മൗലാന അബ്ദുൾ കലാം ആസാദ്

11:36 PM Sep 11, 2021 | Deepika.com
ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യസ​മ​ര നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി​യാ​ണ് എ​ഴു​ത്തു​കാ​ര​ൻ കൂ​ടി​യാ​യ മൗ​ലാ​ന അ​ബ്ദു​ൾ ക​ലാം ആ​സാ​ദ്. മു​സ്‌ലിങ്ങളു​ടെ പു​ണ്യന​ഗ​ര​മാ​യ മ​ക്ക​യി​ലാ​ണ് 1888 ന​വം​ബ​ർ 11 ന് ​അ​ദ്ദേ​ഹം ജ​നി​ച്ച​ത്. ബം​ഗാ​ളി​യാ​യ പി​താ​വ് ഇ​ന്ത്യ വി​ട്ട് മെ​ക്ക​യി​ൽ കു​ടി​യേ​റി​പ്പാ​ർ​ത്തി​രു​ന്നു.​ അ​റ​ബ് വം​ശ​ജ​യാ​ണ് മാ​താ​വ്. ക​ലാ​മി​ന് ര​ണ്ടു​വ​യ​സു​ള്ള​പ്പോ​ൾ പി​താ​വ് ഖൈ​റു​ദ്ദീ​ൻ കോൽ​ക്ക​ത്ത​യി​ലേ​ക്ക് താ​മ​സം മാ​റ്റി. മൂ​ന്നാം വ​യ​സി​ൽ മാ​താ​വ് മ​രി​ച്ചു. അ​ബ്ദു​ൾ ക​ലാം ആ​സാ​ദി​ന് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പി​താ​വുത​ന്നെ​യാ​ണ് ന​ൽ​കി​യ​ത്. 16 വ​യ​സി​നു ശേ​ഷ​മാ​ണ് ഇം​ഗ്ലീ​ഷ് പ​ഠി​ച്ച​ത്.

വി​ദ്യ നേ​ടി​യ​തോ​ടെ എ​ഴു​ത്തി​ലേ​ക്കു തി​രി​ഞ്ഞു. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ താ​ല്പ​ര്യ​മു​ള്ള​തി​നാ​ൽ ആ​സാ​ദ് എ​ന്ന തൂ​ലി​കാനാ​മ​വും സ്വീ​ക​രി​ച്ചു.​ ദേ​ശീ​യ​നേ​താ​വ്, പ​ണ്ഡി​ത​ൻ, വി​പ്ല​വ​കാ​രി, ഗ്ര​ന്ഥ​കാ​ര​ൻ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും ഖി​ലാ​ഫ​ത്ത് പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.1905ലെ ബം​ഗാ​ൾ വി​ഭ​ജ​ന​ത്തി​നെ​തി​രാ​യ സ​മ​ര​ത്തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത അ​ദ്ദേ​ഹം നി​സ​ഹ​ക​ര​ണ പ്ര​ക്ഷോ​ഭ​ത്തി​ൽ ഗാ​ന്ധി​ജി​യോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചു.

ഇ​ന്ത്യ വി​ൻ​സ് ദ ​ഫ്രീ​ഡം എ​ന്ന ആ​ത്മ​ക​ഥ​യും, ഇ​സ്ലാ​മി​ക ദ​ർ​ശ​ന​ങ്ങ​ളേ​യും സാ​ഹി​ത്യ​ത്തേ​യും കു​റി​ച്ചു​ള്ള ഏ​താ​നും ഗ്ര​ന്ഥ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ഹി​ത്യ സം​ഭാ​വ​ന​ക​ളാ​ണ്.1912​ൽ അ​ൽ​ഹി​ന്ദ് ഉ​റു​ദു വാ​രി​ക ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ എ​ഡി​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ ബ്രി​ട്ടീ​ഷ് ഗ​വ​ണ്മെ​ന്‍റ് നി​രോ​ധി​ച്ചു. 1942ൽ ​ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​കാ​ല​ത്ത് ജ​യി​ലി​ലാ​യ ആ​സാ​ദ് 1945-ലാ​ണ് പു​റ​ത്തു​വ​ന്ന​ത്. 1942ൽ ​ഭാ​ര്യ മ​രി​ച്ച​പ്പോ​ഴും ജ​യി​ലി​ലാ​യി​രു​ന്നു. സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ "ത​ർ​ജ്ജ​മാ​ൻ അ​ൽ ഖു​ർ​ആ​ൻ’ മു​സ്ലീം​മ​ത​സാ​ഹി​ത്യ​ത്തി​ലെ ക്ലാ​സി​ക് ആ​ണ്. 1958 ഫെ​ബ്രു​വ​രി 22-ന് ​അ​ദ്ദേ​ഹം അ​ന്ത​രി​ച്ചു