വി​ദ്യാ​ല​യ പ​രി​സ​ര​ത്തെ ല​ഹ​രി വ്യാ​പ​നം ത​ട​യ​ണം കെ ​സി ബി ​സി

03:23 AM Jun 11, 2023 | Deepika.com
കൊ​ല്ലം: ത​ല​മു​റ​ക​ളെ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് ന​യി​ച്ചു​കൊ​ണ്ട ് വി​ദ്യാ​ല​യ പ​രി​സ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന ല​ഹ​രി​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ നി​ല​പാ​ടു​ക​ളും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ ​സി ബി ​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ര​വ​ധി വി​ദ്യാ​ല​യ​ങ്ങ​ൾ ഗു​രു​ത​ര​മാ​യ ല​ഹ​രി ഭീ​ഷ​ണി​യു​ടെ നി​ഴി​ലി​ലാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘ​ങ്ങ​ളെ നി​ർ​ദാ​ക്ഷ​ണ്യം അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സി​നെ ആ​ക്ര​മി​ക്കാ​നും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത​ര​ത്തി​ലേ​ക്കും ല​ഹ​രി​മാ​ഫി​യ വ​ള​ർ​ച്ച​പ്രാ​പി​ച്ച​ത് അ​ധി​കാ​ര സം​വി​ധാ​ന​ങ്ങ​ളു​ടെ അ​നാ​സ്ഥ​യും നി​സം​ഗ​ത​യു​കൊ​ണ്ട ാണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.

നാ​മ​മാ​ത്ര​മാ​യ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് ഉ​പ​രി​യാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ല​ഹ​രി വ്യാ​പ​നം നി​രോ​ധി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ദൗ​ത്യ സം​ഘ​ത്തെ നി​യ​മി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ല​ഹ​രി വി​പ​ത്തി​നെ​തി​രെ പു​തു​ത​ല​മു​റ​ക്ക് ബോ​ധ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര ല​ഹ​രി വി​രു​ദ്ധ ദി​നം ജൂ​ണ്‍ 26 ല​ഹ​രി​വി​മു​ക്ത കാന്പ​സ് ദി​ന​മാ​യി ആ​ച​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​ടി. ജെ ​ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​മി​തി രൂ​പ​താ പ്ര​സ​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ.​ജെ ഡി​ക്രൂ​സ്, എം.​എ​ഫ് ബ​ർ​ഗ്ലീ​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫീ​ൻ, അ​ഡ്വ ഇ ​എ​മേ​ഴ്സ​ണ്‍, ബി​നു മൂ​താ​ക്ക​ര, മേ​ഴ്സി യേ​ശു​ദാ​സ്, ബി ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.