കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യണമോ?

11:17 PM Nov 22, 2019 | Deepika.com
മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ സു​ര​ക്ഷ ത​ക​ർ​ക്കു​ന്ന ഏ​റ്റ​വും ഭീ​ക​ര​മാ​യ വി​പ​ത്താ​ണ് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും. മ​ല​യാ​ളി​യു​ടെ മു​ഖ്യ​ഭ​ക്ഷ​ണ​മാ​യ അ​രി​ക്ക് കേ​ര​ളം ചെ​ല​വി​ടു​ന്ന​ത് പ്ര​തി​വ​ർ​ഷം 3500 കോ​ടി രൂ​പ​യെ​ങ്കി​ൽ മ​ദ്യ​ത്തി​ന് ചെ​ല​വി​ടു​ന്ന​ത് 10000 കോ​ടി​യി​ലേ​റെ​യാ​ണ്. മ​ദ്യ ഉ​പ​യോ​ഗ​ത്തി​ൽ ഇ​ൻ​ഡ്യ​യി​ൽ പ്ര​ഥ​മ സ്ഥാ​നം നേ​ടി​യി​രി​ക്കു​ന്ന കേ​ര​ള​മാ​ണ് രാ​ജ്യ​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ദ്യ​ത്തി​ന്‍റെ പ​തി​നാ​റു ശ​ത​മാ​ന​വും കു​ടി​ച്ചു തീ​ർ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന​ത്ത് 47087 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​മ​ദ്യ വി​ല്പ​ന ന​ട​ന്നു. മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം വ​ർധി​ക്കു​ന്ന​തുപോ​ലെ മ​യ​ക്കു​മ​രു​ന്നു വ്യാ​പാ​ര​വും കേ​ര​ള​ത്തി​ന്‍റെ ശ​ക്തി​പ്പെ​ടു​ന്ന​താ​യി​ട്ടാ​ണ് വി​ശ്വ​സ​നീ​യ​മാ​യ കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പു​ക​വ​ലി കു​റ​ഞ്ഞെ​ങ്കി​ലും പാ​ൻ​പ​രാ​ഗി​ന്‍റെ രൂ​പ​ത്തി​ൽ പു​ക​യി​ലെ ച​വ​യ്ക്കു​ന്ന ശീ​ലം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ പോ​ലും സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന് ഏ​ല്പി​ക്കു​ന്ന അ​പ​ച്യു​തി​യും ജീ​ർ​ണ​ത​യും ഗു​രു​ത​ര​മാ​ണ്. ആ​ളോ​ഹ​രി മ​ദ്യ ഉ​പ​ഭോ​ഗം 8.3 ലി​റ്റ​ർ എ​ന്ന അ​പ​ൽ​ക്ക​ര​മാ​യ സ്ഥി​തി​യി​ലെ​ത്തിനി​ൽ​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ൽ.

