വനിതകൾക്കു മനപ്പായസം മാത്രം

12:16 AM Mar 23, 2021 | Deepika.com
മൂ ​​ന്നു മു​​​​ന്ന​​​​ണി​​​​ക​​​​ളു​​​​ടെയും സ്ഥാ​​​​നാ​​​​ർ​​ഥിപ്പട്ടിക വ​​​​ന്നു. വ്യ​​​​ത്യ​​​​സ്‌​​​​തത​​​​ക​​​​ൾ പ​​​​ല​​​​തു​​​​ണ്ടെ​​​​ങ്കി​​​​ലും ഒ​​​​രു കാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്രം എ​​​​ല്ലാ​​​​വ​​​​രും ഒ​​​​റ്റ ടീം ​​​​ആ​​​​ണ് ദാ​​​​സാ! അ​​​​ത് സ്ത്രീ ​​​​പ്രാ​​​​തി​​​​നി​​​​ധ്യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലാ​​​​ണ്. 140 മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ൽ, അ​​​​ന്പ​​​​തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ സ്ത്രീ​​​​വോ​​​​ട്ട​​​​ർ​​​​മാ​​​​രു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ൽ, ഇ​​​​രു​​​​പ​​​​ത് ശ​​​​ത​​​​മാ​​​​നം സ്ത്രീ ​​​​പ്രാ​​​​തി​​​​നി​​​​ധ്യം സ്ഥാ​​​​നാ​​​​ർ​​​ഥിപ്പട്ടികയിൽ പോ​​​​ലും ഇ​​​​ല്ല. 2021 ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ പോ​​​​ലും സ്ത്രീ ​​​​പ്രാ​​​​തി​​​​നി​​​​ധ്യം 1957 ലെ ​​​​സ​​​​ഭ​​​​യി​​​​ലേ​​​​തി​​​​നേ​​​​ക്കാ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ആ​​​​കി​​​​ല്ല എ​​​​ന്നും പ​​​​ത്തു ശ​​​​ത​​​​മാ​​​​നം ക​​​​ട​​​​ക്കി​​​​ല്ല എ​​​​ന്നും ഇ​​​​പ്പോ​​​​ഴേ ഉ​​​​റ​​​​പ്പി​​​​ക്കാം! തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന പാ​​​​ർ​​​​ലി​​​​മെ​​​​ന്‍റ് ഉ​​​​ള്ള ലോ​​​​കരാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ 150 എ​​​​ണ്ണ​​​​ത്തി​​​​ലും പ​​​​ത്തു ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ സ്ത്രീ​​​​ക​​​​ളു​​​​ണ്ട്. ആ​​​​റ് പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി​​​​ട്ടും ന​​​​മ്മു​​​​ടെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ സ്ത്രീ ​​​​പ്രാ​​​​തി​​​​നി​​​​ധ്യം പ​​​​ത്തു ശ​​​​ത​​​​മാ​​​​നം ക​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല. ഇ​​​​ത്ത​​​​വ​​​​ണ​​​​യും ക​​​​ട​​​​ക്കു​​​​ന്ന മ​​​​ട്ടി​​​​ല്ല. ​​​എ​​​​ന്തൊ​​​​രു ക​​​​ഷ്ട​​​​മാ​​​​ണി​​​​ത്.

