കാർഷികമേഖല രക്ഷപ്പെടില്ലേ?

12:45 AM Mar 04, 2020 | Deepika.com
കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല ഏ​​​​താ​​​​നും വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് മു​​മ്പു​​വ​​​​രെ ഇ​​​​ന്ത്യ​​​​യി​​​​ലെ ഇ​​​​ത​​​​ര സം​​​​സ്ഥാ​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​തി​​​​ലും മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ൽ നി​​​​ന്നി​​​​രു​​​​ന്ന​​​​താ​​​​ണ്. എ​​​​ന്നാ​​​​ൽ, ഇ​​​​ന്നി​​​​പ്പോ​​​​ൾ അ​​​​തു പ​​​​രി​​​​താ​​​​പ​​ക​​​​ര​​​​മാ​​​​യ തോ​​​​തി​​​​ൽ ക്ഷ​​​​യി​​​​ച്ചു​​വ​​​​രി​​​​ക​​​​യാ​​​​ണ്. 2017-18-ൽ ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ മൊ​​​​ത്ത​​​​വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​റു ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യു​​​​ടെ സം​​​​ഭാ​​​​വ​​​​ന. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 15 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ ഉ​​​​പ​​​​ജീ​​​​വ​​​​നം കൃ​​​​ഷി​​ മാ​​​​ത്ര​​​​മാ​​​​ണ്. അ​​​​ങ്ങ​​​​നെ വ​​​​രു​​​​ന്പോ​​​​ൾ ഒ​​​​രു കൃ​​​​ഷി​​​​ക്കാ​​​​ര​​​​ന്‍റെ പ്ര​​​​തി​​​​ശീ​​​​ർ​​​​ഷ വ​​​​രു​​​​മാ​​​​നം ഒ​​​​രു കേ​​​​ര​​​​ളീ​​​​യ​​​​ന്‍റെ ശ​​​​രാ​​​​ശ​​​​രി വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ പ​​​​കു​​​​തി​​​​യി​​​​ൽ താ​​​​ഴെ​​​​യാ​​​​യി​​​​രി​​​​ക്കും. ഇ​​​​ങ്ങ​​​​നെ ക്ഷ​​​​യി​​​​ച്ചു​​പോ​​​​യ​​​​തെ​​​​ന്തു​​​​കൊ​​​​ണ്ടാ​​ണെ​​​​ന്നും അ​​​​തി​​​​നെ സ​​​​മു​​​​ദ്ധ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ർ​​ഗ​​​​ങ്ങ​​​​ൾ ഏ​​​​വ​​​​യെ​​​​ന്നും അ​​​​ന്വ​​​​ഷി​​​​ക്കേ​​​​ണ്ടി​​യി​​​​രി​​​​ക്കു​​​​ന്നു.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ കാ​​​​ണ​​​​പ്പെ​​​​ടു​​​​ന്ന ആ​​​​ശ​​​​ങ്കാ​​​​ജ​​​​ന​​​​ക​​​​മാ​​​​യ പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളാ​​​​ണ്, ആ​​​​കെ​​ കൃ​​​​ഷി​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​വും കൃ​​​​ഷി​​​​യി​​​​റ​​​​ക്കു​​​​ന്ന സ്ഥ​​​​ല​​​​ത്തി​​​​ന്‍റെ വി​​​​സ്തീ​​​​ർ​​ണ​​​​വും കു​​​​റ​​​​യുന്നതിന്‍റെ കാരണം. 1980-ക​​​​ളി​​​​ൽ കൃ​​​​ഷി​​​​യി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ എ​​​​ണ്ണം 8,87,232 ആ​​​​യി​​​​രു​​​​ന്ന​​​​ത് 2011 ആ​​​​യ​​​​പ്പോ​​​​ഴേ​​​​ക്കും 6,69,916 ആ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 19,17,362-ൽ ​​​​നി​​​​ന്ന് 13,28,088 ആ​​​​യും കു​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. 1986-87-ൽ 28,70,314 ​​​​ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്താ​​​​ണ് വി​​​​വി​​​​ധ വി​​​​ള​​​​ക​​​​ൾ കൃ​​​​ഷി​​​​യി​​​​റ​​ക്കി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​ന്നി​​​​പ്പോ​​​​ൾ അ​​​​ത് 25,79,477 ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്തു മാ​​​​ത്ര​​​​മാ​​​​ണ്.

