പ​ന​വേ​ലി കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു

11:24 PM May 26, 2023 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ട​ത്തി​യ​റ വാ​ർ​ഡി​ൽ പ​ണി​ക​ഴി​പ്പി​ച്ച പ​ന​വേ​ലി കു​ടും​ബാ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം കെ. ​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി.​സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബ്രി​ജേ​ഷ് ഏ​ബ്ര​ഹാം, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ജാ സ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ടി​ജു യോ​ഹ​ന്നാ​ൻ, ത​ല​ച്ചി​റ അ​സീ​സ്, എം.​അ​നോ​ജ് കു​മാ​ർ, പി.​സു​രേ​ന്ദ്ര​ൻ, അ​നി​മോ​ൻ കോ​ശി, സാ​ലി​ക്കു​ട്ടി തോ​മ​സ്, എം ​ര​തീ​ഷ്, കു​ഞ്ഞു​മോ​ൾ രാ​ജ​ൻ, ആ​ശാ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സൗ​ജ​ന്യ പ​രി​ശീ​ല​നം:
സ്‌​ക്രീ​നി​ംഗ് ഇന്ന്

കൊല്ലം: ​സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100ദി​ന ക​ര്‍​മ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ര്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന "ഉ​ന്ന​തി' പ്രീ-​റീ​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ലൂ​ടെ സൈ​നി​ക-​അ​ര്‍​ധ​സൈ​നി​ക പോ​ലീ​സ്, എ​ക്‌​സൈ​സ് തു​ട​ങ്ങി​യ സേ​നാ​വി​ഭാ​ഗ​ങ്ങ​ളി​ല്‍ തൊ​ഴി​ല്‍ നേ​ടാ​ന്‍ താ​ത്‍​പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ര​ണ്ടു മാ​സ​ത്തെ റ​സി​ഡ​ന്‍​ഷ്യ​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു.
18 നും 25​നും മ​ധ്യേ പ്രാ​യ​മു​ള്ള എ​സ്എ​സ്എ​ല്‍സി ​യോ​ഗ്യ​ത​യു​ള്ള ആ​രോ​ഗ്യ​വാ​ന്മാ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. പു​രു​ഷ​ന്മാ​ര്‍​ക്ക് 167 സെ​ന്‍റി​മീ​റ്റ​റും വ​നി​ത​ക​ള്‍​ക്ക് 157 സെ​ന്‍റി​മീ​റ്റ​റും കു​റ​ഞ്ഞ​ത് ഉ​യ​രം ഉ​ണ്ടാ​യി​രി​ക്ക​ണം. പ്ല​സ്ടു​വോ ഉ​യ​ര്‍​ന്ന യോ​ഗ്യ​ത​ക​ളോ ഉ​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന.
കോ​ഴി​ക്കോ​ട് ട്രെ​യി​നി​ംഗ് സെ​ന്‍റ​റി​ല്‍ (പി​ആ​ര്‍​ടി​സി) ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ക​മ്മ്യൂ​ണി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍, പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യു​ടെ മൂ​ന്ന് കോ​പ്പി എ​ന്നി​വ സ​ഹി​തം ഇന്ന് ​രാ​വി​ലെ 11ന് ​കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക യോ​ഗ്യ​താ നി​ര്‍​ണ​യ​ത്തി​ന് പ​ങ്കെ​ടു​ക്ക​ണം. ഫോ​ണ്‍: 9447469280, 9447546617.