മൂന്ന് വട്ടമേശ സമ്മേളനങ്ങൾക്കൊടുവിൽ 1935 ഓഗസ്റ്റിലാണ് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ പാസാക്കിയത്. ഇന്ത്യയിൽ പ്രാതിനിധ്യ സർക്കാരിന് തുടക്കം കുറിച്ചത് ഈ നിയമം പാസായതോടെയാണ്. ഇതോടെ പ്രവിശ്യകളിൽ നിലനിന്നിരുന്ന ദ്വിഭരണ സന്പ്രദായം അവസാനിപ്പിക്കുകയും പ്രാദേശിക സ്വയംഭരണം കൊണ്ടുവരികയും ചെയ്തു. \
ആക്ടിലെ നിർദേശങ്ങൾ
* കേന്ദ്രത്തിൽ ഫെഡറൽ സംവിധാനത്തിലുള്ള സർക്കാർ സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥ.
* സംസ്ഥാനങ്ങൾക്ക് സന്പൂർണ സ്വയംഭരണം
* പ്രവിശ്യകൾക്ക് സ്വയംഭരണാവകാശം
* പ്രവിശ്യകളുടെ ഭാഗിക പുനഃസംഘടന
* ബോംബെയിൽനിന്നും സിന്ധിനെ വേർപടുത്തൽ
* ബിഹാറും ഒറീസയും വ്യത്യസ്ത പ്രവിശ്യകൾ
* ബർമയെ പൂർണമായും ഇന്ത്യയിൽനിന്നു വേർപെടുത്തൽ ശക്തിയേറിയ ബ്രേക്ക് ഉള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം എന്നാണ് ജവഹർലാൽ നെഹ്റു ഈ നിയമത്തെ വിശേഷിപ്പിച്ചത്.
ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്
01:17 AM Nov 26, 2021 | Deepika.com