കാ​​​​ർ​​​​ഷി​​​​ക വി​​​​ള​​​​ക​​​​ളു​​​​ടെ വി​​​​ല​​​​യി​​​​ടി​​​​വ്, വി​​​​ള​​​​ക​​​​ളെ ബാ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടി​​രി​​​​ക്കു​​​​ന്ന രോ​​​​ഗ​​​​ങ്ങ​​​​ൾ, ക​​​​ർ​​​​ഷക​​​​ത്തൊ​​​​ഴി​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ വേ​​​​ത​​​​ന​​​​വ​​​​ർ​​​​ധ​​​​ന​​, വെ​​​​ള്ള​​​​പ്പൊ​​​​ക്കം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ അ​​​​ധോ​​​​ഗ​​​​തി​​​​യു​​​​ടെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ. ത​​​​ൽ​​​​ഫ​​​​ല​​​​മാ​​​​യി കൃ​​​​ഷി​​ ഒ​​ട്ടും ലാ​​​​ഭ​​​​ക​​​​ര​​​​മ​​​​ല്ലാ​​​​ത്ത ഒ​​​​രു യ​​ത്ന​​​​മാ​​​​യി തീ​​ർ​​​​ന്നി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കൃ​​​​ഷി​​​​ക്കാ​​​​രു​​​​ടെ ചെ​​​​ല​​​​വി​​​​ന്‍റെ സൂ​​​​ചി​​​​ക 2007-നെ ​​​​അ​​​​ടി​​​​സ്ഥാ​​​​ന​​​​വ​​​​ർ​​​​ഷ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കി​​​​യാ​​​​ൽ 2017- 18-ൽ14175 ​​​​ആ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സൂ​​​​ചി​​​​ക 9019 ആ​​​​യി മാ​​​​ത്ര​​മേ ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ള്ളൂ. അ​​​​പ്പോ​​​​ൾ ചെ​​​​ല​​​​വി​​​​ന്‍റെ 63 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് കൃ​​​​ഷി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​​​ള്ള വ​​​​രു​​​​മാ​​​​നം എ​​​​ന്നു വ​​​​ന്നു​​​​ചേ​​​​രു​​​​ന്നു.

ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും കൃ​​​​ഷി​​​​യെ അ​​​​പ്പാ​​​​ടെ അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​വു​​​​ന്ന ഒ​​​​ന്ന​​​​ല്ല. കാ​​​​ര​​​​ണം, കൃ​​​​ഷിയി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ന​​​​മു​​​​ക്കാ​​​​വ​​​​ശ്യ​​​​മാ​​​​യ ഭ​​​​ക്ഷ​​​​ണ​​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്. ഭ​​​​ക്ഷ​​​​ണ​​​​ത്തി​​​​നു​​​​വേ​​​​ണ്ടി കാ​​​​ലാ​​​​കാ​​​​ല​​​​ത്തോ​​​​ളം അ​​​​ന്യ​​​​നാ​​​​ടു​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യ​​​​മ​​​​ല്ല. അ​​​​തേ​​​​യ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​മാ​​​​ണെ​​​​ങ്കി​​​​ൽ വി​​​​വി​​​​ധ​​​​യി​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട വി​​​​ള​​​​ക​​​​ളു​​​​ടെ കൃ​​​​ഷി​​ ന​​​​ട​​​​ത്താ​​​​ൻ അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ഒ​​​​രു ഭൂ​​​​പ്ര​​​​ദേ​​​​ശ​​​​മാ​​​​ണ്. പ​​​​രി​​​​സ്ഥി​​​​തി സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ​​ കൃ​​​​ഷി നി​​​​ർ​​​​ണാ​​​​യ​​​​ക സ്വ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തി​​​​വ​​​​രു​​​​ന്നു​​​​ണ്ട്. അ​​​​പ്പോ​​​​ൾ കൃ​​​​ഷി​​​​യെ എ​​​​ങ്ങ​​​​നെ സ​​​​മു​​​​ദ്ധ​​​​രി​​​​ക്കാ​​​​മെ​​​​ന്ന് ചി​​​​ന്തി​​​​ക്കേ​​​​ണ്ടി​​യി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കൃ​​​​ഷി​​​​ക്കാ​​​​രെ​​​​പ്പോ​​​​ലെ സ​​​​ർ​​​​ക്കാ​​​​രി​​​​നും നി​​​​ർ​​ണാ​​​​യ​​​​ക പ​​​​ങ്കു​​​​വ​​​​ഹി​​​​ക്കാ​​​​നു​​​​ണ്ട്. കാ​​​​ര​​​​ണം, ഒ​​​​രു ക്ഷേ​​​​മ​​​​രാ​​ഷ്‌​​ട്രം കെ​​​​ട്ടി​​​​പ്പ​​​​ടു​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രു​​​​ടെ​​​​യും സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കേ​​​​ണ്ട ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വംകൂ​​​​ടി​​​​യു​​​​ണ്ട്. പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സ​​​​മ​​​​ഗ്ര​​​​മാ​​​​യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ടി​​രി​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ന് കൃ​​​​ഷി​​​​യെ പു​​​​ന​​​​രു​​​​ദ്ധ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു ധാ​​​​ർ​​​​മി​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം കൂ​​​​ടി​​​​യു​​​​ണ്ട്.

