ചവറ : വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന റിട്ട. എസ്ഐ മരിച്ചു. പന്മന കോലം ശ്രീമന്ദിരത്തില്‍ വിജയകൃഷ്ണ (61)നാണ് മരിച്ചത്. ദേശീയപാതയില്‍ കെഎംഎംഎല്ലിനു സമീപത്തെ ചെമ്പനാടി കനാലിന് സമീപം ശനിയാഴ്ച രാത്രി ഒന്‍പതോടെ ആയിരുന്നു അപകടം. സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ പിന്നാലെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട സ്കൂട്ടര്‍ എതിരെ വന്ന കാറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ വിജയകൃഷ്ണനെ ഉടന്‍ തന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നടത്തി വരുന്നതിനിടയില്‍ ഇന്നലെ പുലര്‍ച്ചെ മരണമടയുകയായിരുന്നു. ഭാര്യ: അജിത. മക്കള്‍ : വിഷ്ണു, വിഷ്ണു പ്രിയ .അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് .
റിട്ട. എസ്ഐ വാഹനാപകടത്തിൽ മരിച്ചു
11:02 PM Mar 26, 2023 | Deepika.com