അഞ്ചല്‍ : ബന്ധുവായ വീട്ടമ്മയെ വിളിച്ചുവരുത്തി വീട്ടിനുള്ളില്‍ പൂട്ടിയിട്ടു മര്‍ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഏരൂർ ഇളവറാംകുഴി അമ്പതുപറ മേലതിൽ വീട്ടിൽ ബിജു (53) വാണ് ഏരൂർ പോലീസിന്റെ പിടിയിലായത്.
രണ്ടാഴ്ച മുമ്പ് ബിജുവിന്റെ വീട്ടില്‍ എക്സൈസ് സംഘം പരിശോധന നടത്തിയിരുന്നു. ഈ വിവരം ബന്ധുവായ വീട്ടമ്മ മറ്റുള്ളവരോട് പറഞ്ഞു എന്ന വൈരാഗ്യത്തില്‍ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് വിളിച്ചുവരുത്തി മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടു മര്‍ദിക്കുകയായിരുന്നു എന്നാണു കേസ്. വീട്ടമ്മയുടെ നിലവിളി കേട്ട് ബന്ധുക്കളും നാട്ടുകാരും എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് വീട്ടമ്മ ഏരൂര്‍ പോലീസില്‍ പരാതി നല്കി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി വിനോദ്, എസ്ഐ മുഹമദ് മുഹ്സീന് എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വിളക്കുപാറയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ബിജുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
ബന്ധുവായ വീട്ടമ്മയെ പൂട്ടിയിട്ടു മര്‍ദിച്ചു: പ്രതി അറസ്റ്റില്‍
11:23 PM Mar 23, 2023 | Deepika.com