റ​​ബ​​​​റി​​​​ന്‍റെ​​​​യും നാ​​​​ളി​​​​കേ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും കു​​​​രു​​​​മു​​​​ള​​​​കി​​​​ന്‍റെ​​​​യും കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​നി​​​​യ​​​​ന്ത്രി​​​​ത​​​​മാ​​​​യ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യാ​​​​ണ് വി​​​​ല​​​​യി​​​​ടി​​​​വി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ര​​​​ണം. ലോ​​ക വ്യാ​​പാ​​ര​​ക​​​​രാ​​​​ർ അ​​​​നു​​​​ശ്വാ​​​​സി​​​​ക്കു​​​​ന്ന മാ​​​​ന​​​​ദ​​​​ണ്ഡ​​​​മ​​​​നു​​​​സരി​​​​ച്ചാ​​​​ണ് ഇ​​​​റ​​​​ക്കു​​​​മ​​​​തി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ആ​​​​ഭ്യ​​​​ന്ത​​​​ര ഉ​​​​ത്പാ​​ദ​​​​ന​​​​ത്തെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി സേ​​​​ഫ്ഗാ​​​​ർ​​​​ഡ് നി​​​​കു​​​​തി വ​​​​സൂ​​​​ലാ​​​​ക്കാ​​ൻ ലോ​​ക വ്യാ​​പാ​​രക​​​​രാ​​​​റ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​നു​​​​വ​​​​ദ​​​​നീ​​യ​​​​വു​​​​മാ​​​​ണ്. ട​​​​യ​​​​ർ​​​​ലോ​​​​ബിയു​​​​ടെ സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​ച്ച​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​ഗ​​​​വ​​​​ൺമെ​​​​ന്‍റ് അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു ​​നി​​​​കു​​​​തി വ​​​​സൂ​​​​ലാ​​​​ക്കു​​​​ന്നു​​​​മി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ലെ ക​​​​ർ​​​​ഷ​​​​ക​​​​രാ​​​​ണെ​​​​ങ്കി​​​​ൽ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ സ​​​​മ്മ​​​​ർ​​ദം ചെ​​​​ലു​​​​ത്താ​​​​ൻ അ​​​​ശ​​​​ക്ത​​​​രു​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തോ​​​​ടു ചി​​​​റ്റ​​​​മ്മന​​​​യം

