സാന്പത്തിക സംവരണവും നീതിനിഷേധങ്ങളും

11:48 PM Mar 05, 2020 | Deepika.com
ഇ​​​തു​​​വ​​​രെ സാ​​​മു​​​ദാ​​​യി​​​ക സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി 103-ാം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി പ്ര​​​കാ​​​രം 2019 ജ​​​നു​​​വ​​​രി 12ന് ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന സം​​​വ​​​ര​​​ണ​​​മാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം അ​​​ഥ​​​വാ Economically Weaker Sections (EWS) Reservation എ​​​ന്ന പേ​​​രി​​​ൽ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം സു​​​റി​​​യാ​​​നി ക്രൈ​​സ്ത​​വ​​രി​​ലെ​​​യും നാ​​​യ​​​ർ, ബ്രാ​​​ഹ്മ​​​ണ​​ർ തു​​​ട​​​ങ്ങി​​​യ ഹൈ​​​ന്ദ​​​വ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ​​​യും സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കും. ഈ ​​​സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ മു​​​ഴു​​​വ​​​നും കൂ​​​ടി കേ​​​ര​​​ള ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ ഏ​​​താ​​​ണ്ട് 30% വ​​​രും. ഇ​​​തു​​വ​​​ഴി പ്ര​​​സ്തു​​​ത​​​സ​​​മു​​​ദാ​​​യാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക​​​ളി​​​ലും ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യ​​​സരം​​​ഗ​​​ത്തും 10% സം​​​വ​​​ര​​​ണം ല​​​ഭി​​​ക്കും.

ഇ​​​ത്ര​​​യ​​​ധി​​​കം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ന്ന കാ​​​ര്യ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഈ ​​​സം​​​വ​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ൽ ഇ​​​പ്പോ​​​ഴും മ​​​ന്ദ​​​ഗ​​​തി തു​​​ട​​​രു​​​ക​​​യാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല വ​​​ള​​​രെ അ​​​നീ​​​തി​​​പ​​​ര​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​ൽ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​ത്യ​​​ക്ഷ​​​ത്തി​​​ൽ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച ഏ​​​താ​​​നും അ​​​നീ​​​തി​​​ക​​​ൾ താ​​​ഴെ വി​​​വ​​​രി​​​ക്കു​​​ന്നു.

1. 10% സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം (ഇ ​​​ഡ​​​ബ്ള്യു എ​​​സ് റി​​​സ​​​ർ​​​വേ​​​ഷ​​​ൻ) സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ക്കൊ​​​ണ്ടു കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് 2020 ജ​​​നു​​​വ​​​രി മൂ​​ന്നി​​നു ​മാ​​​ത്ര​​​മാ​​​ണ്. ഇ​​​തു​​​മൂ​​​ലം കേ​​​ര​​​ള​​​ത്തി​​​ലെ സം​​​വ​​​ര​​​ണേ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ സം​​​വ​​​ര​​​ണ ആ​​​നു​​​കൂ​​​ല്യം ഒ​​​രു വ​​​ർ​​​ഷ​​​ക്കാ​​​ലം വൈ​​​കു​​​ന്ന​​​തി​​​ന് ഇ​​​ട​​​യാ​​​യി. മാ​​​ത്ര​​​മ​​​ല്ല, ഇ​​​തി​​​ൽനി​​​ന്നു വ്യ​​​വ​​​സ്ഥ​​​ക​​​ൾ ക​​​ഠി​​​ന​​​മാ​​​ക്കി ഫെ​​​ബ്രു​​​വ​​​രി 12 നും ​​​മാ​​​ർ​​​ച്ച് മൂ​​ന്നി​​നും ​തു​​​ട​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലു​​​മാ​​​ക്കി.

2. സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​റി​​​ച്ചു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ച ശ​​​ശി​​​ധ​​​ര​​​ൻ നാ​​​യ​​​ർ ക​​​മ്മീ​​​ഷ​​​നി​​​ൽ ഇ​​​വി​​​ട​​​ത്തെ ക്രൈ​​​സ്ത​​​വ സ​​​മൂ​​​ഹ​​​ത്തി​​​നു യാ​​​തൊ​​​രു പ്രാ​​​തി​​​നി​​​ധ്യ​​​വും ല​​​ഭി​​​ച്ചി​​​ല്ല. ക്രൈ​​​സ്ത​​​വ​​​രു​​​ടെ ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ​​​യു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടും മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​മാ​​​ണ് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

