​​​​​റു​​​​​ക​​​​​യും ചെ​​​​​യ്യും. അ​​​​​വ​​​​​യ്ക്കു പ​​​​​രി​​​​​ഹാ​​​​​ര​​​​​മെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ അ​​​​​ത്ര​​​​​യേ​​​​​റെ പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള ഒ​​​​​ന്നെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​ണ് ഹി​​​​​ന്ദു കോ​​​​​ഡ് ബി​​​​​ല്ലി​​​​​നെ ഞാ​​​​​ൻ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ട്ടു​​​​​ന്ന​​​​​ത്..” (മ​​​​​ന്ത്രി​​​​​സ​​​​​ഭ​​​​​യി​​​​​ൽ ഡോ. ​​​​​അം​​​​​ബേ​​​​​ദ്ക​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ പ്ര​​​​​സം​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഉ​​​​​ദ്ധ​​​​​രി​​​​​ച്ച​​​​​ത്).

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ നി​​​​​ർ​​​​​മാ​​​​​ണസ​​​​​ഭ​​​​​യി​​​​​ലെ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളെ വ​​​​​ള​​​​​ച്ചൊ​​​​​ടി​​​​​ച്ചു​​​​​കൊ​​​​​ണ്ട് ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 44 വ​​​​​ഴി​​​​​യാ​​​​​യി ഏ​​​​​കീ​​​​​കൃ​​​​​ത സി​​​​​വി​​​​​ൽ കോ​​​​​ഡി​​​​​ന്വേ​​​​​ണ്ടി ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ ശി​​​​​ല്പിക​​​​​ൾ നി​​​​​ല​​​​​കൊ​​​​​ണ്ടു എ​​​​​ന്നു വാ​​​​​ദി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്ക് അ​​​​​നു​​​​​കൂ​​​​​ല​​​​​മാ​​​​​യി ആ​​​​​യി​​​​​രു​​​​​ന്നു സ​​​​​ഭ​​​​​യു​​​​​ടെ പൊ​​​​​തു​​​​​വി​​​​​കാ​​​​​രം എ​​​​​ന്ന യാ​​​​​ഥാ​​​​​ർ​​​​​ഥ്യം മ​​​​​നഃ​​പൂ​​​​​ർ​​​​​വം ത​​​​​മ​​​​​സ്ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് കോ​​​​​ട​​​​​തി​​​​​ക​​​​​ൾ​​​​​ക്കു നി​​​​​ർ​​​​​ബ​​​​​ന്ധം പി​​​​​ടി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത മാ​​​​​ർ​​​​​ഗ​​​​​നി​​​​​ർ​​​​​ദേ​​​​​ശ​​​​​ക​​​​​ത​​​​​ത്വ​​​​​ങ്ങ​​​​​ളു​​​​​ടെ (Directive Principles of State Policy) പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 44 ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​നോ​​​​​ടൊ​​​​​പ്പം ഏ​​​​​ഴാം പ​​​​​ട്ടി​​​​​ക​​​​​യി​​​​​ൽ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ ലി​​​​​സ്റ്റി​​​​​ൽ അ​​​​​ഞ്ചാം ഇ​​​​​ന​​​​​മാ​​​​​യും (Marriage and divorce; infants and minors; adoption; wills, intestacy and succession; joint family and partition; all matters in respect of which parties in judicial proceedings were immediately before the commencement of this Constitution subject to their personal law). ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 372 വ​​​​​ഴി​​​​​യാ​​​​​യും ( Notwithstanding the repeal by this Constitution of the enactments referred to in article 395 but subject to the other provisions of this Constitution, all the law in force in the territory if India immediately before the commencement of this Constitution shall continue in force therein until altered or repealed or amended by a competent Legislature or other competent authority.) വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ള അ​​​​​വ​​​​​കാ​​​​​ശം ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ നി​​​​​ർ​​​​​മാ​​​​​ണസ​​​​​ഭ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി.