കേ​​​​ന്ദ്ര​​​​ഗ​​​​വ​​​​ൺമെ​​​​ന്‍റ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തോ​​​​ടു ചി​​​​റ്റ​​​​മ്മന​​​​യ​​​​മാ​​​​ണു സ്വീ​​​​ക​​​​രി​​​​ച്ചു​​​​വ​​​​രു​​​​ന്ന​​​​ത്. ഇ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കേ​​​​ര​​​​ള ​​​​ഗ​​​​വ​​​​ണ്‍മെ​​​​ന്‍റ് ത​​​​ന്നെ ഒ​​​​രു ത​​​​റ​​വി​​​​ല നി​​​​ശ്ച​​​​യി​​​​ച്ചു​​​​കൊ​​​​ണ്ട് ഈ ​​​​വി​​​​ള​​​​ക​​​​ളെ സ​​​​ഹാ​​​​യി​​ക്ക​​ണം. ക​​​​ന്പോ​​​​ള​​​​വി​​​​ല ത​​​​റ​​​​വി​​​​ല​​​​യി​​​​ലും താ​​​​ഴ്ന്നു​​പോ​​​​യാ​​​​ൽ ആ ​​​​വി​​​​ട​​​​വ് നി​​​​ക​​​​ത്താ​​​​ൻ കേ​​​​ര​​​​ള​​ സ​​​​ർ​​​​ക്കാ​​​​ർ ത​​യാ​​​​റാ​​​​യാ​​​​ലേ റ​​​​ബ​​റി​​​​നെ​​​​യും കു​​​​രു​​​​മു​​​​ള​​​​കി​​​​നെ​​​​യും തേ​​​​ങ്ങ​​​​യെ​​​​യും സം​​​​ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​വൂ.

കാ​​​​ർ​​​​ഷി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടാ​​ൻ പ​​​​ല​​​​രും വി​​​​മു​​​​ഖ​​​​ത ​​കാ​​​​ണി​​​​ക്കു​​​​ന്നു​​​​ണ്ടെങ്കി​​​​ലും ഭൂ​​​​വു​​​​ട​​​​മ​​​​ക​​​​ളാ​​​​യി​​​​രി​​​​ക്കാ​​​​ൻ ഏ​​​​വ​​​​രും ത​​​​ത്പ​​​​ര​​​​രാ​​​​ണ്. ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം ഏ​​​​വ​​​​ർ​​​​ക്കും മാ​​​​ന്യ​​​​ത ന​​​​ല്കു​​​​ന്ന​​​​താ​​ണ​​​​തി​​​​ന്‍റെ കാ​​​​ര​​​​ണം. മാ​​​​ത്ര​​​​മ​​​​ല്ല, ഭൂ​​​​മി ​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും വി​​​​ല​​​​പി​​​​ടി​​​​പ്പു​​​​ള്ള ആ​​​​സ്തി​​​​യു​​​​മാ​​​​ണ്.

കൃ​​​​ഷി​​ ന​​​​ട​​​​ത്താ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള പ​​​​ല​​​​ർ​​​​ക്കും സ്വ​​ന്ത​​മാ​​യി ഭൂ​​മി ഉ​​​​ണ്ടാ​​യി​​​​രി​​​​ക്കു​​​​ക​​​​യു​​​​മി​​​​ല്ല. അ​​​​വ​​​​രി​​​​ൽ പ​​​​ല​​​​രും പാ​​​​ട്ട​​​​ത്തി​​​​നെ​​​​ടു​​​​ത്തു കൃ​​​​ഷി​​​​ ന​​​​ട​​​​ത്തു​​​​ന്നു​​​​മു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, പാ​​​​ട്ട​​​​ത്തി​​​​നു​​ ന​​​​ല്കു​​​​ന്ന​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭൂ​​​​വു​​​​ട​​​​മ​​​​ാ നി​​​​യ​​​​മ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് അ​​​​നു​​​​വ​​​​ദ​​​​നീ​​​​യ​​​​മ​​​​ല്ല. ത​​​​ത്ഫ​​​​ല​​​​മാ​​​​യി ഭൂ​​​​വു​​​​ട​​മ​​​​ക​​​​ൾ പ​​​​ല​​​​രും​​ പാ​​​​ട്ട​​​​ത്തി​​​​നു ന​​​​ല്കാ​​​​ൻ ത​​​​ത്പ​​​​ര​​​​ര​​ല്ല. പാ​​​​ട്ട​​വ്യ​​​​വ​​​​സ്ഥ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​ത​​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ത​​​​ങ്ങ​​​​ളു​​​​ടെ ഭൂ​​​​മി പാ​​​​ട്ട​​​​ത്തി​​​​നു കൊ​​​​ടു​​​​ക്കാ​​​​ൻ അ​​​​വ​​​​ർ സ​​​​ന്ന​​​​ദ്ധ​​​​രാ​​​​യേ​​​​ക്കും. അ​​​​ങ്ങ​​​​നെ വ​​​​ന്നാ​​​​ൽ ഇ​​​​ന്നു ത​​​​രി​​​​ശാ​​​​യി​​​​ക്കിട​​​​ക്കു​​​​ന്ന ഭൂ​​​​മി​​​​യി​​​​ൽ ഒ​​​​രു ന​​​​ല്ല പ​​​​ങ്കും കാ​​​​ർ​​​​ഷി​​​​ക ഭൂ​​​​മി​​​​യാ​​​​യി രൂ​​​​പാ​​​​ന്ത​​​​ര​​​​പ്പെ​​​​ടു​​​​ത്താ​​ൻ സാ​​​​ധി​​​​ക്കും.

