1923 ജനുവരി ഒന്നിനാണു സ്വരാജ് പാർട്ടി യുടെ രൂപീകരണം. സി.ആർ. ദാസ് പ്രസിഡന്റും മോത്തിലാൽ നെഹ്റു സെക്രട്ടറിയുമായാണ് പാർട്ടിയുടെ സ്ഥാപനം.
നിസഹകരണ പ്രസ്ഥാനത്തിന്റെ പിൻവലിക്കലും അതിനെത്തുടർന്നുള്ള അതൃപ്തിയുമാണ് കോൺഗ്രസിനുശേഷം ഒരു രാഷ്ട്രീയ പാർട്ടിക്കു രൂപം കൊടുത്തത്. സ്വരാജിന് സ്വാതന്ത്ര്യം, സ്വയംഭരണം എന്നീ അർഥങ്ങളാണുള്ളത്. ബ്രിട്ടീഷുകാർക്കെതിരേയുള്ള പ്രവർത്തനങ്ങൾക്ക് നിയമസഭയിൽ പ്രാതിനിധ്യം ആവശ്യമാണെന്നും അതിനായി മത്സരിക്കണമെന്നും പാർട്ടി തീരുമാനിച്ചു. എന്നാൽ ഗാന്ധിജിയും മറ്റും ഇത്തരം നിർദ്ദേശങ്ങൾക്ക് എതിരായിരുന്നു.
1923ലെ പൊതു തെരഞ്ഞെടുപ്പിൽ സ്വരാജ് പാർട്ടി നേതാക്കൾ പങ്കെടുത്തു.145ൽ 45 സീറ്റ് നേടി സ്വരാജ് പാർട്ടി നേതാക്കൾ വിജയിച്ചു. വിത്തൽഭായ് പട്ടേൽ സെൻട്രൽ ലജിസ്ലേറ്റീവ് അസംബ്ലിയുടെ പ്രസിഡന്റ് ആയി. 1923 ഡിസംബർ 30 ന് ചേർന്ന കൗൺസിലിൽ ഇന്ത്യക്കുമേൽ പൂർണ ഉത്തരവാദിത്വം ഉള്ള സർക്കാർ രൂപീകരിക്കണമെന്നും ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു വട്ടമേശ സമ്മേളനം നടത്തണമെന്നും ചില രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്നും പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.
പാർലമെന്റിലെ ചൂടേറിയ ചർച്ചകൾക്കും മറ്റും പാർട്ടി പ്രതിനിധികൾ നേതൃത്വം നൽകിയെങ്കിലും ബ്രിട്ടീഷ് ഭരണത്തെ എതിർക്കുക എന്ന ലക്ഷ്യത്തിൽനിന്നു പാർട്ടി ഇടയ്ക്കൊക്കെ അകന്നുപോയി. 1925 ൽ സി.ആർ. ദാസിന്റെ മരണത്തോടെ പാർട്ടിയുടെ പ്രാധാന്യം നഷ്ടപ്പെട്ടു.
സ്വരാജ് പാർട്ടി
10:18 PM Oct 13, 2021 | Deepika.com