മാ​ന​വ​രാ​ശി​യു​ടെ ഏ​റ്റ​വും വ​ലി​യ സ​ന്പ​ത്താ​ണ് മ​നു​ഷ്യ മ​ന​സി​ന്‍റെ​യും ശ​രീ​ര​ത്തി​ന്‍റെ​യും ആ​രോ​ഗ്യം. മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യ​മു​ള്ള ഒ​രു ജ​ന​ത​യാ​ണ് ഏ​തൊ​രു രാ​ഷ്‌ട്ര​ത്തി​ന്‍റെ​യും സ​ന്പ​ത്ത്. ഈ ​മാ​ന​വ​വി​ഭ​വ​ത്തി​ന്‍റെ ശ​ക്തി​യും ചൈ​ത​ന്യ​വു​മാ​ണ് മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത്. മ​നു​ഷ്യ​നെ കൊ​ല്ലാ​ൻ ക​ഴി​വു​ള്ള ഈ​തെ​ൽ ആ​ൽ​ക്ക​ഹോ​ൾ എ​ന്ന മാ​ര​ക​വി​ഷം അ​ട​ങ്ങി​യി​രി​ക്കു​ന്ന മ​ദ്യം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ മ​ര​ണ​ത്തി​ലേ​ക്കാ​ണ് ന​ട​ന്ന​ടു​ക്കു​ന്ന​ത്. മ​ദ്യം ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ മ​ന്ദീ​ഭ​വി​പ്പി​ക്കു​ക​യും ഹൃ​ദ​യ​സ്പ​ന്ദ​നം, ര​ക്ത​സ​മ്മ​ർ​ദം, ശ്വാ​സ​ഗ​തി, മ​ന​സി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ എ​ന്നി​വ​യെ നി​യ​ന്ത്രി​ക്കു​ന്ന മ​സ്തി​ഷ്ക മേ​ഖ​ല​ക​ളെ ത​ക​ർ​ക്കു​ക​യും ചെ​യ്യു​ന്നു. അ​മി​ത അ​ള​വി​ലു​ള്ള മ​ദ്യ​പാ​നം മൂ​ലം ശ​രീ​ര​ത്തി​ലെ വി​റ്റാ​മി​നു​ക​ളും പോ​ഷ​കാം​ശ​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ക​യും ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​വു​ക​യും സാ​വ​ധാ​നം ഒ​രു വ്യ​ക്തി മ​ദ്യ​ജ​ന്യ മ​നോ​രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​മ​യാ​കു​ക​യും ചെ​യ്യു​ന്നു. മ​ദ്യ ഉ​പ​യോ​ഗം ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ക​ർ​ക്കു​ക​യും ലി​വ​ർ സി​റോ​സിസ് എ​ന്ന രോ​ഗം വ​ഴി മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ സം​ഖ്യ അ​നു​ദി​നം വ​ർ​ധി​ച്ചു വ​രിക​യും ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ൽ പു​രു​ഷന്മാ​രു​ടെ ഇ​ട​യി​ൽ ഏ​റ്റ​വും കൂ​ട​ത​ലാ​യി കാ​ണു​ന്ന വാ​യി​ലു​ണ്ടാകു​ന്ന അ​ർ​ബു​ദ​ത്തി​നു കാ​ര​ണം പു​ക​യി​ല​യും മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗ​വു​മാ​ണ്.

മാ​ന​സി​ക - ശാ​രീ​രി​ക രോ​ഗ​ങ്ങ​ൾ​ക്കു പു​റ​മേ കു​ടും​ബ​സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന​തി​ലും സാ​മൂ​ഹ്യ​ജീ​വി​തം അ​സ്വ​സ്ഥ​മാ​ക്കു​ന്ന​തി​ലും മ​ദ്യം വ​ഹി​ക്കു​ന്ന പ​ങ്ക് വ​ലു​താ​ണ്. മ​ദ്യം മ​നു​ഷ്യ​ന്‍റെ മ​സ്തി​ഷ്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കു​ക​യും മ​ന​ഃസാ​ക്ഷി​യു​ടെ ശ​രി​യാ​യ തീ​രു​മാ​ന​മെ​ടു​ക്കു​വാ​നു​ള്ള ക​ഴി​വു ന​ഷ്ട​പ്പെ​ടു​ത്തി അ​ധ​മ​കാ​ര്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്നു. മ​നു​ഷ്യ​ന് സു​ബോ​ധ​മു​ള്ള​പ്പോ​ൾ ചെ​യ്യു​വാ​ൻ സാ​ധി​ക്കാ​ത്ത കാ​ര്യ​ങ്ങ​ൾ മ​ദ്യം വ​ഴി അ​ബോ​ധാ​വ​സ്ഥ​യി​ൽ ചെ​യ്യു​ന്നു. ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ അ​നാ​ഥ​രാ​ക്കു​ന്ന, കാ​ന്പ​സു​ക​ളി​ൽ ര​ക്തം വീ​ഴ്ത്തു​ന്ന, കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന, നി​ര​വ​ധി സ്ത്രീ​ക​ളെ വി​ധ​വ​ക​ളും അ​ബ​ല​ക​ളും ആ​ക്കു​ന്ന, ന​മ്മു​ടെ മ​ക്ക​ളു​ടെ ജീ​വ​ൻ നി​ര​ത്തു​ക​ളി​ൽ പൊ​ലി​യു​വാ​നി​ട​യാ​ക്കു​ന്ന, സ്ത്രീ​പീ​ഡന​ങ്ങ​ൾ, കൊ​ല​പാ​ത​ക​ങ്ങ​ൾ, ആ​ത്മ​ഹ​ത്യ എ​ന്നി​വ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന സ​ർ​വോ​പ​രി ന​മ്മു​ടെ നാ​ടി​ന്‍റെ സ​മാ​ധാ​നം ത​ക​ർ​ക്കു​ന്ന മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും സ​മൂ​ഹ​ത്തി​ൽനി​ന്നും ദൂ​രീ​ക​രി​ക്ക​പ്പെ​ട​ണം.

