സ്വാതന്ത്ര്യസമരസേനാനിയും സോഷ്യലിസ്റ്റും സർവോദയ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്നു ജെപി എന്നറിയപ്പെടുന്ന ജയപ്രകാശ് നാരായൺ. 1902 ഒക്ടോബർ 11 ന് ബിഹാറിൽ ജനിച്ചു. മെട്രിക്കുലേഷൻ വിജയിച്ച ജെപി സ്കോളർഷിപ്പോടെ പാറ്റ്ന സയൻസ് കോളജിൽ പഠനത്തിനു ചേർന്നു. 1922 നുശേഷം അമേരിക്കയിൽ ഉന്നതപഠനം നടത്തിയശേഷം 1929 ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം നെഹ്റുവുമായി അടുത്തു. കോണ്‍ഗ്രസിലെ തൊഴിലാളി സംഘടനാ വിഭാഗത്തിൽ പ്രവർത്തനമാരംഭിച്ചു.
1932ൽ നിയമയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചു. ഇക്കാലത്താണ് കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപം കൊണ്ടത്. പല തവണ ജയിൽവാസം അനുഷ്ഠിക്കുകയും ഒളിവിൽ പോകുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്. ഭൂദാൻ പ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹം അതിൽ ചേർന്നു. 1972 ൽ ചന്പൽ കൊള്ളത്തലവനായ മാധവ് സിംഗും കൂട്ടരും ആയുധംവച്ച് കീഴടങ്ങിയത് അദ്ദേഹത്തിന്റെ മുന്നിലാണ്. 1975 ൽ അടിയന്തരാവസ്ഥക്കാലത്തും ജയപ്രകാശ് നാരായൺ ജയിലിലായി. 1977 ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം പ്രതിപക്ഷ കക്ഷികളെ ജനതാ പാർട്ടിക്കു പിന്നിൽ ഒരുമിപ്പിച്ചത് ജെപി ആയിരുന്നു.1979 ഒക്ടോബർ എട്ടിന് അന്തരിച്ചു.
ജയപ്രകാശ് നാരായൺ
11:54 PM Nov 30, 2021 | Deepika.com