ദേശഭക്തിയുടെ പ്രവാചകന് എന്ന് അരബിന്ദോ ഘോഷ് വിശേഷിപ്പിച്ച ബിപിന്‍ ചന്ദ്ര പാൽ പ്രഗല്ഭനായ വാഗ്മിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. 1858 നവംബര്‍ ഏഴിന് ബംഗാളിലെ പൊയില്‍ എന്ന ഗ്രാമത്തിലാണ് ബിപിന്‍ ജനിച്ചത്. പ്രസിഡന്‍സി കോളജില്‍ പഠിക്കുന്ന കാലത്താണ് ദേശീയ പ്രസ്ഥാനവുമായി അടുക്കുന്നത്.
1866 ല്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമായി.1907 ല്‍ കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ടായപ്പോള് കോണ്‍ഗ്രസ് വിട്ടു. 1908 ല്‍ ദേശീയ പ്രസ്ഥാനത്തിന് ലോകപിന്തുണ നേടാന്‍ ഇംഗ്ലണ്ടിലേക്കു പോയി.1911 ല്‍ തിരിച്ചെത്തിയ ബിപിന്‍ ചന്ദ്രപാലിനെ സ്വരാജ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഹോം റൂള്‍ പ്രസ്ഥാനത്തില്‍ അംഗത്വം നേടിയ ബിപിന്‍ ചന്ദ്രപാല്‍ 1916 ല്‍ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തി.
വിധവാ വിവാഹം നിഷിദ്ധമായിരുന്ന അക്കാലത്ത് അദ്ദേഹം വിവാഹം ചെയ്തത് ഒരു വിധവയെയാണ്. ബംഗാള്‍ വിഭജനകാലത്ത് വിദേശ ഉത്പന്നങ്ങള്‍ പൂര്‍ണമായും ഉപേക്ഷിച്ച് തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു. തൊട്ടുകൂടായ്മക്കെതിരേയും സതി എന്ന അനാചാരത്തിനെതിരേയും സന്ധിയില്ലാ സമരത്തിലേര്‍പ്പെട്ടു. അരനൂറ്റാണ്ട് പൊതുപ്രവര്‍ത്തനരംഗത്തുണ്ടായിരുന്ന നേതാവായിരുന്നു ബിപിന്‍ ചന്ദ്ര പാല്. കോണ്‍ഗ്രസിനെക്കാള്‍ മുന്നേ പൂര്‍ണസ്വരാജ് എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു.1932 മെയ് 20 ന് ബിപിന്‍ ചന്ദ്രപാല്‍ അന്തരിച്ചു.
ബിപിന്‍ ചന്ദ്ര പാല്
11:32 PM Sep 02, 2021 | Deepika.com