അവസാന രണ്ടു സന്ദർശനങ്ങൾ
4.1934 ജനുവരി 10-22: ഹരിജൻ ക്ഷേമത്തിനായുള്ള ധനസമാഹരണത്തിനായാണ് ഇത്തവണ മലബാറിൽ ഗാന്ധിജി എത്തിയത്. കൗമുദി ടീച്ചർ തന്റെ സ്വർണാഭരണങ്ങൾ ഗാന്ധിജിക്ക് സമ്മാനിച്ചത് ഈ സന്ദർശന വേളയിലാണ്.
കൗമുദി ത്യാഗ് എന്ന് ഈ സംഭവത്തെക്കുറിച്ച് അദ്ദേഹം തന്റെ ഹരിജൻ മാസികയിൽ എഴുതിയിരുന്നു. പാക്കനാപുരത്തുള്ള കെ. കേളപ്പൻ സ്ഥാപിച്ച ഗാന്ധി സേവാ സദനം ഗാന്ധിജി സന്ദർശിച്ചു.
5. 1937 ജനുവരി 12-21: ചിത്തിര തിരുനാളിന്റെ ക്ഷേത്ര പ്രവേശന വിളംബരവുമായി ബന്ധപ്പെട്ടായിരുന്നു ഗാന്ധിയുടെ അവസാന കേരള സന്ദർശനം. തിരുവതാംകൂറിലെത്തിയ അദ്ദേഹം ഈ സന്ദർശന വേളയിലാണ് വെങ്ങാനൂരിൽവെച്ച് അയ്യങ്കാളിയെ പരിചയപ്പെടുന്നതും അദ്ദേഹത്തെ പുലയരാജ എന്ന് വിളിക്കുന്നതും.
ഗാന്ധിജിയുടെ കേരള സന്ദർശനങ്ങൾ
12:22 AM Oct 22, 2021 | Deepika.com