ഉ​​​​ത്പാ​​​​ദ​​​​നം ഇ​​​​ടി​​​​യു​​​​ന്ന​​​​തി​​​​ന്‍റെ് ഒ​​​​രു മു​​​​ഖ്യ​​​​കാ​​​​ര​​​​ണം വി​​​​ള​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​ന്ന രോ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. മ​​​​ട​​​​ൽ​​ചീ​​​​യ​​​​ലും മ​​​​ണ്ഡ​​രി​​​​യും തെ​​​​ങ്ങി​​​​നെ​​​​യും, മ​​​​ഹാ​​​​ളി ക​​​​മു​​​​കി​​​​നെ​​​​യും, ദ്രു​​ത​​​​വാ​​​​ട്ടം കു​​​​രു​​​​മു​​​​ള​​​​കി​​​​നെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന രോ​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. അ​​​​വ​​​​യ്ക്കു ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യ പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടു​​പി​​​​ടി​​​​ച്ചി​​​​ട്ടു​​​​മി​​​​ല്ല. ഗ​​​​വേ​​​​ഷ​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​നു​​​​ള്ള ഏ​​​​ക പ​​​​രി​​​​ഹാ​​​​രം. ഇ​​​​വി​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തിക്കു​​​​ന്ന കൃ​​​​ഷി ​​ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റും കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യും കൊ​​​​ഴു​​​​ത്തി​​​​ട്ടു​​​​ണ്ടെങ്കി​​​​ലും ഗ​​​​വേ​​​​ഷ​​​​ണ​​​​രം​​​​ഗ​​​​ത്തു കാ​​​​ര്യ​​​​മാ​​​​യ​​ സം​​​​ഭാ​​​​വ​​​​ന​​ക​​ൾ ന​​​​ല്കി​​​​യ​​​​താ​​​​യി കാ​​​​ണു​​​​ന്നി​​​​ല്ല. കു​​​​റ​​​​ച്ചു​​​​കൂ​​​​ടി കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​യി ഗ​​​​വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും അ​​​​തി​​​​ന്‍റെ ഫ​​​​ല​​​​ങ്ങ​​​​ൾ കൃ​​​​ഷി​​​​ക്കാ​​​​രി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക​​​​യും വേ​​ണം.

നെ​​​​ൽ​​കൃ​​ഷി​​യും അ​​​​തു​​​​പോ​​​​ലെ​​​​യു​​​​ള്ള പ​​​​ല വി​​​​ള​​​​ക​​​​ളു​​ടെ​​യും കൃ​​​​ഷി​​യും ക്ഷ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള മു​​​​ഖ്യ​​​​കാ​​​​ര​​​​ണം കൈ​​യി​​ൽ ചെ​​​​ളി​​ പു​​​​ര​​​​ളു​​ന്ന കാ​​​​യി​​​​കാ​​​​ധ്വാ​​​​ന​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് ആ​​ളു​​ക​​ൾ​​ക്കു​​ള്ള വൈ​​​​മ​​​​ന​​​​സ്യ​​​​മാ​​​​ണ്. യ​​​​ന്ത്ര​​​​വ​​​​ത്കൃ​​​​ത​​​​ രീ​​​​തി​​​​യി​​​​ലു​​​​ള്ള കൃ​​​​ഷി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക​​​​യാ​​​​ണ് ഇ​​​​തി​​നു​​ള്ള പ്ര​​​​തി​​​​വി​​​​ധി. നി​​​​ലം ഉ​​​​ഴു​​​​ന്ന​​​​തി​​​​നു​​ മാ​​​​ത്ര​​​​മ​​​​ല്ല പു​​​​ര​​​​യി​​​​ടം കി​​​​ള​​​​യ്ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​ന്ന് യ​​​​ന്ത്ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. കൃ​​​​ഷി​​​​ക്കാ​​​​രു​​​​ടെ​​​​ത​​​​ന്നെ സ​​​​ഹക​​​​ര​​​​ണ​​​​സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​വ​​ വാ​​​​ങ്ങി​​​​ കൃ​​​​ഷി ന​​​​ട​​​​ത്തു​​​​ന്ന​​​​തു​​ ഗു​​​​ണ​​​​പ്ര​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കും. ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ സേ​​​​വ​​​​നംകൂ​​​​ടി കാ​​​​ർ​​​​ഷി​​​​ക​​​​രം​​​​ഗ​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​നും സാ​​​​ധി​​​​ക്കും.

