കുണ്ടറ: കുണ്ടറ വൈ എം എ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്ന സൗജന്യ വൃക്ഷത്തൈ വിതരണം കൊല്ലം താലൂക്ക് കമ്മിറ്റി അംഗം പി. പത്മകുമാർപി.എം. ഷാജിയ്ക്ക് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.
തൈ നടീലിന്റെ ഉദ്ഘാടനം വിമുക്തി ക്ലബ്ബ് കൗൺസിലർ കോശി പണിക്കർ,സെക്രട്ടറിഫാ. ഗീവർഗീസ് തരകൻ എന്നിവർ നിർവഹിച്ചു. വൈ എം എ പ്രസിഡന്റ് രാജു സക്കറിയ അധ്യക്ഷത വഹിച്ചു. ജ്യോതിഷ് കു മാർ, വനിതാ വേദി ചെയർപേഴ്സൺ ശിവപ്രഭ, ബിജു, സൂസൻ അലക്സ് എന്നിവർ പ്രസംഗിച്ചു.
പരിശീലനം 12ന്
കൊല്ലം: കോര്പറേഷന് പരിധിയിലെ സ്കൂളുകളിലെ അധ്യാപകര്‍ക്കായി ഇ-ഗ്രാന്‍സ് സോഫ്റ്റ് വെയര്‍ സംബന്ധിച്ച പരിശീലനം ജൂണ്‍ 12ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെ കളക്ടറേറ്റിലെ ആത്മ ഹാളില്‍ നടത്തും. കോര്പറേഷന് പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ (എല്‍ പി, യു പി, എച്ച് എസ്) അധ്യാപകര്‍ പങ്കെടുക്കണം. ഫോണ്‍: 8547630023.
വൈഎംഎ ലൈബ്രറി പരിസ്ഥിതി ദിനാചരണം നടത്തി
11:18 PM Jun 07, 2023 | Deepika.com