മ​ദ്യ​വ്യ​വ​സാ​യം സാ​ന്പ​ത്തി​ക​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് സ​മൂ​ഹ​ത്തി​ൽ ത​ഴ​ച്ചുവ​ള​രു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് വ​ലി​യ തു​ക സ​മാ​ഹ​രി​ക്കു​ന്നു​വെ​ന്ന​തി​നാ​ൽ അ​ബ്കാ​രി വ്യ​വ​സാ​യ​ത്തി​ന് സ്വാ​ധീ​ന​വും ശ​ക്തി​യും ഉ​ണ്ട്. ഖ​ജ​നാ​വ് നി​റ​യ്ക്കു​ന്ന പൊ​ൻ​മു​ട്ട​യി​ടു​ന്ന താ​റാ​വാ​ണ് അ​ബ്കാ​രി വ്യ​വ​സാ​യം എ​ന്ന് ഗ​വ​ണ്‍മെ​ന്‍റ് ക​രു​തു​ന്നു. എ​ന്നാ​ൽ ഖ​ജ​നാ​വി​ലേ​ക്ക് പ​ണം ഒ​ഴു​ക്കു​ന്നെ​ങ്കി​ലും മ​ദ്യം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ സ​മൂ​ഹ​ത്തി​ലേ​ക്ക് ബോം​ബ് ആ​ണ് ഇ​ട്ടു​കൊ​ണ്ടിരി​ക്കു​ന്ന​ത്. ത​ല​മു​റ​ക​ളെ ന​ശി​പ്പി​ക്കാ​നു​ള്ള പ്ര​ഹ​ര​ശേ​ഷി​യു​ള്ള മാ​ര​ക​വി​ഷ​മാ​ണി​ത്. വാ​സ്ത​വ​ത്തി​ൽ മ​ദ്യ​ത്തി​ലൂ​ടെ ഖ​ജ​നാ​വി​ലേ​ക്ക് വ​രു​ന്ന തു​ക​യു​ടെ എ​ത്ര​മ​ട​ങ്ങ് തു​ക​യാ​ണ് മ​ദ്യ ഭ​വി​ഷ​്യത്തു​ക​ളെ നേ​രി​ടു​ന്ന​തി​നാ​യി സ​മൂ​ഹം ചെ​ല​വി​ടു​ന്ന​ത്. നാം ​കാ​റ്റു വി​ത​ച്ച് കൊ​ടു​ങ്കാ​റ്റ് കൊ​യ്യു​ന്നു​വെ​ന്ന് പ​റ​യു​ന്ന​ത് അ​ക്കാ​ര​ണ​ത്താ​ലാ​ണ്. അ​ബ്കാ​രി വ്യ​വ​സാ​യ​ത്തി​ൽ നി​ന്നും സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന തു​ക​യു​ടെ ക​ണ​ക്കു പ​റ​ഞ്ഞ് സ​മൂ​ഹ​ത്തി​ന്‍റെ സ​ർ​വ​ശ​ക്തി​യും ചോ​ർ​ത്തി​ക്ക​ളു​യു​ന്ന ഈ ​വ്യ​വ​സാ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ക്രൂ​ര​മാ​ണ്. എ​ല്ലാ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും ഈ ​വി​ഷ​യ​ത്തി​ൽ ഒ​ന്നാ​ക​ണം. ഇ​ത് നാ​ടി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യു​ടെ വി​ഷ​യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ രാ​ഷ്‌ട്രീ​യം വേ​ണ​മെ​ന്ന് നി​യ​മ നി​ർ​മാ​ണ​ത്തി​നാ​യി എ​ല്ലാ രാ​ഷ്‌ട്രീ​യ ക​ക്ഷി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും യോ​ജി​പ്പി​ലാ​ണ്. കു​ട്ടി​ക​ളു​ടെ ഭാ​വി​യെ​ക്ക​രു​തി​യു​ള്ള നീ​ക്ക​മാ​ണോ എ​ന്ന​ത് ഉ​ത്ത​രം ക​ണ്ടെത്തേ​ണ്ടതാ​ണ്. ആ ​വി​ഷ​യ​ത്തെ​ക്കാ​ളും മാ​ര​ക​വും സ​മൂ​ഹ​ത്തെ എ​ല്ലാ പ്ര​കാ​ര​ത്തി​ലും ന​ശി​പ്പി​ക്കു​ന്ന​തു​മാ​യ മ​ദ്യ​-മ​യ​ക്കു​മ​രു​ന്ന് ല​ഭ്യ​ത ന​മ്മു​ടെ സ​മൂ​ഹ​ത്തി​ൽ ഇ​ല്ലാ​താ​ക്കു​വാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണം. ത​ങ്ങ​ളെ വോ​ട്ടു​ചെ​യ്തു വി​ജ​യി​പ്പി​ച്ച ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​തം ത​ക​ർ​ക്കു​ന്ന ഈ ​വി​പ​ത്തി​നെ മ​ദ്യ​നി​രോ​ധ​നം കൊ​ണ്ട ു മാ​ത്ര​മെ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നാ​വൂ എ​ന്ന​റി​ഞ്ഞ് ജ​ന​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ജ​ന​പ്ര​തി​നി​ധി​ക​ൾ തെ​ളി​യി​ക്ക​ണം.

ഖ​ജ​നാ​വ് നി​റ​യ്ക്കു​ന്ന​ത് വോ​ട്ടു ചെ​യ്ത മ​നു​ഷ്യ​രു​ടെ ജീ​വ​ന്‍റെ വി​ല​കൊ​ണ്ടാണെ​ന്ന് മ​ന​സി​ലാ​ക്കാ​നു​ള്ള വി​വേ​കം ജ​ന​നേ​താ​ക്ക​ൾ പ്ര​ക​ട​മാ​ക്ക​ണം. പ​ഴ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ദ്യ​വുംകൂ​ടി ഇ​നി വ​രു​ന്നു​വെ​ന്നു​ള്ള പ്ര​ഖ്യാ​പ​ന​വും വി​ശ്ര​മ​വേ​ള​ക​ൾ ആ​ഘോ​ഷ​മാ​ക്കാ​ൻ ല​ഹ​രി ക​ഫേ​ക​ളും പ​ബ്ബു​ക​ളും വ​രു​ന്നു​വെ​ന്നു​ള്ള വാ​ർ​ത്ത​ക​ളും ന​ടു​ക്ക​ത്തോ​ടെ മാ​ത്ര​മെ നാ​ടി​ന്‍റെ നന്മ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് കേ​ൾ​ക്കാ​നാ​വൂ. അ​ടു​ത്ത​കാ​ല​ത്ത് ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കാ​റി​ടി​ച്ച് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​മു​ഖ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽത​ന്നെ വെ​ളി​പ്പെ​ടു​ത്തി. നി​ര​പ​രാ​ധി​ക​ളാ​യ എ​ത്ര​യോ മ​നു​ഷ്യ​രു​ടെ ജീ​വി​തം ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ലെ യ​ഥാ​ർ​ഥ വി​ല്ല​ൻ മ​ദ്യ​മാ​ണ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും അ​ടു​ത്ത നാ​ളു​ക​ളി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ തൊ​ണ്ണു​റു​ശ​ത​മാ​ന​ത്തി​നു പി​ന്നി​ലും മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും നി​രോ​ധി​ക്കാ​നു​ള്ള സ​ത്വ​ര​ന​ട​പ​ടി​ക​ൾ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട എ​ല്ലാ​വ​രു​ടെ​യും ഭാ​ഗ​ത്തുനി​ന്നും ഉ​ണ്ടാക​ണം. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ ഒൗ​ഷ​ധാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ല​ഹ​രി​യു​ള്ള പാ​നീ​യ​ങ്ങ​ൾ നി​ർ​മി​ക്കു​ക​യോ കൈ​വ​ശം വ​യ്ക്കു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ പാ​ടി​ല്ല എ​ന്ന് ആ​ർ​ട്ടി​ക്കി​ൾ 47 ൽ ​പ​റ​യു​ന്നു. മ​ദ്യ​വ്യാ​പാ​രം ഉ​പ​ദ്ര​വ​ക​ര​വും അ​പ​ക​ട​ക​ര​വു​മാ​യ വ​സ്തു​വി​ന്‍റെ വി​നി​മ​യ​മാ​ണെ​ന്ന് 1984 ൽ ​കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ സി​വി​ഷ​ൻ ബെഞ്ച് വി​ധി പ​റ​യു​ക​യു​ണ്ടായി. ​മ​ദ്യ​ത്തി​ന്‍റെ ഉ​ത്പാ​ദ​ന, വി​ത​ര​ണ, ഉ​പ​യോ​ഗ​ങ്ങ​ൾ ത​ട​യു​വാ​ൻ എ​ല്ലാ പൗ​രന്മാ​ർ​ക്കും അ​വ​കാ​ശ​വും ചു​മ​ത​ല​യു​മു​ണ്ടെന്ന് 1975 ​ലെ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെഞ്ചി​ന്‍റെ വി​ധി​യു​ണ്ട ്. കേ​ര​ള ഹൈ​ക്കോ​ട​തി ഈ​യ​ടു​ത്ത​നാ​ളി​ൽ ന​ട​ത്തി​യ വി​ധി​ന്യാ​യ​ത്തി​ൽ മ​ദ്യ​വ്യാ​പാ​രം മ​റ്റു ബി​സി​ന​സു​ക​ൾ പോ​ലെ മൗ​ലി​കാ​വ​കാ​ശ​മ​ല്ലെ​ന്നും മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ ഇ​തി​ന്‍റെ പേ​രി​ൽ ലം​ഘി​ക്ക​രു​തെ​ന്നും വ്യ​ക്ത​മാ​ക്കി. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത, ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ന്നി​വ​യെ​ക്കാ​ൾ വ​ലു​ത​ല്ല മ​ദ്യ​ഷാ​പ്പ് ലൈ​സ​ൻ​സി​യു​ടെ ബി​സി​ന​സ് ചെ​യ്യു​വാ​നു​ള്ള അ​വ​കാ​ശം എ​ന്നും കോ​ട​തി പ്ര​സ്താ​വി​ക്കു​ക​​യു​ണ്ടായി.