അ​​തു​​പോ​​ലെ ചി​​​​ല പു​​​​തി​​​​യ വി​​​​ള​​​​ക​​​​ളെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ കാ​​​​ർ​​​​ഷി​​​​ക​​​​രം​​​​ഗ​​​​ത്തു മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ക്കും. മ​​​​ര​​​​ച്ചീ​​​​നി​​​​യു​​​​ടെ​​​​യും കാ​​​​പ്പി​​​​യു​​​​ടെ​​​​യും റ​​​​ബ​​​​റി​​​​ന്‍റെ​​​​യും രം​​​​ഗ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​മാ​​​​ണ് ക​​​​ഴി​​​​ഞ്ഞ നൂ​​​​റ്റാ​​​​ണ്ടി​​ൽ ​​കേ​​​​ര​​​​ള​​​​ത്തി​​​​ലെ കാ​​​​ർ​​​​ഷി​​​​ക​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ ഒ​​​​രു കു​​​​തി​​​​ച്ചുക​​​​യ​​​​റ്റ​​​​ത്തി​​​​നു വേ​​​​ദി​​​​യൊ​​​​രു​​​​ക്കി​​​​യ​​ത്. ഏ​​​​താ​​​​ണ്ടി​​തു​​​​പോ​​​​ലെ ചി​​​​ല പു​​​​തി​​​​യ വി​​​​ള​​​​ക​​​​ൾ ഭാ​​​​വി​​​​യു​​​​ടെ വാ​​​​ഗ്ദാ​​​​ന​​​​ങ്ങ​​​​ളാ​​​​യി രം​​​​ഗ​​​​പ്ര​​​​വേ​​​​ശ​​​​ം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​വ​​​​യി​​​​ലൊ​​​​ന്നാ​​​​ണ് എ​​​​ണ്ണ​​​​പ്പ​​​​ന.

