1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ നിർദേശങ്ങളെത്തുടർന്ന് 1936-1937 കാലത്ത് ഇന്ത്യയിലെ പ്രവിശ്യകളിലേക്കു തെരഞ്ഞെടുപ്പ് നടന്നു. മദ്രാസ്, സെൻട്രൽ പ്രോവിൻസസ്, ബിഹാർ, ഒറീസ, ബോംബെ പ്രസിഡൻസി, ആസാം, വടക്ക് പടിഞ്ഞാറൻ പ്രദേശങ്ങൾ, പഞ്ചാബ്, സിന്ധ് എന്നീ പ്രവിശ്യകളിലായിരുന്നു തെരഞ്ഞെടുപ്പ്.
1937 ഫെബ്രുവരിയിലായിരുന്നു തെരഞ്ഞെടുപ്പുഫലം വന്നത്. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് എട്ട് പ്രവിശ്യകളിൽ വിജയിച്ചു. വിജയിച്ച പ്രവിശ്യകളിലെ കോണ്ഗ്രസ് മന്ത്രിമാർ ബ്രിട്ടീഷ് ഗവർണർമാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
1939 ൽ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചതോടെ അന്നത്തെ വൈസ്രോയി ലിൻലിതോ ഇന്ത്യക്കാരും ബ്രിട്ടനെ യുദ്ധത്തിൽ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധം അവസാനിക്കുന്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാമെന്ന ഉറപ്പ് നൽകിയാൽ ബ്രിട്ടന് യുദ്ധത്തിൽ ഇന്ത്യ പിന്തുണ നൽകാമെന്ന് കോണ്ഗ്രസ് നേതാക്കൾ ബ്രിട്ടീഷ് നേതൃത്വത്തെ അറിയിച്ചു. എന്നാൽ, ബ്രിട്ടീഷ് സർക്കാർ ഈ ആവശ്യം നിരാകരിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവിശ്യകളിലെ കോണ്ഗ്രസ് മന്ത്രിസഭകൾ 1939 ഒക്ടോബറിൽ രാജിവച്ചു.
1937 ലെ തെരഞ്ഞെടുപ്പ്
01:34 AM Nov 27, 2021 | Deepika.com