ദ്യാഭ്യാസകാലത്തു തന്നെ കുട്ടികൾ ചില തൊഴിലുകൾ പഠിച്ചാൽ അതു ഭാവിജീവിതത്തിന് ഉപകരിക്കുമെന്നായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്. ഇത്തരത്തിൽ വളർന്നുവരുന്ന തലമുറയിലൂടെ ബ്രിട്ടീഷുകാരെ പ്രതിരോധിക്കാം എന്നും അദ്ദേഹം കണക്കുകൂട്ടി. ഈ ലക്ഷ്യത്തോടെ അദ്ദേഹം മുന്നോട്ടുവച്ച പദ്ധതിയായിരുന്നു നയി താലിം (നൂതന വിദ്യാഭ്യാസം).
എട്ടു മുതൽ പതിനാലു വരെ വയസുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകണമെന്നും അത് ഏതെങ്കിലും ഉത്പാദനക്ഷമതയുള്ള തൊഴിലുമായി ബന്ധപ്പെടുത്തി വേണം നൽകാനെന്നുമായിരുന്നു ഗാന്ധിജിയുടെ നിർദേശം. മാതൃഭാഷയിലായിരിക്കണം വിദ്യാഭ്യാസം നൽകേണ്ടതെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ 1937ലെ വാർധ സമ്മേളനം ഈ പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഡോ. സാക്കിർ ഹുസൈന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ നിയമിച്ചു. അതുകൊണ്ട് വാർധ പദ്ധതി എന്നും നയി താലിം അറിയപ്പെടുന്നു.
നയി താലിം
11:21 PM Dec 02, 2021 | Deepika.com