എ​​​​ണ്ണ​​​​പ്പ​​​​ന​​യു​​ടെ സാ​​ധ്യ​​ത

മ​​​​ലേ​​​​ഷ്യ​​​​യി​​​​ൽ റ​​​​ബ​​​​ർ വെ​​​​ട്ടി​​​​മാ​​​​റ്റി​​​​യി​​​​ട്ടാ​​​​ണ് എ​​​​ണ്ണ​​​​പ്പ​​​​ന കൃ​​​​ഷി വ്യാ​​​​പ​​​​ക​​​​മാ​​​​ക്കി​​​​യ​​ത്. റ​​​​ബ​​​​ർ​​​​കൃ​​​​ഷി ക്ഷ​​​​യി​​​​ച്ചുവ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ എ​​​​ണ്ണ​​​​പ്പ​​​​ന​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കാ​​വു​​ന്ന​​താ​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ത​​​​രി​​ശാ​​​​യി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന നെ​​​​ൽ​​​​പ്പാ​​​​ട​​​​ങ്ങ​​​​ളി​​​​ൽ എ​​​​ണ്ണ​​​​പ്പ​​​​ന കൃ​​​​ഷി വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി ന​​​​ട​​​​ത്താം. അ​​​​തി​​​​ന്‍റെ സാ​​ധ്യ​​ത​​​​ക​​​​ളെ​​​​പ്പ​​​​റ്റി സ​​​​ർ​​​​ക്കാ​​​​ർ​​​​ ത​​​​ല​​​​ത്തി​​​​ൽ പ​​​​ഠ​​​​നം ന​​​​ട​​​​ത്തി​​​​യി ട്ടി​​​​ല്ലെ​​​​ന്നു​​​​ള്ള​​​​തു​​ ഖേ​​​​ദ​​​​ക​​​​ര​​​​മാ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന ഒ​​​​രു വി​​​​ള​​​​യാ​​​​ണ് പൈ​​​​നാ​​​​പ്പി​​​​ൾ. തൊ​​​​ടു​​​​പു​​​​ഴ, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ, കോ​​​​ത​​​​മം​​​​ഗ​​​​ലം താ​​​​ലൂ​​​​ക്കു​​​​ക​​​​ളി​​​​ലാ​​​​ണു ഇ​​​​തു മു​​​​ഖ്യ​​​​മാ​​​​യും കൃ​​​​ഷി​​​​യി​​​​റ​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ന്‍റെ കൃ​​​​ഷി ഇ​​​​പ്പോ​​​​ൾ ഏ​​​​ക​​​​ദേ​​​​ശം 10,000 ഹെ​​​​ക്ട​​​​ർ സ്ഥ​​​​ല​​​​ത്തു​​​​ണ്ട്. കു​​​​രു​​​​മു​​​​ള​​​​ക് പാ​​​​ലാ പോ​​​​ലെ​​​​യോ കു​​​​രു​​​​മു​​​​ള​​​​ക് ചേ​​​​ട്ട​​​​ൻ​​​​പോ​​​​ലെ​​​​യോ വാ​​​​ഴ​​​​ക്കു​​​​ളം പൈ​​​​നാ​​​​പ്പി​​​​ൾ ക​​​​ന്പോ​​​​ള​​​​ത്തി​​​​ൽ പേ​​​​രു സ​​​​ന്പാ​​​​ദി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്. വാ​​​​ഴ​​​​ക്കു​​​​ള​​​​ത്ത് ക​​​​ന്നാ​​​​ര എ​​​​ന്ന പേ​​​​രി​​​​ലാ​​​​ണ് ഇ​​​​തറി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

(എ​​​​ന്നാ​​​​ൽ കൈ​​​​ത​​​​ച്ച​​​​ക്ക എ​​​​ന്ന പേ​​​​രു ന​​​​ൽ​​​​കി അ​​​​വ​​​​ഹേ​​​​ള​​​​ന​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു സ​​​​മീ​​​​പ​​​​ന​​​​മാ​​​​ണു ചി​​​​ല മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളും സ​​​​ർ​​​​ക്കാ​​​​ർ ഏ​​ജ​​ൻ​​സി​​ക​​ളും ഇ​​​​തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ചു​​കാ​​​​ണു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​രു​​​​നാ​​​​ഗ​​​​പ്പ​​​​ള്ളി​​ പോ​​ലു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ലാ​​യി കാ​​ണ​​പ്പെ​​ടു​​ന്ന​​തും പാ​​​​യ് നെ​​​​യ്യാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ ഒ​​​​രു ചെ​​​​ടി​​​​യാ​​​​ണ് കൈ​​​​ത. അ​​​​തി​​​​ന്‍റെ ഫ​​​​ല​​​​ത്തെ ഭ​​​​ക്ഷ​​​​ണ​​​​മാ​​​​യി ആ​​​​രും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​മി​​​​ല്ല.)

ഇ​​​​ത​​​​ര ഫ​​​​ല​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി എ​​​​ളു​​​​പ്പ​​​​ത്തി​​​​ൽ ചീ​​​​ഞ്ഞു​​​​പോ​​​​കാ​​​​ത്ത ഒ​​​​രു പ​​​​ഴ​​​​മാ​​​​ണ് പൈ​​​​നാ​​​​പ്പി​​​​ൾ. സ​​​​ർ​​​​ക്കാ​​​​രും പ്ലാ​​​​നിം​​​​ഗ് ബോ​​​​ർ​​​​ഡും വേ​​​​ണ്ടത്ര ​​​​പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്കി​​​​യാ​​​​ൽ ഇ​​​​തി​​​​ന്‍റെ കൃ​​​​ഷി വ്യാ​​​​പ​​​​ക​​​​മാ​​​​ക്കാ​​​​നാ​​​​വും.

