പനയത്ത് ഹ​രി​ത​ക​ര്‍​മ​സേ​ന ഓ​ഫീ​സ് തു​റ​ന്നു

03:18 AM Jun 11, 2023 | Deepika.com
കുണ്ടറ :പ​ന​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്ക് വേ​ണ്ടി കൊ​ല്ലം കോ​ര്‍​പ​റേ​ഷ​ന്‍ ആ​ഗ്ലോ​മേ​റേ​ഷ​ന്‍ ഫ​ണ്ട് വ​ക​യി​രു​ത്തി നി​ര്‍​മി​ച്ച എം ​സി എ​ഫ് സ​മു​ച​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ​സേ​ന ഓ​ഫീ​സി​ന്റെ ഉ​ദ്ഘാ​ട​ന​വും പു​തി​യ ര​ണ്ട് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ളാ​ഗ് ഓ​ഫും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ യു .​പ​വി​ത്ര നി​ര്‍​വ​ഹി​ച്ചു.

ക​മ്പ്യൂ​ട്ട​ര്‍ പ്രി​ന്‍റ​ര്‍, ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​ന്‍, ടെ​ലി​ഫോ​ണ്‍, സ്റ്റോ​ര്‍ റൂം, ​ഡ്ര​സി​ംഗ് റൂം, ​സി സി ​ടി വി ​ക്യാ​മ​റ തു​ട​ങ്ങി എ​ല്ലാ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യാ​ണ് ഓ​ഫീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​രാ​ജ​ശേ​ഖ​ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്റ് ജി​ജി ര​മേ​ശ്, സെ​ക്ര​ട്ട​റി, ടി ​എ​ഫ് ജോ​സ​ഫ്, സി​ഡ്‌​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ആ​ശാ​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, കു​ടും​ബ​ശ്രീ, ഹ​രി​ത​ക​ര്‍​മ​സേ​ന അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.