മ​ദ്യ​നി​രോ​ധ​നം മാ​ത്ര​മാ​ണ് മ​ദ്യ​ത്തെ​യും മ​യ​ക്കു​മ​രു​ന്നു​ക​ളെ​യും ഇ​ല്ലാ​താ​ക്കു​വാ​നു​ള്ള മാ​ർ​ഗം. മ​ദ്യ​നി​രോ​ധ​ന​മ​ല്ല മ​ദ്യ​വ​ർ​ജ​ന​മാ​ണ് വേ​ണ്ടതെ​ന്ന് പ​റ​യു​ന്ന​ത് ആ​ശ​യ​പ​ര​മാ​യി ന​ല്ല​താണെ​ങ്കി​ലും മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത ഉ​ള്ളി​ട​ത്തോ​ളം അ​തി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​ണ് നാം ​ക​ണ്ട ുകൊ​ണ്ട ിരി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട ് തിന്മയ്ക്കെ​തി​രേ ഒ​ത്തു​തീ​ർ​പ്പി​ന് പോ​കു​ന്ന​ത് നാ​ടി​ന്‍റെ നന്മ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് യോ​ജി​ച്ച​ത​ല്ല. മ​ദ്യ​നി​രോ​ധ​നം സൂ​ക്ഷ്മ​മാ​യ പ​ഠ​ന​ങ്ങ​ൾ​ക്കും ന​ല്ല ഗൃ​ഹ​പാ​ഠ​ങ്ങ​ൾ​ക്കും ശേ​ഷ​മാ​യി​രി​ക്ക​ണം ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ടത്. ​ഖ​ജ​നാ​വി​ന് പ​ണ​മു​ണ്ടാക​ണം; ജ​ന​ങ്ങ​ൾ മ​രി​ച്ചാ​ലും പ്ര​ശ്ന​മി​ല്ല എ​ന്ന് ചി​ന്തി​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ല. മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​ന്പോ​ൾ നി​ല​വി​ൽ മ​ദ്യ​വ്യ​വ​സാ​യ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ മൂ​ല​ധ​ന നി​ക്ഷേ​പം മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് തി​രി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ സാ​വ​കാ​ശ​വും അ​വ​സ​ര​ങ്ങ​ളും ഒ​രു​ക്ക​ണം. മ​ദ്യ​വ്യാ​പാ​രം ന​ട​ത്തു​ന്ന ഒ​രു വ്യ​ക്തി പോ​ലും ത​ന്‍റെ മ​ക​നോ, മ​ക​ളോ വ​ന്ന് മ​ദ്യം വാ​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മ​ദ്യ​വ്യ​വ​സാ​യി​ക​ൾ​ക്ക് മ​റ്റു മി​ക​ച്ച മേ​ഖ​ല​ക​ൾ പ​ക​രം തു​റ​ന്നു കൊ​ടു​ക്കു​ക​യും അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്യു​ക​യും വേ​ണം. ഈ ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ മ​റ്റു തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് പു​നർ​വി​ന്യ​സി​ക്കു​വാ​ൻ ന​ല്ല സാ​ധ്യ​ത​ക​ൾ ക​ണ്ടെത്ത​ണം. അ​വ​ർ​ക്ക് ഉ​പ​ജീ​വ​ന​ത്തി​ന് മ​റ്റ് സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാക​ണം. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തിക്കൊ​ണ്ട ുവ​രു​ന്ന​ത് ത​ട​യു​വാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാക​ണം. വ്യാ​ജ​മ​ദ്യ​സാ​ധ്യ​ത​ക​ൾ പൂ​ർണ​മാ​യും ഇ​ല്ലാ​താ​ക്ക​ണം. കു​ട്ടി​ക​ൾ​ക്ക് ചെ​റു​പ്പം മു​ത​ലെ മ​ദ്യ​ത്തി​ന്‍റെ ദൂ​ഷ്യ​വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ഴ​മാ​യ അ​വ​ബോ​ധം ന​ൽ​ക​ണം. ഡി​അ​ഡിഷ​ൻ സെ​ന്‍റ​റു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി മ​ദ്യാ​സ​ക്തി​ക്കു അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ അ​തി​ൽ നി​ന്നും ര​ക്ഷ​പ്പെടു​ത്ത​ണം. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ മ​ദ്യ​നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ഗ​വ​ണ്‍മെ​ന്‍റ് ബി​ഹാ​ർ ആ​ണ്. അ​വി​ടു​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്ക​ണം.

