ഇന്ത്യയിലെ അധകൃതരുടെ നേതാവാണ് ഡോ. ഭീം റാവു അംബേദ്കർ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നിയമമന്ത്രിയും ഭരണഘടനാ കരട് നിർമാണ സമിതി ചെയർമാനും അദ്ദേഹമായിരുന്നു.1891 ഏപ്രിൽ 14ന് മധ്യപ്രദേശിന്റെ ഭാഗമായ മോവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് റാംജി സഖ്പാൽ. മാതാവ് ഭീമബായ്. 1912ൽ എൽഫിൻസ്റ്റണ് കോളജിൽ നിന്ന് ബി.എ. ജയിച്ച അംബേദ്കർ 1913ൽ ബറോഡ സ്റ്റേറ്റ് സർവീസിൽ ജോലി നേടി. 1915ൽ കൊളംബിയ സർവകലാശാലയിൽ നിന്ന് എം.എ.യും 1916ൽ പി.എച്ച്.ഡി.യും നേടി.
ഇന്ത്യയിൽ തിരിച്ചെത്തിയയുടൻ ബറോഡ രാജാവിന്റെ മിലിട്ടറി സെക്രട്ടറിയായി. ജാതിവ്യവസ്ഥകൾ പ്രതികൂലമായതിനാൽ ജോലി രാജിവെച്ച് ബോംബെയിലേക്ക് പോയ അദ്ദേഹം 1925 ഏപ്രിൽ 10നും 11നും അധസ്ഥിതരുടെ ദേശീയ സമ്മേളനങ്ങൾ വിളിച്ചുകൂട്ടി. മറാഠി ഭാഷയിൽ മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് അദ്ദേഹമാണ്. മൂന്ന് വട്ടമേശസമ്മേളനങ്ങളിലും പങ്കെടുത്ത ഇന്ത്യൻ നേതാവ് അംബേദ്കറാണ്. 1936ൽ അദ്ദേഹം ഇൻഡിപെൻഡന്റ് ലേബർ പാർട്ടി രൂപവത്കരിച്ചു. 1946 പീപ്പിൾസ് എഡ്യൂക്കേഷണൽ സൊസൈറ്റി രൂപവത്കരിച്ചു.
1942 ജൂലൈയിൽ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിൽ ലേബർ മെന്പറായി. 1947 ഓഗസ്റ്റ് 15ന് ഇന്ത്യൻ നിയമകാര്യമന്ത്രി. ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമാണസഭാ ചെയർമാൻ. 1951ൽ മന്ത്രിസഭയിൽനിന്നു രാജിവച്ചു. 1956 ഡിസംബറിൽ അദ്ദേഹം അന്തരിച്ചു. മുംബൈയിലെ "ചൈത്യഭൂമി’യാണ് അംബേദ്കറുടെ അന്ത്യവിശ്രമസ്ഥലം.
ഡോ. ബി.ആർ. അംബേദ്കർ
01:44 AM Dec 30, 2021 | Deepika.com