ആദിച്ചനല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാബിനുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സാജന് അവതരിപ്പിച്ചു.
38861817- രൂപ പ്രാരംഭബാക്കിയും 18000000 രൂപനികുതി വരുമാനവും പൊതു ആവശ്യ പരംപരാഗത ഫണ്ട് 20615000 രൂപയും പദ്ധതി വിഹിതവും ഉൾ പ്പെ ടെ ആകെ വരവ് 292018742 രൂപയും ആകെ ചെലവുകള്‍ 278210190 രൂപയും കിഴിച്ച് 13808552 രൂപയുടെ മിച്ച ബജറ്റ് ആണ് അവതരിപ്പിച്ചത്.
കൃഷിക്കും ഭവനനിർമാണത്തിനും ശുചിത്വത്തിനും മാലിന്യസംസ്കരണത്തിനും മുൻഗണന നൽകികൊണ്ടും ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ ദീർഘവീക്ഷണത്തോടു കൂടിയുള്ള പദ്ധതികൾക്കായി തുക വകയിരുത്തി കൊണ്ടുമുള്ള ബജറ്റാണ്. ബഡ്സ് സ്കൂള്‍- പ്രവർ ത്തനത്തിനും പട്ടികജാതി വികസനത്തിനും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും കുട്ടികള്‍- വനിതകളുടെ ക്ഷേമത്തിനും നിലവിലുള്ള ഗ്രാമീണ റോഡുകളെല്ലാം സഞ്ചാരയോഗ്യമാക്കുന്നതിനും ആവശ്യമായ റോഡുകള്‍ നിർമിച്ച് പശ്ചാത്തല സൗകര്യം ഒരുക്കുന്നതിനും ഈ ബജറ്റ് ലക്ഷ്യമിടുന്നു.
മൃഗസംരക്ഷണം, ഊർജം, അടിസ്ഥാന സൗകര്യവികസനം, കായികം, അങ്കണവാടി കെട്ടിടനിർമാണം, ശ്മശാന അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്.
എല്ലാ മേഖലകളിലേയും സമഗ്രവികസനത്തോടൊപ്പം തന്നെ ദാരിദ്ര്യ നിർമാർജനവും സമൂഹത്തില്‍- അവശത അനുഭവിക്കുന്നവരുടെ ക്ഷേമസംരക്ഷണവും വാർഷിക ബജറ്റ് മുന്നോട്ട് വയ്ക്കുന്നു.
യുവജനക്ഷേമത്തിനായി മിനി സ്റ്റേഡിയത്തിന് സ്ഥലം വാങ്ങലിനായി 50 ലക്ഷം രൂപയും കലാ കായിക ക്ഷേമത്തിനായി 150000 രൂപയും വകയിരുത്തിയിട്ടുണ്ട്. ശുചിത്വം, മാലിന്യസംസ്കരണം, കുടിവെള്ളം എന്നിവയ്ക്കായി 7061190 രൂപയും അങ്കണവാടി അനുപൂരക പോഷകാഹാരത്തിനായി 9000000 രൂപയും ഭിന്നശേഷികുട്ടികൾക്ക് സ്കോളർഷി പ്പ് നല്‍കുന്നതിനായി 1800000 രൂപയും നീക്കി വയ്ക്കുന്നു.
ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് ഊന്നല്‍ കൊടുത്തുകൊണ്ട് നെൽ കൃഷിക്കായി 1500000 രൂപയും ഫലവൃക്ഷതൈ വിതരണത്തിന് 300000- രൂപയും പച്ചക്കറികൃഷിക്ക് 350000 രൂപയും വകയിരുത്തുന്നു.ക്ഷീരമേഖലയ്ക്ക് അർഹമായ പരിഗണന നല്‍കുന്നതിനും പാലിന് സബ്സിഡി നല്‍കുന്നതിനും 1100000 രൂപയും തീറ്റപ്പുൽ കൃഷിക്ക് 100000 രൂപയും വകയിരുത്തുന്നു. മൃഗസംരക്ഷണമേഖലയില്‍ കന്നുകുട്ടിപരിപാലനത്തിനായി 750000 രൂപയും മൃഗസംരക്ഷണത്തിനായി 2300000 രൂപയും ഈ ബജറ്റ് നീക്കിവയ്ക്കുന്നു.
വിശപ്പ് രഹിത കേരളത്തിനായി 900000 രൂപയും എംസിഎഫ് വിപുലീകരണത്തിനായി 500000 രൂപയും ആദിച്ചനല്ലൂര്‍ നിവാസികൾക്ക് സ്വയം തൊഴില്‍- നല്‍കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷ നല്‍കുന്നതിന് 1205000 രൂപയും ശ്മശാന കെട്ടിടം അനുബന്ധ സൗകര്യം മെച്ചപ്പെടുത്തല്‍ ഭാഗമായി 5000000 രൂപയും വകയിരുത്തിയിട്ടുണ്ട്.
ആദിച്ചനല്ലൂർ പഞ്ചായത്തിൽ കൃഷിക്കും ഭവന നിർമാണത്തിനും മുൻതൂക്കം
11:13 PM Mar 25, 2023 | Deepika.com