പവർണാഭണായി സ്കൂൾ പ്രവേശനോത്സവം

11:13 PM Jun 01, 2023 | Deepika.com
കൊട്ടാരക്കര: കിഴക്കേക്കര സെന്‍റ് മേരീസ് സ്കൂളിൽ പ്രവേശനോത്സ വം നടത്തി. പിറ്റിഎ പ്രസിഡന്‍റ് ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്. ആർ. രമേശ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ റോയ് കെ ജോർജ് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഉണ്ണികൃഷ്ണ മേനോൻ, ജോമി റ്റി റ്റി, കോശി കെ ബാബു, മാത്യു കുട്ടി ജെ, മാത്യു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
പരവൂർ : പരവൂർ ഗവ. ജിഎൽപി എസിലെ പ്രവേശനോത്സവം വർണാഭമായ ചടങ്ങുകളോടെ നടന്നു. മുനിസിപ്പൽ കൗൺസിലർ ആർ.എസ്.സുധീർകുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കഥാകൃത്തും കവിയുമായ കാഞ്ഞാവെളി വിജയകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ആരിഫാബീവി, പി.റ്റി.എ പ്രസിഡൻ്റു് എസ്. സുജ, പ്രഥമാദ്ധ്യാപിക എസ്.സുധ എന്നിവർ പ്രസംഗിച്ചു. തുടർന്നു് സ്കൂളിന്‍റെ പുതുവർഷ മാസ്റ്റർ പ്ലാൻ കാഞ്ഞാവെളി വിജയകുമാർ പ്രകാശനം ചെയ്തു.
പഠനോപകരണങ്ങളുടെ വിതരണം ആർ. എസ്. സുധീർകുമാർ നിർവഹിച്ചു. സീനിയർ അസിസ്റ്റന്‍റ് ആർ. കെ. ആരതി, സ്റ്റാഫ് സെക്രട്ടറി എൽ. ധന്യ എന്നിവർ പ്രസംഗിച്ചു.