(തു​​ട​​രും)

കൊ​​​​​ളോ​​​​​ണി​​​​​യ​​​​​ൽ ​​​കാ​​​​​ല​​​​​ത്തെ വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ

ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലും ആ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലും ഇ​​​​​ട​​​​​പെ​​​​​ടി​​​​​ല്ല എ​​​​​ന്ന സ​​​​​മീ​​​​​പ​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. 1772ൽ ​​​​​ബം​​​​​ഗാ​​​​​ൾ ഗ​​​​​വ​​​​​ർ​​​​​ണ​​​​​റാ​​​​​യി​​​​​രു​​​​​ന്ന വാ​​​​​റ​​​​​ൻ ഹേ​​​​​സ്റ്റി​​​​​ങ്‌​​​​​സ് വി​​​​​വാ​​​​​ഹം, പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ചാ​​​​​വ​​​​​കാ​​​​​ശം, ജാ​​​​​തി​​​​​തർ​​​​​ക്ക​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യി​​​​​ൽ മു​​​​​സ്‌​​​​​ലിം​​ക​​ൾ ഖു​​​​​റാ​​​​​നും ഹി​​​​​ന്ദു​​​​​ക്ക​​​​​ൾ ശാ​​​​​സ്ത്ര​​​​​ങ്ങ​​​​​ളും പി​​​​​ന്തു​​​​​ട​​​​​ര​​​​​ണ​​​​​മെ​​​​​ന്നു നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു. എ​​​​​ങ്കി​​​​​ലും സ​​​​​തി പോ​​​​​ലെ​​​​​യു​​​​​ള്ള അ​​​​​നാ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ൾ നി​​​​​റുത്ത​​​​​ലാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ബി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ലു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി.

കൂ​​​​​ടാ​​​​​തെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ക്രോ​​​​​ഡീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നും ഇ​​​​​ന്ത്യ ഭ​​​​​രി​​​​​ച്ച ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ അ​​​​​വ​​​​​രു​​​​​ടേ​​​​​താ​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ ന​​​​​ൽ​​​​​കി. ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​സ്ത്യ​​​​​ൻ ഡി​​​​​വോ​​​​​ഴ്സ് ആ​​​​​ക്ട് 1869, ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​സ്ത്യ​​​​​ൻ മാ​​​​​ര്യേ​​​​​ജ് ആ​​​​​ക്ട് 1872, ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ക്സ​​​​​ഷ​​​​​ൻ ആ​​​​​ക്ട് 1925, തി​​​​​രു​​​​​വി​​​​​താം​​​​​കൂ​​​​​ർ ക്രി​​​​​സ്ത്യ​​​​​ൻ പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ചാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മം 1916 , കൊ​​​​​ച്ചി​​​​​ൻ പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ചാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മം 1921 തു​​​​​ട​​​​​ങ്ങി ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ക്രി​​​​​സ്ത്യ​​​​​ൻ മ​​​​​ത​​​​​വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു ബാ​​​​​ധ​​​​​ക​​​​​മാ​​​​​യ വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ന്ത്യ ഭ​​​​​രി​​​​​ച്ച ബ്രി​​​​​ട്ടീ​​​​​ഷ് ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളു​​​​​ടെ സ്വാ​​​​​ധീ​​​​​നം കാ​​​​​ണാ​​​​​ൻ സാ​​​​​ധി​​​​​ക്കും .

ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ളു​​​​​ടെ പി​​​​​ന്തു​​​​​ട​​​​​ർ​​ച്ചാ​​​​​വ​​​​​കാ​​​​​ശ​​​​​നി​​​​​യ​​​​​മം പ്രാ​​​​​ദേ​​​​​ശി​​​​​ക​​​​​മാ​​​​​യി വൈ​​​​​വി​​​​​ധ്യ​​​​​ങ്ങ​​​​​ൾ നി​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി​​​​​രു​​​​​ന്നു. ഈ ​​​​​പി​​​​​ന്തു​​​​​ട​​​​​ർ​​ച്ചാ​​​​​വ​​​​​കാ​​​​​ശ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളെ​​​​​യെ​​​​​ല്ലാം 1865ൽ ​​ആ​​​​​ദ്യ​​​​​മാ​​​​​യി ക്രോ​​​​​ഡീ​​​​​ക​​​​​രി​​​​​ച്ചു. ഇ​​​​​തി​​​​​ന്‍റെ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി ഇ​​​​​ന്ത്യ​​​​​ൻ പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ചാ​​​​​വ​​​​​കാ​​​​​ശ​​​​​നി​​​​​യ​​​​​മം 1865, ഹി​​​​​ന്ദു വി​​​​​ൽ​​​​​സ് ആ​​​​​ക്ട്1870, പാ​​​​​ർ​​​​​സി ഇ​​​​​ന്‍റ​​​​​സ്റ്റേ​​​​​റ്റ് സ​​​​​ക്സ​​​​​ഷ​​​​​ൻ ആ​​​​​ക്ട് 1865, പ്രൊ​​​​​ബേ​​​​​റ്റ് ആ​​​​​ൻഡ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ആ​​​​​ക്ട് തു​​​​​ട​​​​​ങ്ങി​​​​​യ നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ക്രോ​​​​​ഡീ​​​​​ക​​​​​രി​​​​​ച്ചാ​​​​​ണ് ക്രി​​​​​സ്ത്യ​​​​​ൻ, പാ​​​​​ർ​​​​​സി മ​​​​​ത വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി പി​​​​​ന്തു​​​​​ട​​​​​ർ​​​​​ച്ചാ​​​​​വ​​​​​കാ​​​​​ശ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട 1925 ലെ ​​​​​ഇ​​​​​ന്ത്യ​​​​​ൻ സ​​​​​ക്സ​​​​​ഷ​​​​​ൻ ആ​​​​​ക്ട് ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​ത് .

ക്രി​​​​​സ്ത്യാ​​​​​നി​​​​​ക​​​​​ളു​​​​​ടെ വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ക്രോ​​​​​ഡീ​​​​​ക​​​​​രി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ​​​​​ത​​​​​ന്നെ ഇ​​​​​സ്‌​​​​​ലാം ആ​​​​​ചാ​​​​​ര​​​​​ങ്ങ​​​​​ളെ​​​​​യും വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളെ​​​​​യും ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ബ്രി​​​​​ട്ടീ​​​​​ഷ് ഭ​​​​​ര​​​​​ണാ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി. 1913ലെ ​​​​​വ​​​​​ഖ​​​​​ഫ് ആ​​​​​ക്ട്, 1937 ലെ ​​​​​ശ​​​​​രി​​​​​യ​​​​​ത്ത് നി​​​​​യ​​​​​മം, 1938ലെ ​​​​​ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് ആ​​​​​ക്ട്, 1939ലെ ​​​​​വി​​​​​വാ​​​​​ഹ​​​​​മോ​​​​​ച​​​​​ന​​​​​നി​​​​​യ​​​​​മം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ മു​​​​​സ്‌​​ലിം സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ഷ്‌​​​​​കാ​​​​​ര​​​​​ങ്ങ​​​​​ൾ നി​​​​​ർ​​​​​ദേ​​ശി​​​​​ച്ചു​​​​​കൊ​​​​​ണ്ടു​​​​​ള്ള​​​​​വ ആ​​​​​യി​​​​​രു​​​​​ന്നു. വൈ​​​​​വി​​​​​ധ്യ​​​​​ങ്ങ​​​​​ളും സ​​​​​ങ്കീ​​​​​ർ​​​​​ണ​​​​​ത​​​​​ക​​​​​ളും നി​​​​​റ​​​​​ഞ്ഞ, ചി​​​​​ത​​​​​റി​​​​​ത്തെ​​​​​റി​​​​​ച്ചു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന ഹി​​​​​ന്ദു വ്യ​​​​​ക്തി​​​​​നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ൾ ഏ​​​​​കോ​​​​​പി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​വും ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ ന​​​​​ട​​​​​ത്തി. ബ്രി​​​​​ട്ടീ​​​​​ഷ് ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ആ​​​​​ദ്യ​​​​​കാ​​​​​ലം മു​​​​​ത​​​​​ൽ​​ത്ത​​​​​ന്നെ ഒ​​​​​രു ആം​​​​​ഗ്ലോ ഹി​​​​​ന്ദു നി​​​​​യ​​​​​മ​​​​​സം​​​​​ഹി​​​​​ത രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.

