ആയൂർ: ആയൂർ ചെറുപുഷ്പം സെൻട്രൽ സ്കൂളിൽ കരാട്ടെ പഠിച്ച 24 വിദ്യാർഥികൾ ഡ്രാഗൺ കരാട്ടെയുടെ കളർ ബെൽറ്റിന് അർഹരായി. ഇവർക്ക് കളർ ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഫസ്റ്റ് ഗ്രേഡ്, സെക്കന്റ് ഗ്രേഡ് ടെസ്റ്റുകൾ കഴിഞ്ഞവർക്ക് യഥാക്രമം യെല്ലോ, ഓറഞ്ച് ബെൽറ്റുകൾ കരാട്ടെ മാസ്റ്റർ സെൻസെയി രതീഷ് ആർ. ഇളന്പൽ സമ്മാനിച്ചു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്കൂൾ ബസാർ ഫാ. ക്രിസ്റ്റി ചരുവിള സമ്മാനിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി. എൽ. ജോർജ്കുട്ടി പ്രസംഗിച്ചു.
പഠനോപകരണങ്ങൾ
വിതരണം ചെയ്തു
കുണ്ടറ: പേരയം പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് മേശയും, കസേരയും വിതരണം ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര വിതരണചടങ്ങ്ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് .ബി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വൈ. ചെറുപുഷ്പം ,ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.ഷേർളി, വിനോദ് പാപ്പച്ചൻ, സിൽവിയ സെബാസ്റ്റ്യൻ, വി.ഇ.ഒ.ശോഭ ദേവി എന്നിവർ പ്രസംഗിച്ചു.
കരാട്ടെ കളർ ബെൽറ്റ് വിതരണം ചെയ്തു
11:03 PM Mar 30, 2023 | Deepika.com