ചേ​​​​ന, ചേ​​​​ന്പ്, കാ​​​​ച്ചി​​​​ൽ, മ​​​​ഞ്ഞ​​​​ൾ, മ​​​​ത്ത​​​​ൻ, പ​​​​ട​​​​വ​​​​ലം, പാ​​​​വ​​​​യ്ക്ക, പ​​​​യ​​​​ർവ​​​​ർ​​​​ഗ​​ങ്ങ​​​​ൾ, വ​​​​ഴു​​​​ത​​​​ന​​​​, കാ​​​​ന്താ​​​​രി​​​​മു​​​​ള​​​​ക്, ചീ​​​​ര, കൂ​​​​ർ​​​​ക്ക തു​​​​ട​​​​ങ്ങി​​​​യ പ​​​​ച്ച​​​​ക്ക​​​​റി വി​​​​ള​​​​ക​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ​​​​ള​​​​രു​​​​ന്ന​​​​വ​​​​യാ​​​​ണ്. കൂ​​​​ടാ​​​​തെ ടൊ​​​​മാ​​​​റ്റോ, കാ​​​​ബേ​​​​ജ്, തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും അ​​​​ങ്ങി​​​​ങ്ങാ​​​​യി വ​​​​ള​​​​രു​​​​ന്നു​​​​ണ്ട്. എ​​ന്നാ​​ൽ, ഇ​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​ൽ വ്യാ​​പ​​ക​​മാ​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നും ക​​​​ർ​​​​ണാ​​ട​​​​ക​​​​ത്തി​​​​നി​​​​ന്നും വ​​​​രു​​​​ന്ന വി​​​​ഷ​​​​ലി​​​​പ്ത​​​​മാ​​​​യ പ​​​​ച്ച​​​​ക്ക​​​​റി​​ക​​ളാ​​​​ണ്. പ​​​​ച്ച​​​​ക്ക​​​​റി കൃ​​​​ഷി ഇ​​വി​​ടെ വി​​​​ക​​​​സി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ ന​​മു​​ക്കു വി​​​​ഷ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ വി​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കും. മി​​​​ൽ​​​​മ​​​​പോ​​​​ലെ അ​​​​വ​​​​യു​​​​ടെ വി​​​​പ​​​​ണ​​​​നസൗ​​​​ക​​​​ര്യം വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ അ​​​​വ​​​​യു​​​​ടെ കൃ​​​​ഷി​​​​യും വി​​​​ക​​​​സി​​​​ക്കും.

മു​​​​ൻ​​​​കാ​​​​ല​​​​ത്തു പാ​​​​വ​​​​പ്പെ​​​​ട്ട​​വ​​​​രു​​​​ടെ ഭ​​​​ക്ഷ​​​​ണപ​​​​ദാ​​​​ർ​​ഥ​​​​ങ്ങ​​​​ളാ​​​​യി​​​​രു​​​​ന്ന ച​​​​ക്ക​​​​യ്ക്കും ക​​​​പ്പ​​​​യ്ക്കും ഇ​​​​ന്നു സ​​​​മൂ​​​​ഹ​​ത്തി​​​​ൽ മാ​​​​ന്യ​​​​ത ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​കയാ​​​​ണ​​​​ല്ലോ. അ​​​​വ​​​​യെ​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. വാ​​​​നി​​​​ല, കൊ​​​​ക്കോ, തു​​​​ട​​​​ങ്ങി​​​​യ വി​​​​ള​​​​ക​​​​ളെ​​​​പ്പ​​​​റ്റി​​​​യും ചി​​​​ന്തി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്.

കൃ​​​​ഷി​​​​യെ അ​​തി​​ന്‍റെ പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും ഒ​​​​രു ന​​​​ല്ല പ​​​​രി​​​​ധി​​​​വ​​​​രെ അ​​​​തി​​​​നെ സ​​​​മു​​​​ദ്ധ​​​​രി​​​​ക്കാ​​​​നാ​​​​വും. അ​​​​തി​​​​നു സ​​​​ർ​​​​ക്കാ​​​​രും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളും കൈ​​കോ​​​​ർ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നു മാ​​​​ത്രം.


ഡോ. ​​​കെ.​​​വി. ജോ​​​സ​​​ഫ്