മ​ദ്യ​ത്തോ​ടൊ​പ്പം മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്ക​പ്പെ​ടു​ന്ന വ​ഴി​ക​ൾ അ​ട​യ്ക്ക​പ്പെ​ട​ണം. സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഴു​വ​ൻ സം​വി​ധാ​ന​ങ്ങ​ളും ഒ​ത്ത് ശ്ര​മി​ച്ചാ​ൽ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​ക​ളും എ​ത്തു​ന്ന ഉ​റ​വി​ട​ങ്ങ​ളും വ​ഴി​ക​ളും അ​ട​യ്ക്കാം. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ചേ​ർ​ന്ന് സ​മൂ​ഹ​ത്തി​ൽ ഒ​രു അ​പ്ര​ഖ്യാ​പി​ത ഗ്യാ​സ് ചേ​ംബ​ർ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. മ​ദ്യ​പാ​ന​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​ ഉ​പ​യോ​ഗവും മൂ​ലം പ​തി​നാ​യി​ര​ങ്ങ​ൾ മ​ര​ണ​ത്തി​ലേ​ക്ക് പോ​കു​ന്പോ​ൾ ഈ ​വി​പ​ത്തി​ന്‍റെ അ​ടി​മ​യാ​യി​രി​ക്കു​ന്ന​വ​രു​ടെ അ​തി​ക്ര​മ​ങ്ങ​ൾ മൂ​ലം അ​തി​ന്‍റെ എ​ത്ര​യോ ഇ​ര​ട്ടി നി​ര​പ​രാ​ധി​ക​ൾ മ​ര​ണ​ത്തി​നും പീ​ഡ​ന​ങ്ങ​ൾ​ക്കും ഇ​ര​യാ​കു​ന്നു. എ​ന്തു​കൊ​ണ്ട ് നാ​ടി​ന് ഇ​തു പ്ര​ശ്ന​മാ​യി തോ​ന്നു​ന്നി​ല്ല. മ​ദ്യ​പന്മാ​രു​ടെ ജീ​വി​ത​വും ര​ക്ഷി​ക്ക​പ്പെ​ട​ണം. ഒ​പ്പം മ​ദ്യ​പന്മാ​രു​ടെ ചെ​യ്തി​ക​ൾ മൂ​ലം നി​ര​പ​രാ​ധി​ക​ൾ സ​ഹി​ക്കേ​ണ്ടിവ​രു​ന്ന​തി​നും അ​വ​സാ​ന​മു​ണ്ടാക​ണം. അ​തി​ന് സ​മൂ​ഹം ഒ​ന്ന​ട​ങ്കം മ​ദ്യ​നി​രോ​ധ​ന​നം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​ർ​ത്ത​ണം.

മ​ദ്യനി​രോ​ധ​നം എ​ന്ന ആ​വ​ശ്യം നീ​ണ്ട കാ​ല​​ങ്ങ​ളാ​യി കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ൾ ഉ​യ​ർ​ത്തു​ന്ന ശ​ബ്ദ​മാ​ണ്. കെ​സി​ബി​സി മ​ദ്യ​വ​ർ​ജ​ന സ​മി​തി, സം​യു​ക്ത​ക്രൈ​സ്ത​വ മ​ദ്യ​വി​രു​ദ്ധ​സ​മി​തി ടെം​ന്പ​റ​ൻ​സ് മൂ​വ്മെ​ന്‍റ് തു​ട​ങ്ങി​യ​വ ശ​ക്ത​മാ​യിത്ത​ന്നെ ഈ ​ആ​വ​ശ്യം കാ​ലാ​കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ച്ചു​കൊ​ണ്ട ിരി​ക്കു​ന്നു. ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ്ലാ​ഘ​നീ​യ​മാ​ണ്. നാ​ടി​ന്‍റെ​യും വീ​ടി​ന്‍റെ​യും ര​ക്ഷ​യ്ക്ക് ഒ​ന്നി​ച്ച് ചി​ന്തി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം. ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വ​നെ​ക്കാ​ൾ വ​ലു​ത​ല്ല ഖ​ജ​നാ​വി​ലെ ധ​നം എ​ന്ന് തി​രി​ച്ച​റി​യു​വാ​നു​ള്ള വി​വേ​കം ഇ​നി​യും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്കു​ണ്ടാകു​ന്നി​ല്ലെ​ങ്കി​ൽ ജ​ന​ക്ഷേ​മം എ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ളി​ൽ ആ​ത്മാ​ർ​ഥത​യു​ണ്ടോ എ​ന്ന് ഗൗ​ര​വ​മാ​യിത്ത​ന്നെ സം​ശ​യി​ക്കേ​ണ്ടിവ​രും.

മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