മഹാത്മാഗാന്ധി

11:43 PM Oct 01, 2021 | Deepika.com
1869 ഒ​ക്ടോ​ബ​ർ ഒ​ക്ടോ​ബ​ർ 2ന് ​ഗു​ജ​റാ​ത്തി​ലെ പോ​ർ​ബ​ന്ത​റി​ലെ ഒ​രു വൈ​ശ്യ​കു​ടും​ബ​ത്തി​ലാ​ണ് മോ​ഹ​ൻ​ദാ​സ് ക​രം​ച​ന്ദ് ഗാ​ന്ധി എ​ന്ന ഗാ​ന്ധി​ജി ജ​നി​ക്കു​ന്ന​ത്. അ​ച്ഛ​ൻ ക​രം​ച​ന്ദ് ഗാ​ന്ധി. അമ്മ പു​ത്‌ലി​ബാ​യ്. 1883​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​തി​നാ​ലാ​മ​ത്തെ വ​യ​സി​ലാ​ണ് ക​സ്തൂ​ർ​ബ​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.

1887 ൽ ​ഗാ​ന്ധി​ജി മ​ട്രി​ക്കു​ലേ​ഷ​ൻ പാ​സാ​യി.1885​ൽ പി​താ​വ് മ​രി​ച്ചു. 1887ൽ അ​ദ്ദേ​ഹം ബാ​രി​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് പ​ഠി​ക്കാ​നാ​യി ഇം​ഗ്ല​ണ്ടി​ലേ​ക്ക് പോ​യി. 1891ൽ ​ബാ​രി​സ്റ്റ​ർ പ​രീ​ക്ഷ ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തി​യ അ​ദ്ദേ​ഹം 1893 ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് പോ​യി​. അ​വി​ടെ​വ​ച്ചാ​ണ് ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന വ​ർ​ണ​വി​വേ​ച​നം അ​നു​ഭ​വി​ച്ച​റി​ഞ്ഞ​തും അ​തി​നെ​തി​രേ പ്ര​തി​ക​രി​ച്ച​തും.

1896ൽ ​ഇ​ന്ത്യ​യി​ലെ​ത്തി​യ ഗാ​ന്ധി ഭാ​ര്യ​യോ​ടൊ​പ്പം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു മ​ട​ങ്ങി. വീ​ണ്ടും 1901ൽ ​ഇ​ന്ത്യ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ നാ​ഷ​ൽ കോണ്‍​ഗ്ര​സി​ന്‍റെ കോ​ൽ​ക്ക​ത്ത സ​മ്മേ​ള​ന​ത്തി​ൽ വോ​ള​ണ്ടി​യ​റാ​യി.1902​ൽ വീ​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ഒ​പ്പീ​നി​യ​ൻ എ​ന്ന പ​ത്ര​മാ​രം​ഭി​ച്ചു. 1906 ൽ ​ബ്ര​ഹ്മ​ച​ര്യ വ്ര​തം അ​ദ്ദേ​ഹം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി. 1910 ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ട്രാ​ൻ​സ്വാ​ളി​ൽ വെ​ള്ള​ക്കാ​രു​ടെ വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ടോ​ൾ​സ്റ്റോ​യ് ഫാം ​സ്ഥാ​പി​ക്കു​ന്ന​ത്.

1915ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽനി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ ഗാ​ന്ധി 1915 ജ​നു​വ​രി ഒന്പതിന് ​മും​ബൈ തു​റ​മു​ഖ​ത്ത് ക​പ്പ​ലി​റ​ങ്ങി രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കാ​ൻ ഇ​ന്ത്യ​യൊ​ട്ടാ​കെ അ​ദ്ദേ​ഹം സ​ഞ്ച​രി​ച്ചു. 1917 ൽ ​സ​ബ​ർ​മ​തി ആ​ശ്ര​മം സ്ഥാപിച്ചു.

1918ൽ ​ച​ർ​ക്ക​യി​ൽ നൂ​ൽ​നൂ​ൽ​ക്ക​ൽ, 1920ൽ ​കു​പ്പാ​യ​വും തൊ​പ്പി​യു​മു​പേ​ക്ഷി​ച്ച് ഒ​റ്റ​മു​ണ്ടി​ലേ​ക്കു​ള്ള പ​രി​വ​ർ​ത്ത​നം എ​ന്നി​ങ്ങ​നെ പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ൾ സ്വാ​ത​ന്ത്ര്യ സ​മ​ര​മു​ഖ​ത്ത് സ​ജീ​വ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു. സ​ത്യ​ഗ്ര​ഹം, അ​ഹിം​സ, നി​സ​ഹ​ക​ര​ണം, നി​യ​മ​ലം​ഘ​നം എ​ന്നി​ങ്ങ​നെ നി​ര​വ​ധി സ​മ​ര​മു​റ​ക​ൾ രാ​ജ്യ​ത്തി​ന് അ​ദ്ദേ​ഹം സം​ഭാ​വ​ന ചെ​യ്തു. 1922ൽ ​നി​സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തി​ലൂ​ടെ ആ​റു​കൊ​ല്ലം ക​ഠി​ന​ത​ട​വി​നു വി​ധി​ക്ക​പ്പെ​ട്ടു.

1942 ൽ ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​. 1947ലെ ​ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ൽ ഏ​റെ വേ​ദ​നി​ക്കു​ക​യും ഓ​ഗ​സ്റ്റ് പ​തി​ന​ഞ്ചി​ന് സ്വാതന്ത്യ ദിനത്തിൽ ഉ​പ​വ​സി​ക്കു​ക​യും ചെ​യ്തു. 1948 ജ​നു​വ​രി 30ന് ​നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സേ​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു.