ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് ഭരണ സമിതി അംഗങ്ങൾ കുത്തിയിരിപ്പു സമരം നടത്തി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപ്പ് സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം നൽകാതെ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം.
മൂന്നാമത്തെ പ്ലാൻ ഫണ്ട് തുക പോലും ഗഡുക്കളായാണ് നൽകിയത് എന്ന് സമരക്കാർ ആരോപിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു, വൈസ് പ്രസിഡന്റ് ആർ.സാജൻ, ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ഏലിയാമ്മ ജോൺസൻ, പാർലമെന്ററി പാർട്ടി ലീഡർ അനിൽകുമാർ, വാർഡ് മെമ്പർമാരായ ഷാജി ലൂക്കോസ്, രേഖ ചന്ദ്രൻ, ദീപ്തി സുരേഷ്, ഡൈനീഷ്യ റോയിസൺ എന്നിവർ നേതൃത്വം നൽകി.
ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രതിഷേധിച്ചു
11:00 PM Apr 01, 2023 | Deepika.com