2015ൽ ​​​​കാ​​​​ന​​​​ഡ​​​​യു​​​​ടെ കാ​​​​ബി​​​​ന​​​​റ്റി​​​​ൽ സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം തു​​​​ല്യ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ത്തെപ്പ​​​​റ്റി ചോ​​​​ദി​​​​ച്ച പ​​​​ത്രലേ​​​​ഖ​​​​ക​​​​രോ​​​​ട് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ത്ര​​​​യേ പ​​​​റ​​​​ഞ്ഞു​​​​ള്ളൂ: ""ഇ​​​ത് 2015 ആ​​​ണ്.'' കാ​​​​ന​​​​ഡ മാ​​​​ത്ര​​​​മ​​​​ല്ല മ​​​​റ്റ​​​​ന​​​​വ​​​​ധി രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​രു​​​​ടെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ലും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലും സ്ത്രീ ​​​​പ്രാ​​​​തി​​​​നി​​​​ധ്യം കൂ​​​​ടിവ​​​​രു​​​​ന്നു​​​​ണ്ട്. ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ റു​​​​വാ​​​​ണ്ട​​​​യി​​​​ലെ പാ​​​​ർ​​​​ലമെ​​​​ന്‍റി​​​ൽ 60 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ സ്ത്രീ​​​​ക​​​​ളാ​​​​ണ്. ക്യൂ​​​​ബ​​​​യി​​​​ൽ, നോ​​​​ർ​​​​ഡി​​​​ക് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ 40 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണ് സ്ത്രീ ​​​​പ്രാ​​​​തി​​​​നി​​​​ധ്യം. അ​​​​താ​​​​ണ് ലോ​​​​കം; അ​​​​താ​​​​ക​​​​ണം ലോ​​​​കം.

എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ സ്ത്രീ​​​​ക​​​​ൾ നേ​​​​തൃ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു വ​​​​രേ​​​​ണ്ട​​​​ത്? ലോ​​​​ക​​​​ത്ത് ശ​​​​രാ​​​​ശ​​​​രി സ്ത്രീ​​​​ക​​​​ളു​​​​ടെ​​​​യും പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​ടെ​​​​യും എ​​​​ണ്ണം തു​​​​ല്യ​​​​മാ​​​​യ​​​​തു കൊ​​​​ണ്ടാ​​​​ണോ? അ​​​​ല്ല, മ​​​​റി​​​​ച്ച് നേ​​​​തൃ​​​​ത്വഗു​​​​ണം ഉ​​​​ള്ള​​​​വ​​​​ർ പു​​​​രു​​​​ഷ​​​​ന്മാ​​​​രി​​​​ലും സ്ത്രീ​​​​ക​​​​ളി​​​​ലും ഒ​​​​രു​​​പോ​​​​ലെ​​​​യു​​​​ണ്ട്. അ​​​​പ്പോ​​​​ൾ 90 ശ​​​​ത​​​​മാ​​​​നം നേ​​​​തൃ​​​​ത്വ​​​​വും 50 ശ​​​​ത​​​​മാ​​​​നം ആ​​​​ണു​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു മാ​​​​ത്രം തെ​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്പോ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ല​​​​ഭ്യ​​​​മാ​​​​യ ടാ​​​​ല​​​ന്‍റ്പൂ​​​​ളി​​​​ന്‍റെ 40 ശ​​​​ത​​​​മാ​​​​നം നാം ​​​​ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. അ​​​​പ്പോ​​​​ൾ ല​​​​ഭ്യ​​​​മാ​​​​യ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും ക​​​​ഴി​​​​വു​​​​ള്ള​​​​വ​​​​ര​​​​ല്ല എം​​​എ​​​​ൽ​​​എ​​​മാ​​​​രും മ​​​​ന്ത്രി​​​​മാ​​​​രു​​​മാ​​​​യി ന​​​​മ്മെ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും ന​​​​ല്ല നേ​​​​തൃ​​​​ത്വം സ​​​​മൂ​​​​ഹ​​​​ത്തെ ന​​​​യി​​​​ക്കാ​​​​തി​​​​രു​​​​ന്നാ​​​​ൽ ന​​​​ഷ്ടം നേ​​​​തൃ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ കി​​​​ട്ടാ​​​​ത്ത സ്ത്രീ​​​​ക​​​​ൾ​​​​ക്കു മാ​​​​ത്ര​​​​മ​​​​ല്ല, സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മൊ​​​​ത്ത​​​​മാ​​​​ണ്. ഇ​​​​താ​​​​ണ് നാം ​​​​ആ​​​​ദ്യം മ​​​​ന​​​​സി​​​​ലാ​​​​ക്കേ​​​​ണ്ട​​​​ത്.

ഇതു രാ​​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മ​​​​ല്ല എ​​​​ങ്കി​​​​ലും ത​​​ത്കാ​​​​ലം അ​​​​താ​​​​ണ​​​​ല്ലോ വി​​​​ഷ​​​​യം. എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ന​​​​മ്മു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥിപ്പട്ടികയി ൽ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം പോ​​​​ലും സ്ത്രീ​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​ത്?

