ഉപ്പു സത്യഗ്രഹം

01:50 AM Nov 16, 2021 | Deepika.com
ഇ​ന്ത്യ​യി​ൽ ഉ​പ്പ് നി​ർ​മി​ക്കാ​നും വി​ൽ​ക്കാ​നു​മു​ള്ള അ​ധി​കാ​രം ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ കു​ത്ത​ക​യാ​യി​രു​ന്നു. അ​തി​നു പു​റ​മേ​യാ​ണ് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ ഉ​പ്പി​ന് നി​കു​തി ചു​മ​ത്തി​യ​ത്. ഈ ​നി​യ​മ​ങ്ങ​ളൊ​ക്കെ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. 1930 മാ​ർ​ച്ച് 12 ന് ​ഗാ​ന്ധി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ദ​ണ്ഡി​യാ​ത്ര​യോ​ടെ​യാ​ണ് ഉ​പ്പു സ​ത്യ​ഗ്ര​ഹ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര​യി​ൽ ദ​ണ്ഡി വ​രെ പദയാത്രയെത്തി.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ​നി​ന്നു​പോ​ലും എ​തി​ർ​പ്പു​യർന്നിട്ടും ഗാ​ന്ധി​ജി പി​ന്മാ​റാ​ൻ തയാ​റ​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ ഉ​പ്പി​നാ​ണ് അ​വ​ർ നി​കു​തി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്, നാ​ളെ അ​ത് വാ​യു​വും ആ​കാ​ശ​വു​മാ​യേ​ക്കാം. അ​തു​കൊ​ണ്ട് ത​ന്നെ ഇ​താ​യി​രി​ക്ക​ണം സ​മ​ര​ത്തി​ന്‍റെ കേ​ന്ദ്ര​ബി​ന്ദു എ​ന്നാ​യി​രു​ന്നു ഗാ​ന്ധി​ജി​യു​ടെ അ​ഭി​പ്രാ​യം.

1930 മാ​ർ​ച്ച് 12 ന് ​ഗാ​ന്ധി​ജി​യും 78 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നും 390 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ദ​ണ്ഡി എ​ന്ന തീ​ര​പ്ര​ദേ​ശ​ത്തേ​ക്ക് കാ​ൽ​ന​ട​യാ​യി യാ​ത്ര​യാ​രം​ഭി​ച്ചു. 21 കി​ലോ​മീ​റ്റ​റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ആ​ദ്യ​ദി​വ​സ​ത്തെ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. സ​രോ​ജി​നി നാ​യി​ഡു​വി​നെ​പ്പോ​ലു​ള്ള നേ​താ​ക്ക​ൾ ജാ​ഥ​യി​ൽ ചേ​ർ​ന്നു.

ന്യൂ​യോ​ർ​ക്ക് ടൈം​സ് എ​ല്ലാ ദി​വ​സ​വും ജാ​ഥ​യെ​ക്കു​റി​ച്ചെ​ഴു​തി. ക​യ്യൂ​ക്കി​നെ​തി​രേ​യു​ള്ള ഈ ​സ​മ​ര​ത്തി​ൽ എ​നി​ക്ക് ലോ​ക​ത്തി​ന്‍റെ അ​നു​ക​ന്പ ആ​വ​ശ്യ​മു​ണ്ടെ​ന്ന് ഗാ​ന്ധി യാ​ത്ര​യ്ക്കി​ടെ പ​റ​യു​ക​യു​ണ്ടാ​യി. 1930 ഏ​പ്രി​ൽ അ​ഞ്ചി​ന് ഉ​പ്പു സ​ത്യ​ഗ്ര​ഹ സം​ഘം ദ​ണ്ഡി ക​ട​പ്പു​റ​ത്ത് എ​ത്തി​ച്ചേ​ർ​ന്നു. ഏപ്രിൽ ആറിന് നിയമം ലംഘിച്ച് ഉപ്പുണ്ടാക്കി.