കൊട്ടാരക്കര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ലഹരി വിരുദ്ധ കാമ്പയിൻ നടത്തി.
ഏപ്രിൽ കൂൾ എന്ന പേരിൽ ഇതിന്റെ ഭാഗമായി കൂട്ടയോട്ടം നടന്നു. കൊട്ടാരക്കര മണികണ്ഠൻ ആൽത്തറയിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം റൂറൽ അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ജെ. സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. വർധിച്ചുവരുന്ന ലഹരി ഉപയോഗം പുത്തൻ തലമുറയെ ലഹരിയുടെ അടിമകളാക്കുന്നു.
കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അനുദിനം വർധിക്കുന്നു. ഇതിനെതിരെ പൊതുസമൂഹത്തിനെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കൂട്ട ഓട്ടത്തിലൂടെ, സമൂഹത്തിലെ എല്ലാവരെയും ലഹരി ഉപഭോഗത്തിൽ നിന്നും മുക്തമാക്കുന്നതിനുള്ള വലിയ സന്ദേശമാണ് പോലീസ് സംഘടന ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
കൂട്ടയോട്ടത്തിൽ ജില്ലയിലെ പോലീസ് സംഘടനാംഗങ്ങളും കിഴക്കേതെരുവ് സെന്റ് മേരിസ് സ്കൂളിലെ എസ്പിസി കേഡറ്റുകൾ, സമൂഹത്തിലെ മറ്റ് എല്ലാ ജനവിഭാഗങ്ങളുടെയും സജീവ പങ്കാളിത്തവും ഉണ്ടായിരുന്നു. കൊട്ടാരക്കര ചന്തമുക്ക്, കെഎസ്ആർടിസി, പുലമൺ ജംഗ്ഷൻ, കോളേജ് ജംഗ്ഷൻ വഴി പുലമൺ കെഎസ്ആർടിസി പ്ലാസയിൽ സമാപിച്ച കൂട്ടയോട്ടത്തിൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി, എസ്.വിദ്യാധരൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
കൊട്ടാരക്കര എസ്എച്ച്ഓ വി എസ് പ്രശാന്ത്, ചടയമംഗലം എസ് എച്ച് ഓ സുനിൽ.ജി, കമ്യൂണിറ്റി പോലീസ് ഓഫീസർ ജോൺസൻ തുടങ്ങി 150 ഓളം പോലീസ് ഉദ്യോഗസ്ഥരും സംഘടന അംഗങ്ങളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു. കെപിഒഎ കൊല്ലം റൂറൽ ജില്ലാ പ്രസിഡന്റ് എം. രാജേഷ്, സെക്രട്ടറി സാജു.ആർ. എൽ, ജോയിന്റ് സെക്രട്ടറി നിക്സൺ ചാൾസ്, ട്രഷറർ ആർ.രാജീവൻ, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.നജീം തുടങ്ങി സ്വാഗതസംഘം ഭാരവാഹികളായ കെ.ഉണ്ണികൃഷ്ണപിള്ള, ബിജു.വി. പി, എസ്. ദീപു, ബിജു എ.പി, എ.ഷാജഹാൻ, ശ്രീകുമാർ.ജി, കൃഷ്ണകുമാർ.പി, ആർ.തുടങ്ങിയവർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ കാമ്പയിൻ: റൂറൽ പോലീസ് കൂട്ടയോട്ടം നടത്തി
11:00 PM Apr 01, 2023 | Deepika.com