രാ​​​ഷ്‌​​​ട്രീ​​​യരം​​​​ഗ​​​​ത്ത് ആ​​​​വ​​​​ശ്യ​​​​ത്തി​​​​നു സ്ത്രീ​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​തുകൊ​​​​ണ്ടാ​​​​ണോ? അ​​​​ല്ലേയ​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ത്രി​​​​ത​​​​ല പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട് പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗ​​​​ങ്ങ​​​​ൾ മു​​​​ത​​​​ൽ ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​രെ ആ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച​​​​വ​​​​ർ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു​​​​ണ്ട്. കു​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ തി​​​​ള​​​​ങ്ങു​​​​ന്ന​​​​വ​​​​ർ, സി​​​​വി​​​​ൽ സ​​​​ർ​​​​വീ​​​​സ് മു​​​​ത​​​​ൽ വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ​​​​മാ​​​​ർ വ​​​​രെ ഉ​​​​ള്ള പ​​​​ദ​​​​വി​​​​ക​​​​ളി​​​​ൽ ജോ​​​​ലി ചെ​​​​യ്ത​​​​വ​​​​ർ എ​​​​ത്ര​​​​യോ ഉ​​​​ണ്ട്. അ​​​​പ്പോ​​​​ൾ പൊ​​​​തു​​​​രം​​​​ഗ​​​​ത്തുള്ള​​​​വ​​​​രും പ​​​​രി​​​​ച​​​​യമു ള്ള​​​​വ​​​​രും ഇ​​​​ല്ലാ​​​​ത്ത​​​​ത​​​​ല്ല പ്ര​​​​ശ്നം. ക​​​​ഴി​​​​വ് കു​​​​റ​​​​വു​​​​ള്ള​​​​താ​​​​ണോ പ്ര​​​​ശ്നം? ഒ​​​​ട്ടു​​​​മ​​​​ല്ല. മു​​​​ൻ​​​​പ് പ​​​​റ​​​​ഞ്ഞ ഓ​​​​രോ രം​​​​ഗ​​​​ത്തും ക​​​​ഴി​​​​വു തെ​​​​ളി​​​​യി​​​​ച്ച​​​​വ​​​​ർ എ​​​​ത്ര​​​​യോ ഉ​​​​ണ്ട്. പോ​​​​രാ​​​​ത്ത​​​​തി​​​​ന് ഇ​​​​പ്പോ​​​​ൾ സ്ഥാ​​​​നാ​​​​ർ​​​​ഥിപ്പട്ടിക‍യി​​​​ൽ ഉ​​​​ള്ള പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെടെ അ​​​​ന​​​​വ​​​​ധി പേ​​​​ർ പ്ര​​​​ത്യേ​​​​കി​​​​ച്ച് ക​​​​ഴി​​​​വ് തെ​​​​ളി​​​​യി​​​​ച്ച​​​​വ​​​​ർ ഒ​​​​ന്നു​​​​മ​​​​ല്ല. ക​​​​ഴി​​​​വു​​​​ണ്ടാ​​​​കാം; പ​​​​ക്ഷേ സ്ത്രീ​​​​ക​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് പ്ര​​​​ത്യേ​​​​കി​​​​ച്ച് പൊ​​​​തു രം​​​​ഗ​​​​ത്തു തി​​​​ള​​​​ങ്ങി​​​​യ​​​​വ​​​​രോ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന പ​​​​രി​​​​ച​​​​യ​​​​മു​​​ള്ള​​​​വ​​​രോ ഒ​​​​ന്നു​​​​മ​​​​ല്ല.