ഹി​​​​​ന്ദു ധ​​​​​ർ​​​​​മ​​​​​ശാ​​​​​സ്ത്ര ഗ്ര​​​​​ന്ഥ​​​​​ങ്ങ​​​​​ൾ വ്യാ​​​​​ഖ്യാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു ഹി​​​​​ന്ദു പ​​​​​ണ്ഡി​​​​​ത​​​​​ന്മാ​​​​​രെ​​​​​യും സം​​​​​സ്കൃ​​​​​ത​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഇം​​ഗ്ലീ​​ഷി​​​​​ലേ​​​​​ക്കു മൊ​​​​​ഴി​​​​​മാ​​​​​റ്റം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു പ്ര​​​​​ഗ​​​​​ത്ഭ​​​​​രാ​​​​​യ ബ്രി​​​​​ട്ടീ​​​​​ഷ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ​​​​​യും നി​​​​​യ​​​​​മി​​​​​ച്ചി​​​​​രു​​​​​ന്നു. വി​​​​​പു​​​​​ല​​​​​മാ​​​​​യ ഒ​​​​​രു ഹി​​​​​ന്ദു സി​​​​​വി​​​​​ൽ കോ​​​​​ഡി​​​​​ന് രൂ​​​​​പം​​​​​ന​​​​​ൽ​​​​​കാ​​​​​ൻ 1941ലാ​​​​​ണ് സ​​ർ ബി.​​​​​എ​​ൻ. റാ​​​​​വു ക​​​​​മ്മി​​​​​റ്റി​​​​​യെ ബ്രി​​​​​ട്ടീ​​​​​ഷ് സ​​​​​ർ​​​​​ക്കാ​​​​​ർ നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്. പ​​​​​ക്ഷേ ബ്രി​​​​​ട്ടീ​​​​​ഷു​​​​​കാ​​​​​ർ ഇ​​​​​ന്ത്യ വി​​​​​ട്ടു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​നു മു​​​​​മ്പ് ഹി​​​​​ന്ദു സി​​​​​വി​​​​​ൽ കോ​​​​​ഡ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ റാ​​​​​വു ക​​​​​മ്മി​​റ്റി​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞി​​​​​ല്ല. പു​​​​​തു​​​​​താ​​​​​യി രൂ​​​​​പീ​​​​​ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ട സ്വ​​​​​ത​​​​​ന്ത്ര ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ നി​​​​​ർ​​​​​മാ​​​​​ണ സ​​​​​ഭ​​​​​യ്ക്കാ​​​​​ണ് റാ​​​​​വു ക​​​​​മ്മി​​​​​റ്റി റി​​​​​പ്പോ​​​​​ർ​​​​​ട്ട് ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ നി​​​​​ർ​​​​​മാ​​​​​ണസ​​​​​ഭ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ക​​​​​യും പി​​​​​ന്നീ​​​​​ട് പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് പാ​​​​​സാ​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത ഹി​​​​​ന്ദു കോ​​​​​ഡ് ആ​​​​​ക്ടി​​ൽ റാ​​​​​വു ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളു​​​​​ടെ സ്വാ​​​​​ധീ​​​​​നം കാ​​​​​ണാ​​​​​ൻ സാ​​​​​ധി​​​​​ക്കും .

പ്ര​​​​​ഫ. റോ​​​​​ണി കെ. ​​​​​ബേ​​​​​ബി