സ്കൂ​ളു​ക​ളി​ൽ യോ​ഗ പ​രി​ശീ​ല​ന​ത്തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കും: മ​ന്ത്രി ​ചി​ഞ്ചു​റാ​ണി

11:45 PM Jun 07, 2023 | Deepika.com
കൊല്ലം: സ്കൂ​ളു​ക​ളി​ൽ യോ​ഗ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​യാ​മ ക്ലാ​സു​ക​ൾ​ക്ക് പ്രോ​ത്സ​ഹ​നം ന​ൽ​കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു വ​രു​ന്ന​തെ​ന്ന് മ​ന്ത്രി ജെ ​ചി​ഞ്ചു​റാ​ണി പ​റ​ഞ്ഞു. സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ഫോ​ർ ഓ​പ്പ​ൺ ആ​ന്‍റ് ലൈ​ഫ് ലോ​ങ് എ​ഡ്യൂ​ക്കേ​ഷ​ൻ കേ​ര​ള (സ്കോ​ൾ -കേ​ര​ള ) ആ​രം​ഭി​ക്കു​ന്ന ഒ​രു വ​ർ​ഷ ഡി​പ്ലോ​മ ഇ​ൻ യോ​ഗി​ക് സ​യ​ൻ​സ് ആ​ന്‍റ് സ്പോ​ർ​ട്സ് യോ​ഗ കോ​ഴ്സി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ഞ്ചാ​ലും​മൂ​ട് സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​നൻഡ​റി സ്കൂ​ളി​ൽ നി​ർ​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ആ​രോ​ഗ്യ​മു​ള്ള പു​തു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ചി​ട്ട​യാ​യ വ്യാ​യാ​മ​ശീ​ലം അ​നി​മാ​ര്യ​മാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ യോ​ഗ പോ​ലു​ള്ള വ്യാ​യാ​മ​മു​റ​ക​ളി​ലൂ​ടെ സാ​ധി​ക്കും. സ്കൂ​ളു​ക​ളി​ൽ യോ​ഗ​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സ്കൂ​ളു​ക​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ൽ​മ പാ​ർ​ല​റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കോ​ർ​പറേ​ഷ​ൻ കൗ​ൺ​സി​ല​ർ എ​സ് സ്വ​ർ​ണ​മ്മ അ​ധ്യ​ക്ഷ​യാ​യി. അ​ഞ്ചാ​ല​മൂ​ട് ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഡി ​ശ്രീ​കു​മാ​ർ, സ്കോ​ൾ കേ​ര​ള വൈ​സ് ചെ​യ​ർ​മാ​ൻ പി ​പ്ര​മോ​ദ്, യോ​ഗ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ബി ​ച​ന്ദ്ര​സേ​ന​ൻ, അ​ഞ്ചാ​ല​മൂ​ട് ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ൾ പി ​ടി എ ​പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ, അ​ധ്യാ​പി​ക വി ​അം​ബി​ക, സ്കോ​ൾ-​കേ​ര​ള അ​ക്കാ​ഡ​മി​ക് അ​സോസി​യേ​റ്റ് പി ​ല​ത, ജി​ല്ലാ സ്കോ​ൾ-​കേ​ര​ള അം​ഗം എ ​കെ അ​നീ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.