പി​​​​ന്നെ​​​​ന്താ​​​​ണ് ന​​​​മ്മു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​പ്പ​​​ട്ടി​​​​ക​​​​യി​​​​ൽ 50 ശ​​​​ത​​​​മാ​​​​നം സ്ത്രീ​​​​ക​​​​ൾ ഇ​​​​ല്ലാ​​​​ത്ത​​​​ത്? ഉ​​​​ത്ത​​​​രം ല​​​​ളി​​​​തം. രാ​​​ഷ്‌​​​ട്രീ​​​യം ഉ​​​​ൾ​​​​പ്പെടെ ഏ​​​​തൊ​​​​രു രം​​​​ഗ​​​​ത്തും മു​​​​ന്നോ​​​​ട്ടു നീ​​​​ങ്ങ​​​​ണ​​​​മെ​​​​ങ്കി​​​​ൽ ര​​​​ണ്ടു കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണു വേ​​​​ണ്ട​​​​ത് ഒ​​​​ന്ന് - ഒ​​​​രു മെ​​​​ന്‍റ​​​​ർ, ത​​​​ല​​​​തൊ​​​​ട്ട​​​​പ്പ​​​​ൻ എ​​​​ന്നൊ​​​​ക്കെ രാ​​​​ഷ്‌​​​ട്രീ​​​യ​​​​ത്തി​​​​ൽ പ​​​​റ​​​​യും. ന​​​​മ്മു​​​​ടെ ക​​​​ഴി​​​​വ് അ​​​​ല്ലെ​​​​ങ്കി​​​​ൽ പൊ​​​​ട്ട​​​​ൻ​​​​ഷ്യ​​​​ൽ മ​​​​ന​​​​സി​​​ലാ​​​​ക്കു​​​​ന്ന, ന​​​​മ്മെ പി​​​​ടി​​​​ച്ചു​​​​യ​​​​ർ​​​​ത്താ​​​​ൻ താ​​​​ത്പ​​​​ര്യ​​​​വും ക​​​​ഴി​​​​വു​​​​മു​​​​ള്ള ഒ​​​​രാ​​​​ൾ മു​​​​ക​​​​ളി​​​​ൽ വേ​​​​ണം. കേ​​​​ര​​​​ള​​​​ത്തി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പു​​​​രു​​​​ഷ​​​​ന്മാ​​​​രെ മെ​​​​ന്‍റ​​​​ർ​​​​മാ​​​​രാ​​​​യി എ​​​​ടു​​​​ക്കാ​​​​ൻ സ്ത്രീ​​​​ക​​​​ൾ​​​​ക്കും സ്ത്രീ​​​​ക​​​​ളെ മെ​​​​ന്‍റ​​​​ർ​​​​മാ​​​​രാ​​​​യി എ​​​​ടു​​​​ക്കാ​​​​ൻ പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്കും പ​​​​രി​​​​മി​​​​തി​​​​ക​​​​ളു​​​​ണ്ട്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പോ​​​​ലെ അ​​​​വ​​​​സാ​​​​ന ‘ലി​​​​സ്റ്റ്’ വ​​​​രു​​​​ന്പോ​​​​ൾ ഈ ​​​​ത​​​​ല​​​​തൊ​​​​ട്ട​​​​പ്പ​​​​ന്‍റെ അ​​​​ഭാ​​​​വം ഏ​​​​റ്റ​​​​വും പ്ര​​​​ക​​​​ട​​​​മാ​​​​കു​​​​ന്നു.

ര​​​​ണ്ട്- നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക്. ഏ​​​​തൊ​​​​രു വ​​​​ലി​​​​യ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും ന​​​​മു​​​​ക്കു വേ​​​​ണ്ട​​​​ത്ര രീ​​​​തി​​​​യി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തി മു​​​​ന്നോ​​​​ട്ടു പോ​​​​ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഒ​​​​രു പ​​​​ര​​​​സ്പ​​​​രസ​​​​ഹാ​​​​യ സ​​​​ഹ​​​​ക​​​​ര​​​​ണസം​​​​ഘം വേ​​​​ണം. പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്ക് കാ​​​​ലാ​​​​കാ​​​​ല​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കി​​​​യ നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്ക് ഉ​​​​ണ്ട്. സ്ത്രീ​​​​ക​​​​ൾ​​​​ക്ക് അ​​​​ത് ഇ​​​​പ്പോ​​​​ഴും ആ​​​​യി​​​​ട്ടി​​​​ല്ല.

