ബംഗാൾ വിഭജനത്തിന്റെ പ്രത്യാഘാതങ്ങളും മറ്റും മൂലം ഇന്ത്യയിൽ ബ്രിട്ടീഷ് വിരോധം ശക്തമാവുകയും പ്രതിഷേധക്കാരെക്കൊണ്ട് ജയിലുകൾ നിറയുകയും ചെയ്യാൻ തുടങ്ങി.
ഭരണകാര്യങ്ങളിൽ കൂടുതൽ പങ്കു കൊടുത്താലേ ഇന്ത്യക്കാരെ തൃപ്തരാക്കുവാൻകഴിയൂ എന്ന് മനസിലാക്കിയ അന്നത്തെ വൈസ്രോയിയായിരുന്ന മിന്റോ പ്രഭുവും സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മോർലി പ്രഭുവും നടത്തിയ ആലോചനകളുടെയും ചർച്ചകളുടെയും ഫലമായി 1909 ൽ ബ്രിട്ടീഷ് പാർലമെന്റ് ഒരു ആക്ട് പാസാക്കി. അതാണ് ഇന്ത്യൻ കൗണ്‍സിൽസ് ആക്ട് 1909 അഥവാ മിന്റോ മോർലി പരിഷ്കാരങ്ങൾ എന്ന് അറിയപ്പെടുന്നത്.
ആക്ട് കൊണ്ടു വന്ന പരിഷ്കാരങ്ങൾ: നിയമസഭകൾ വലുതാക്കി, അംഗങ്ങളിൽ കുറേപ്പേരെ തെരഞ്ഞെടുക്കുന്ന സന്പ്രദായം ഏർപ്പെടുത്തി, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് ഒരു ഇന്ത്യക്കാരനെയും സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൗണ്‍സിലിലേക്ക് രണ്ട് ഇന്ത്യാക്കാരെയും നിയമിച്ചു,
ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗണ്‍സിലിൽ അതായത് കേന്ദ്രനിയമസഭയിൽ ഒൗദ്യോഗിക ഭൂരിപക്ഷമുണ്ടായിരിക്കുന്നതിനും, പ്രവിശ്യയിലെ സഭകളിൽ തിരഞ്ഞെടുക്കപ്പെട്ടവരും നാമനിർദ്ദേശം ചെയ്യപ്പെട്ടവരും കൂടിയുള്ള അനൗദ്യോഗിക ഭൂരിപക്ഷമുണ്ടായിരിക്കുന്നതിനും വേണ്ട വ്യവസ്ഥ ചെയ്തു,
ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും പ്രത്യേക നിയോജകമണ്ഡലങ്ങൾ ഏർപ്പെടുത്തി. ഇതുപ്രകാരം വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ എസ്.പി.സിൻഹയാണ്.
മിന്റോ-മോർലി പരിഷ്കാരം
10:51 PM Sep 05, 2021 | Deepika.com