3. സാ​​​ന്പ​​​ത്തി​​​ക​​​ സം​​​വ​​​ര​​​ണം അം​​​ഗീ​​​ക​​​രി​​​ച്ചു​​​കൊ​​​ണ്ട് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച 3.1.2020ന് ​​​തൊ​​​ട്ടു​​​മു​​​ൻ​​​പ് 250 ഓ​​​ളം ത​​​സ്തി​​​കക​​​ളി​​​ലേ​​​ക്ക് പിഎ​​​സ്‌സി ​​​വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത് പ്ര​​​സ്തു​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ന​​​ട​​​ത്ത​​​പ്പെ​​​ട്ട നീ​​​ക്ക​​​മാ​​​ണെ​​​ന്ന് ഗൗ​​​ര​​​വ​​​മാ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. ഇ​​​തു മൂ​​​ലം ധാ​​​രാ​​​ളം തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ ഈ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നു. പ്ര​​​ത്യേ​​​കി​​​ച്ച് പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ ന​​​ട​​​ത്ത​​​പ്പെ​​​ട്ട കെ​​എ​​എ​​സി​​ൽ ഇ ​​​ഡ​​​ബ്ള്യു എ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ൽ സം​​​വ​​​ര​​​ണ ര​​​ഹി​​​ത സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ഭ​​​ര​​​ണ​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ൽനി​​​ന്ന് മാ​​​റ്റിനി​​​ർ​​​ത്ത​​​പ്പെ​​​ടും.

2020 മാ​​​ർ​​​ച്ച് മൂ​​ന്നി​​നു സ​​​ർ​​​ക്കാ​​​ർ ഇ​​​റ​​​ക്കി​​​യ അ​​​സാ​​​ധാ​​​ര​​​ണ ഉ​​​ത്ത​​​ര​​​വി​​​ൽ ഈ ​​​ജ​​​നു​​​വ​​​രി മൂ​​ന്നു മു​​​ത​​​ൽ മാ​​​ത്ര​​​മേ സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​നു പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​വു​​​ക​​​യു​​​ള്ളൂ എ​​​ന്ന് പ്ര​​​സ്താ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് തി​​​ക​​​ഞ്ഞ അ​​​നീ​​​തി​​​യും അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ നി​​​ഷേ​​​ധ​​​വു​​​മാ​​​ണ്. അ​​​തി​​​നാ​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന 12.1.2019 തീ​​​യ​​​തി മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യം ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് പ്ര​​​സ്തു​​​ത തീയ​​​തി​​​ക്കു ശേ​​​ഷം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച എ​​​ല്ലാ പിഎ​​​സ്‌സി ​​​വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണം ബാ​​​ധ​​​ക​​​മാ​​​ക്കി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്ക​​​ണം .

4. സാ​​​ന്പ​​​ത്തി​​​ക പി​​​ന്നോ​​​ക്കാ​​​വ​​​സ്ഥ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ച ഭൂ​​​പ​​​രി​​​ധി​​​യാ​​​യ അ​​ഞ്ച് ഏ​​​ക്ക​​​ർ കൃ​​​ഷി​​​ഭൂ​​​മി എ​​​ന്ന മാ​​​ന​​​ദ​​​ണ്ഡം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ര​​ണ്ട​​ര ഏ​​​ക്ക​​​ർ എ​​​ന്ന നി​​​ല​​​യി​​​ലേ​​​ക്കു വെ​​​ട്ടി​​ച്ചു​​​രു​​​ക്കി​​​യ​​​ത് കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​രോ​​​ടു ചെ​​​യ്യു​​​ന്ന ക​​​ടു​​​ത്ത അ​​​നീ​​​തി​​​യാ​​​ണ്. കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ളു​​​ടെ ഗു​​​രു​​​ത​​​ര​​​മാ​​​യ വി​​​ല​​​യി​​​ടി​​​വ്, ക​​​ട​​​ക്കെ​​​ണി, തോ​​​ട്ടം പു​​​ര​​​യി​​​ടം, നി​​​ലം പു​​​ര​​​യി​​​ടം, ക​​​സ്തൂ​​​രി​​​രം​​​ഗ​​​ൻ, പ​​​ട്ട​​​യ​​​നി​​​ഷേ​​​ധം, പ്ര​​​കൃ​​​തിദു​​​ര​​​ന്ത​​​ങ്ങ​​​ൾ, വ​​​ന്യ​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണം തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി പ്ര​​​ശ്ന​​​ങ്ങ​​​ളാ​​​ൽ ക​​​ർ​​​ഷ​​​ക​​​ർ വ​​​ള​​​രെ​​​യ​​​ധി​​​കം ദു​​​രി​​​ത​​​ങ്ങ​​​ളും സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടുകളും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കാ​​ല​​മാ​​ണി​​ത്. ഈ ​​​ദു​​​രി​​​ത​​​സ്ഥി​​​തി​​​യി​​​ൽ ചെ​​​റു​​​കി​​​ട- ഇ​​​ട​​​ത്ത​​​രം ക​​​ർ​​​ഷ​​​ക​​​രെ സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​ൽനി​​​ന്നു​​​കൂ​​​ടി പു​​​റ​​​ത്താ​​​ക്കി​​​യ​​​ത് ആ ​​​സ​​​മൂ​​​ഹ​​​ത്തോ​​​ടു ചെ​​​യ്യു​​​ന്ന ക്രൂ​​​ര​​​ത​​​യാ​​​ണ്.​

