കൊട്ടാരക്കര : കഠിന ചൂടിൽ വെന്തുരുകുന്ന കാൽ നടയാത്രക്കാർക്കും തൊഴിലാളികൾക്കും ആശ്വാസമേകി സർക്കാർ നിയന്ത്രിത സ്ഥാപനത്തിലെ ജീവനക്കാരുടെ തണ്ണീർ പന്തൽ .
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷനും ഓഫീസേഴ്സ് യൂണിയനും ചേർന്നാണ് കാൽനട, വാഹന യാത്രക്കാർക്കും തൊഴിലാളികൾക്കും ജ്യൂസ്, നാരങ്ങാവെള്ളം, മോര്, ശീതളപാനീയങ്ങൾ എന്നിവ സൗജന്യമായി നൽകുന്ന തണ്ണീർ പന്തൽ ഒരുക്കിയത്. കൊട്ടാരക്കര മിനിസിവിൽ സ്റ്റേഷൻ ജംഗ്ഷനിലെ കെഎസ്എഫ്ഇ റീജിയണൽ ഓഫീസിന് മുന്നിൽ സിഐടിയു ഏരിയ സെക്രട്ടറി സി മുകേഷ് തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഗോപിനാഥൻനായർ അധ്യക്ഷനായി. ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. രാധാകൃഷ്ണപിള്ള, സിപിഎം ഏരിയ കമ്മിറ്റി അംഗം ആർ രാജേഷ്, ഓഫീസേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് രഘു, ട്രഷറർ അനീഷ് രാജ്, സംസ്ഥാന കമ്മിറ്റി അംഗം രതീഷ് തമ്പി, സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ബി അജീഷ്, സൂസൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
കഠിന ചൂടിൽ ആശ്വാസമായി തണ്ണീർ പന്തൽ
11:00 PM Mar 30, 2023 | Deepika.com