വേനല്‍ക്കാലത്തെ കടുത്ത ചൂടിനു ശേഷമെത്തുന്ന മണ്‍സൂണ്‍ മഴ ആസ്വദിക്കുന്നവരാണ് എല്ലാവരും. എന്നാല്‍, മഴയോടൊപ്പം ധാരാളം അസുഖങ്ങളും വരാന്‍ സാധ്യതയേറെയാണ്. ശ്വാസകോശത്തെ ബാധിക്കുന്ന അസുഖങ്ങള്‍ കൂടുതലായും കാണുന്നതു മഴക്കാലത്താണ്.
ശ്വാസകോശങ്ങളിലെ വായുപാതകളെ ബാധിക്കുന്ന ഒരു ശ്വസന പ്രശ്നമാണ് ആസ്ത്മ. മഴക്കാലത്ത് അന്തരീക്ഷത്തിലുള്ള പരാഗകണങ്ങളുടെയും ഫംഗസ് പോലെയുള്ള അലര്‍ജി ഉളവാക്കുന്ന വസ്തുക്കളുടെയും സാന്നിധ്യമാണ് ആസ്തമയ്ക്ക് ഇടയാക്കുന്നത്. ഓരോ മണ്‍സൂണിലും ആസ്ത്്മ രോഗികളുടെ ഗണ്യമായ വര്‍ധനയാണുള്ളത്, പ്രത്യേകിച്ച് കുട്ടികളിലാണ് ആസ്ത്മ രോഗം കൂടുതലായി കാണുന്നത്.
ചുമ, ശ്വാസതടസം എന്നിവയെല്ലാം ആസ്ത്മയുടെ ലക്ഷണങ്ങളാണ്. ശ്വാസകോശത്തിലെ വായൂപാതകളുടെ വീക്കം മൂലം ഉണ്ടാകുന്ന ഒരു ശ്വാസകോശ സംബന്ധമായ രോഗമാണ് ആസ്തമ. വരണ്ട കാലവസ്ഥയില്‍ ആസ്ത്മ രോഗബാധ മണ്‍സൂണ്‍ കാലാവസ്ഥയെക്കാള്‍ വളരെ കുറവാണ്. അതിനാൽ ആസ്തമ രോഗികള്‍ കാലാവസ്ഥയില്‍ മാറ്റം വന്നു തുടങ്ങുമ്പോള്‍ തന്നെ ആരോഗ്യ വിദഗ്ധ ന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.
മണ്‍സൂണ്‍ എങ്ങനെ ആസ്ത്മ രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു എന്നു നോക്കാം
1. മണ്‍സൂണ്‍ സമയത്ത് വൈറല്‍ അണുബാധ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. വിവിധ വൈറസുകളും ബാക്ടീരിയകളും അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നു. ഇതു ജലദോഷം, പനി എന്നീ അസുഖങ്ങള്‍ക്ക് കാരണമാകുന്നു. ഇത് ആസ്ത്മ രോഗികള്‍ക്ക് അസുഖം കൂടാന്‍ കാരണമാക്കുന്നു.
2. മഴക്കാലത്ത് അന്തരീക്ഷത്തില്‍ തണുപ്പ് കൂടുന്നതിനാല്‍ ഫംഗസ് വര്‍ധിക്കുന്നു. ഈ ഫംഗസ് ആസ്ത്മ രോഗിക്കു ഗുരുതരമായ അലര്‍ജി ഉണ്ടാക്കുന്നു.
3. മണ്‍സൂണ്‍ സമയത്ത് സൂര്യപ്രകാശം കുറവായതിനാല്‍ കിടപ്പുമുറികളിലും ബെഡ് ഷീറ്റുകളിലും ഉണ്ടായിരുന്ന പൊടിപടലങ്ങളെ അവിടെത്തന്നെ നിര്‍ത്തുകയും ഇത് ആസ്തമ രോഗിക്ക് അലര്‍ജി ഉണ്ടാക്കുകയും ചെയ്യുന്നു.
മഴക്കാലത്ത് ആസ്ത്മ രോഗികൾക്ക് എങ്ങനെ ഇതിനെ പ്രതിരോധിക്കാമെന്നു നോക്കാം
1. ആസ്ത്മ രോഗികള്‍ ഇന്‍ഹേലറുകള്‍ കൈവശംതന്നെ സൂക്ഷിക്കുക.
2. ആസ്ത്മ അറ്റാക്കിന് കാരണമാകുന്ന കാര്യങ്ങള്‍ ഒഴിവാക്കുക.
3. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ തോന്നിയാല്‍ ഉടന്‍തന്നെ ഡോക്ടറുമായി ബന്ധപ്പെടുക.
4. ആസ്ത്മ രോഗികള്‍ അവരുടെ ഡോക്ടര്‍ നിര്‍ദേശിച്ചതുപോലെ മരുന്നുകളെല്ലാം തുടര്‍ന്ന് കഴിക്കുക.
ഡോ. വി. രാജേഷ്
(കൊച്ചി രാജഗിരി ആശുപത്രിയിലെ പള്‍മണറി മെഡിസിന് വിഭാഗം തലവനാണു ലേഖകൻ)
മഴക്കാലത്ത് ആസ്ത്മയെ പ്രതിരോധിക്കാം
12:37 AM Jul 29, 2021 | Deepika.com