ഈ ​​നീ​​​തി​​​നി​​​ഷേ​​​ധം മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ലും കു​​​ട്ട​​​നാ​​​ട്ടി​​​ലു​​​മൊ​​​ക്കെ ക​​​ടു​​​ത്ത അ​​​സം​​​തൃ​​​പ്തി​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. മാ​​​ർ​​​ച്ച് നാ​​ലി​​ന് ​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പി.​​സി. ​ജോ​​​ർ​​​ജി​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി കൃ​​​ഷി​​ഭൂ​​​മി​​​യു​​​ടെ പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി​​​ല്ല എ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​സ്താ​​​വി​​​ച്ച​​​ത് ക​​​ർ​​​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ള​​​രെ ഖേ​​​ദ​​​ക​​​ര​​​മാ​​​ണ്. ഭ​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ രാ​​​ഷ്‌‌ട്രീയ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളോ കു​​​ട്ട​​​നാ​​​ട്ടി​​​ലെ​​​യോ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലെ​​​യോ ക​​​ർ​​​ഷ​​​ക​​​നെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന​​​തി​​​ന്‍റെ വ​​​ലി​​​യ ഒ​​​രു തെ​​​ളി​​​വാ​​​ണി​​ത്.

5. സാ​​​ന്പ​​​ത്തി​​​ക പി​​​ന്നോ​​​ക്കാ​​​വ​​​സ്ഥ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​നു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി എ​​ട്ടു ല​​​ക്ഷം രൂ​​​പ എ​​​ന്ന​​​ത് സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നാ​​ലു ല​​​ക്ഷം രൂ​​​പ​​​യാ​​​യി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത് അ​​​നീ​​​തി​​​യാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​ബി​​സി സം​​​വ​​​ര​​​ണ​​​ത്തി​​​നു​​​ള്ള വ​​​രു​​​മാ​​​നപ​​​രി​​​ധി എ​​ട്ടു ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രി​​​ക്കു​​​ന്പോ​​​ഴാ​​​ണ് സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​ൽ ഇ​​​ത്ര​​​യും കു​​​റ​​​ഞ്ഞ ഒ​​​രു മാ​​​ന​​​ദ​​​ണ്ഡം സ്വീ​​​ക​​​രി​​​ച്ച​​​ത്. മ​​​റ്റ് ഇ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളേക്കാ​​​ൾ ജീ​​​വി​​​ത​​​ച്ചെ​​​ല​​​വു​​​ക​​​ൾ വ​​​ള​​​രെ​​​യ​​​ധി​​​കം ഉ​​​യ​​​ർ​​​ന്നു​​നി​​​ൽ​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​മാ​​​ണ് കേ​​​ര​​​ളം. അ​​​തി​​​നാ​​​ൽ വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി കേ​​​ന്ദ്ര മാ​​​ന​​​ദ​​​ണ്ഡ​​​ത്തി​​​ന് സ​​​മ​​​മാ​​​യി എ​​​ങ്കി​​​ലും നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യാ​​​ണു ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

6. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ 2020 ജ​​​നു​​​വ​​​രി മൂ​​ന്നി​​ന് ​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ലും കു​​​ടും​​​ബം എ​​​ന്ന നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത് അ​​​പേ​​​ക്ഷ​​​ക​​​ൻ/​​അ​​​പേ​​​ക്ഷ​​​ക, അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ/​​​അ​​​പേ​​​ക്ഷ​​ക​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ, ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി, പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ, പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മ​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രെ മാ​​​ത്ര​​​മാ​​​ണ്. എ​​​ന്നാ​​​ൽ 2020 ഫെ​​​ബ്രു​​​വ​​​രി 12 ലെ ​​​ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ​​​വ​​​രോ​​​ടൊ​​​പ്പം ആ ​​​കു​​​ടും​​​ബ​​​ത്തെ ആ​​​ശ്ര​​​യി​​​ച്ചു ജീ​​​വി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. അ​​​താ​​​യ​​​ത്, മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ, പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​പേ​​​ക്ഷ​​​ക​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ ആ​​​ശ്ര​​​യി​​​ച്ചാ​​​ണ് ജീ​​​വി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​വ​​​രും കു​​​ടും​​​ബം എ​​​ന്ന നി​​​ർ​​​വ​​​ച​​​ന​​​ത്തി​​​ൽ ഉൾ​​​പ്പെ​​​ടു​​​മാ​​​യി​​​രു​​​ന്നു. ഇ​​​വ​​​രു​​​ടെ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ആ​​​കെ ഭൂ​​​സ്വ​​​ത്തും ആ​​​കെ വ​​​രു​​​മാ​​​ന​​​വു​​​മാ​​​ണ് ക​​​ണ​​​ക്കാ​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ മാ​​​ർ​​​ച്ച് മൂ​​ന്നി​​ലെ ​ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം ഫെ​​​ബ്രു​​​വ​​​രി 12 ലെ ​​​അ​​​ശാ​​​സ്ത്രീ​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി ജ​​​നു​​​വ​​​രി മൂ​​ന്നി​​ലെ ​നി​​​ല പു​​​ന​​​ഃസ്ഥാ​​​പി​​​ച്ച​​​ത് സ്വീ​​​കാ​​​ര്യ​​​മാ​​​ണ്. പ​​​ര​​​സ്പ​​​രവി​​​രു​​​ദ്ധ​​​മാ​​​യ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്ന് ഇ​​​നി​​​യെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ ഓ​​​ർ​​​ത്താ​​​ൽ ന​​​ല്ല​​​താ​​​ണ്.

7. വി​​​വാ​​​ഹി​​​ത​​​രാ​​​യ സ്ത്രീ​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ സ്വ​​​ത്തു​​​വി​​​വ​​​രം എ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് ഇ​​​പ്പോ​​​ഴും ആ​​​ശ​​​ങ്ക​​​യു​​​ണ്ട്. വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ സ്ത്രീ​​​ക​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ സ്വ​​​ത്തും വ​​​രു​​​മാ​​​ന​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്ന​​​ത് സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ൽ സ്ത്രീ​​​ക​​​ളോ​​​ടു കാ​​​ണി​​​ക്കു​​​ന്ന വി​​​വേ​​​ച​​​നം ത​​​ന്നെ​​​യാ​​​ണ്.​ ഈ ​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​യു​​​ടെ​​​യും ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ​​​യും മാ​​​ത്രം സ്വ​​​ത്തും വ​​​രു​​​മാ​​​ന​​​വും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ൽ മ​​​തി​​​യാ​​​കും എ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണം.

8. കേ​​​ര​​​ള​​​ത്തി​​​ൽ ഭൂവി​​​നി​​​യോ​​​ഗ​​​രീ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വേ​​​ർ​​​തി​​​രി​​​വു​​​ക​​​ൾ ഇ​​​ല്ലാ​​​തി​​​രി​​​ക്കെ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ലും കോ​​​ർ​​​പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ലും കൃ​​​ഷി​​​ഭൂ​​​മി, ഹൗ​​​സ് പ്ലോ​​​ട്ട് എ​​​ന്നീ വേ​​​ർ​​​തി​​​രി​​​വു​​​ക​​​ൾ നി​​​ശ്ച​​​യി​​​ച്ച​​​ത് തി​​​ക​​​ച്ചും അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​ണ്. മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ 75 സെ​​​ന്‍റ്, കോ​​​ർ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ളി​​​ൽ 50 സെ​​​ന്‍റ് എ​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള പ​​​രി​​​ധി​​​യാ​​​ണ് സാ​​​ന്പ​​​ത്തി​​​ക പി​​​ന്നോ​​​ക്കാ​​​വ​​​സ്ഥ​​​യു​​​ടെ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ഹൗ​​​സ് പ്ലോ​​​ട്ട് യ​​​ഥാ​​​ക്ര​​​മം 20 സെ​​ന്‍റ്, 15 സെ​​​ന്‍റ് എ​​​ന്ന പ​​​രി​​​ധി​​​യി​​​ൽ കൂ​​​ട​​​രു​​​തെ​​​ന്നു നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി ഈ ​​​ഭൂ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ വ​​​രു​​​ന്ന​​​വ​​​ർ​​​ക്ക് മാ​​​ത്ര​​​മേ ഇ​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ. കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ത്തും മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ളും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ത​​​മ്മി​​​ൽ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ കാ​​​ര്യ​​​മാ​​​യ വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളി​​​ല്ല എ​​​ന്ന​​​ത് ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​താ​​​ണ്.

9. സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളും പു​​​തി​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​ർ പ​​​ര​​​സ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും മ​​​റ്റു​​​മാ​​​ണ്. എ​​​ന്നാ​​​ൽ, സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ യാ​​​തൊ​​​രു പ്ര​​​ചാ​​​ര​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​രാ​​​യ വ​​​ലി​​​യൊ​​​രു ജ​​​ന​​​വി​​​ഭാ​​​ഗം ഇ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ജ്ഞ​​​രാ​​​ണ്. മാ​​​ത്ര​​​മ​​​ല്ല, ഈ ​​​സം​​​വ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ത്ത​​​ര​​​വു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​​പോ​​​ലും കാ​​​ര്യ​​​മാ​​​യ ഗ്രാ​​​ഹ്യ​​​മി​​​ല്ല. ചി​​​ല ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളെ മ​​​നഃ​​പൂ​​​ർ​​വം ക​​​ബ​​​ളി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഇ​​​ത്ത​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്ക​​​ണം.

10. വി​​​വി​​​ധ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ സാ​​​ന്പ​​​ത്തി​​​ക സം​​​വ​​​ര​​​ണ​​​ത്തി​​​ൽ വ​​​ള​​​രെ ഉ​​​ദാ​​​ര​​​മാ​​​യ ന​​​യ​​​ങ്ങ​​​ളാ​​​ണ് സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന്, രാ​​​ജ​​​സ്ഥാ​​​ൻ സ​​​ർ​​​ക്കാ​​​ർ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി എ​​​ട്ടു ല​​​ക്ഷം രൂ​​​പ എ​​​ന്ന മാ​​​ന​​​ദ​​​ണ്ഡം മാ​​​ത്രം നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് ബാ​​​ക്കി മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളെല്ലാം ഒ​​​ഴി​​​വാ​​​ക്കി. എ​​​ന്നാ​​​ൽ, കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ തി​​​ക​​​ച്ചും നി​​​ഷേ​​​ധാ​​​ത്മ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ൽ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു.​ ഇ​​​തു പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണ്.

11. മൂ​​​ന്നു വ​​​ർ​​​ഷം കൂ​​​ടു​​​ന്പോ​​​ൾ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ ഭൂ​​​മി​​​യു​​​ടെ മൂ​​​ല്യ​​​വ​​​ർ​​ധ​​​ന ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കും എ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​സ്താ​​​വ​​​ന ഭൂ​​​പ​​​രി​​​ധി ഇ​​​നി​​​യും കു​​​റ​​​യ്ക്കും എ​​​ന്ന ധ്വ​​​നി​​​യാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത് എ​​​ന്നു സം​​​ശ​​​യി​​​ക്കേണ്ടിയിരിക്കു​​​ന്നു.

ജ​​​നാ​​​ധി​​​പ​​​ത്യ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​ദ​​​ർ​​​ശ​​​പ​​​ര​​​മാ​​​യി എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ന​​​ൻ​​​മ​​​യ്ക്കുവേ​​​ണ്ടി​​​യാ​​​ണ്. പ്രാ​​​യോ​​​ഗി​​​ക​​​ത​​​ല​​​ത്തി​​​ലും അ​​​ത് അ​​​പ്ര​​​കാ​​​രം ത​​​ന്നെ ആ​​​യി​​​രി​​​ക്ക​​​ണം. ക്രൈ​​​സ്ത​​​വ ന്യൂ​​​ന​​​പ​​​ക്ഷ സ​​​മൂ​​​ഹം മി​​​ക്ക സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും സ​​​ർ​​​ക്കാ​​​ർ ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ലും ക​​​ടു​​​ത്ത വി​​​വേ​​​ച​​​ന​​​മാ​​​ണു നേ​​​രി​​​ട്ടുകൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ​​​യും തു​​​ല്യ​​​ത​​​യോ​​​ടെ ക​​​രു​​​താ​​​ൻ സ​​​ർ​​​ക്കാ​​​ർ ഇ​​​നി​​​യെ​​​ങ്കി​​​ലും ത​​യാ​​​റാ​​​ക​​​ണം.


ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം