ഹോംറൂൾ പ്രസ്ഥാനം

01:59 AM Sep 04, 2021 | Deepika.com
അ​യ​ർ​ല​ൻഡിലെ ഹോ​ം റൂ​ൾ മൂ​വ്മെ​ന്‍റി​ൽ നി​ന്നു പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് ഇ​ന്ത്യ​യി​ൽ ഹോം ​റൂ​ൾ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. 1916 ൽ ആ​നി ബ​സ​ന്‍റാ​ണ് ഇ​ന്ത്യ​യി​ലെ ഹോം ​റൂ​ൾ പ്ര​സ്ഥാ​നം ആ​രം​ഭി​ച്ച​ത്.​ ബാ​ലഗം​ഗാ​ധ​ര തി​ല​കും പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ൽ ത​ന്നെ നാ​ട്ടു രാ​ജ്യ​ങ്ങ​ൾ​ക്ക് സ്വ​യം​ഭ​ര​ണാ​വ​കാ​ശം ന​ൽ​കു​ക, രാ​ഷ്ട്രീ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ക, സ്വ​യം ഭ​ര​ണ​ത്തി​നാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക, ബ്രി​ട്ടീ​ഷു​കാ​രു​ടെ ഭ​ര​ണന​യ​ങ്ങ​ൾ​ക്കെ​തി​രേ സം​സാ​രി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​രെ സ​ജ്ജ​രാ​ക്കു​ക, ബ്രി​ട്ടീ​ഷ് ഗ​വ​ണ്‍​മെ​ന്‍റി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക് വേ​ണ്ട​ത്ര പ്രാ​ധാ​ന്യം നേടിയെടുക്കുക തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​സ്ഥാ​ന​ത്തി​ന്‍റെ ല​ക്ഷ്യം.​അ​തി​നു​വേ​ണ്ടി പ്ര​ക്ഷോ​ഭ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളും ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് 1917ൽ ​ആ​നി​ ബ​സ​ന്‍റി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​തും വ​ലി​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് വ​ഴി​വച്ചു.

1918 ആ​യ​പ്പോ​ഴേ​ക്കും ബാ​ല​ഗം​ഗാ​ധ​ര തി​ല​ക് ഇം​ഗ്ല​ണ്ടി​ലേ​ക്കു പോ​യി. ഇ​തോ​ടെ ആ​നി ബ​സ​ന്‍റി​ന് ഒ​റ്റ​യ്ക്ക് പ്ര​സ്ഥാ​ന​ത്തെ ന​യി​ക്കാ​നാ​കാ​ത്ത സ്ഥി​തി വ​ന്നു. അ​പ്പോ​ഴേ​ക്കും ഗാ​ന്ധി​ജി ഒ​രു നേ​താ​വാ​യി ഉ​യ​ർ​ന്നു വ​രാ​ൻ തു​ട​ങ്ങി​യി​രു​ന്നു. അ​തോ​ടെ പ്ര​സ്ഥാ​ന​വും കോ​ണ്‍​ഗ്ര​സി​ൽ ല​യി​ച്ചു.