തൊ​ഴി​ലു​റ​പ്പ് ശ​മ്പ​ളവ​ർ​ധ​ന പേ​രി​ന് മാ​ത്രം: ഐഎ​ൻറ്റിയുസി

11:00 PM Apr 01, 2023 | Deepika.com
കൊല്ലം: ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ വേ​ത​ന കാ​ര്യ​ത്തി​ൽ ഈ ​വ​ർ​ഷ​വും കേ​ന്ദ്ര സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളോ​ട് അ​വ​ഗ​ണ​ന കാ​ട്ടി​യി​രി​ക്കു​ക​യാ​ണെന്ന് ഐഎ​ൻറ്റിയൂസി ആരോപിച്ചു.
ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര ഗ്രാ​മ വി​ക​സ​ന വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെയാണ് ഇക്കാര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.
എ​ഴു​ന്നൂ​റ് രൂ​പ ദി​വ​സ വേ​ത​നം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ചെ​യ്യു​മ്പോ​ഴാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വെ​റും 22 രൂ​പ മാ​ത്രം വ​ർ​ധി​പ്പി​ച്ചു​ ഉ​ത്ത​ര​വ് ഇ​റ​ക്കു​ന്ന​ത്.
ഇന്നലെ നി​ല​വി​ൽ വ​ന്ന പു​തു​ക്കി​യ നി​ര​ക്ക് അ​നു​സ​രി​ച്ചു കേ​ര​ള​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് 333 രൂ​പ മാ​ത്ര​മാ​ണ് വേ​ത​നം. നി​ല​വി​ലു​ള്ള വേ​ത​ന വ​ർ​ധ​ന തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.
ബ​ജ​റ്റി​ലെ​ന്ന പോ​ലെ ശ​മ്പ​ള വ​ർ​ധ​ന​വി​ലും തൊ​ഴി​ലാ​ളി ദ്രോ​ഹ സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ഹാ​ത്മാ ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ ഐഎ​ൻറ്റിയുസി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​കെ. ഹ​ഫീ​സും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് വി​മ​ൽ​രാ​ജും കു​റ്റ​പ്പെ​ടു​ത്തി.
ഈ ​അ​വ​സ​ര​ത്തി​ൽ വേ​ത​നം 700 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്കരി​ച്ച് മി​ക​ച്ച ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​തി​നും കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​ർ ആ​ക​ണ​മെ​ന്നും ഐഎൻടിയുസി ആ​വ​ശ്യപ്പെട്ടു. അ​ല്ലാ​ത്ത പ​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ ഒ​ന്ന​ട​ങ്കം സ​മ​രം ചെ​യ്യു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.