ഇതി​​​​നൊ​​​​രു രാ​​​​ഷ്‌​​​ട്രീ​​​യകാ​​​​ര​​​​ണംകൂ​​​​ടി​​​​യു​​​​ണ്ട്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ സ്ത്രീ​​​​ക​​​​ളെ നേ​​​​തൃ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും, എം​​​​എ​​​​ൽ​​​എ​​​യോ എം​​​​പി​​​​യോ ആ​​​​ക്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ലും രാ​​​ഷ്‌​​​ട്രീ​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു യാ​​​​തൊ​​​​രു പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​വും ഇ​​​​ല്ല. 51 ശ​​​​ത​​​​മാ​​​​നം സ്ത്രീ​​​​ക​​​​ളി​​​​ൽ ബ​​​​ഹു​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി പു​​​​രു​​​​ഷ​​​​ന്മാ​​​​ർ​​​​ക്കു ത​​​​ന്നെ വോ​​​​ട്ട് ചെ​​​​യ്യു​​​​ന്നു. ഒ​​​​രി​​​​ക്ക​​​​ൽ പോ​​​​ലും സ്ത്രീ​​​​ക​​​​ളോ പു​​​​രു​​​​ഷ​​​​ന്മാ​​​​രോ കൂ​​​​ടു​​​​ത​​​​ൽ സ്ത്രീ ​​​​പ്രാ​​​​തി​​​​നി​​​​ധ്യം ഇ​​​​ല്ലെ​​​​ങ്കി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യി​​​​ല്ല എ​​​​ന്നു പ​​​​റ​​​​ഞ്ഞു പ്ര​​​​ശ്നം ഉ​​​​ണ്ടാ​​​​ക്കു​​​​ന്നി​​​​ല്ല. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​ൻ ധാ​​​​രാ​​​​ളം മാ​​​​ർ​​​​ഗ​​​ങ്ങ​​​​ളു​​​​ണ്ട്, അ​​​​തി​​​​ൽ ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​നം വോ​​​​ട്ട് ആ​​​​ണ്. അ​​​​ത് സ​​​​മൂ​​​​ഹം വേ​​​​ണ്ടപോ​​​​ലെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നി​​​​ല്ല.

ഇ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​പ്പോ​​​​ഴും ഒ​​​​രു സീ​​​​റ്റ് കി​​​​ട്ടാ​​​​നാ​​​​യി പൊ​​​​തുരം​​​​ഗ​​​​ത്ത് നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ടു പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച, അ​​​​ധി​​​​കാ​​​​രസ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​രു​​​​ന്ന് ക​​​​ഴി​​​​വു തെ​​​​ളി​​​​യി​​​​ച്ച ഒ​​​​രു വ​​​​നി​​​​ത​​​​യ്ക്ക് ത​​​​ല മൊ​​​​ട്ട​​​​യ​​​​ടി​​​​ച്ചു പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കേ​​​​ണ്ടിവ​​​​രു​​​​ന്ന​​​​ത്. ഇ​​​​തു​​​​കൊ​​​​ണ്ടാ​​​​ണു സ്ത്രീ​​​​ക​​​​ൾ​​​​ക്കു ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് വ​​​​രെ മ​​​​തി എ​​​​ന്നൊ​​​​രു സ്ഫ​​​​ടി​​​​കമ​​​​ച്ചു​​​​ണ്ടാ​​​​ക്കി അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ൽ ക​​​​യ​​​​റി​​​​യി​​​​രു​​​​ന്ന് ആ​​​​ണു​​​​ങ്ങ​​​​ൾ വീ​​​​തം വ​​​യ്​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു മാ​​​​റ​​​​ണം. കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലും 50 ശ​​​​ത​​​​മാ​​​​നം സ്ത്രീ​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം. അ​​​​തു​​​​ണ്ടാ​​​​കും. ഇ​​​​രു​​​​പ​​​​ത്തിയൊന്നാം നൂ​​​​റ്റാ​​​​ണ്ട് ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ലും എ​​​​ത്തും. അ​​​​തി​​​​നി​​​​നി എ​​​​ത്ര തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പുകൂ​​​​ടി ക​​​​ഴി​​​​യ​​​​ണം?

മു​​​​ര​​​​ളി തു​​​​മ്മാ​​​​രു​​​​കു​​​​ടി