കൊട്ടാരക്കര: ജില്ലാ ചൈൽഡ് ലൈനിന്റെ ആഭിമുഖ്യത്തിൽ കൊല്ലം റൂറൽ ജില്ലാ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങളും നിയമങ്ങളും എന്ന വിഷയത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.
ഡി സി ബി - ഡിവൈഎസ്പി എം.എം. ജോസ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജ് അഞ്ചു മീര ബിർള ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ മുഖ്യപ്രഭാഷണം നടത്തി. എം മോഹൻരാജ്, മുൻ സി ഡബ്ല്യുസി ചെയർമാൻ കെ പി സജിനാഥ് , ചൈൽഡു ലൈൻ ജില്ലാ കോർഡിനേറ്റർ എബ്രഹാം. സി, സൈക്കോളജിസ്റ്റ് ജോൺസ് ലൂക്കോസ്, എസ്. ഐ വാസുദേവൻ പിള്ള എന്നിവർ പ്രസംഗിച്ചു.
തേവലക്കര വില്ലേജ് ഓഫീസ്
സ്മാർട്ടാകുന്നു
തേവലക്കര : ചവറ തേവലക്കര വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു. ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4.30 ന് മന്ത്രി കെ രാജൻ നിർവഹിക്കും. സുജിത്ത് വിജയൻ പിള്ള എംഎൽഎ അധ്യക്ഷനാകും.
തേവലക്കര കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം അസൗകര്യങ്ങൾക്ക് നടുവിലായിരുന്നു വില്ലേജ് ഓഫീസ് പ്രവർത്തനം. സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ ഉൾപ്പെടുത്തി 42 ലക്ഷത്തിൽ അധികം രൂപ ചെലവിട്ട് റീ ബിൽഡ് കേരള പ്ലാൻ സ്കീം 2020, 2021 ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്. ഫ്രണ്ട് ഓഫീസ്, മിനി കോൺഫറൻസ് ഹാൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. 61455 ഭൂഉടമകളുടെ വിവരങ്ങളാണ് തേവലക്കര പഞ്ചായത്ത് കൈകാര്യം ചെയ്യുന്നത്.
വില്ലേജ് ഓഫീസർ, രണ്ട് സ്പെഷൽ വില്ലേജ് ഓഫീസർ, രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് എന്നിവരാണ് ഇവിടെ സേവനം ചെയ്യുന്നത്. ഇതുവരെ ഓൺലൈനിൽ ലഭിച്ച അപേക്ഷകൾ 20976 ആണ്. നേരിട്ട് എത്തിയത് ഉൾപ്പെടെ 23000 അപേക്ഷകളാണ് വിവിധ സർട്ടിഫിക്കറ്റുകൾക്കായി ഇവിടെ ലഭിച്ചത്. ജില്ലയിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് ഇവിടെയാണ്.
പോലീസിന് ചൈൽഡ് ലൈൻ പരിശീലനം നൽകി
11:06 PM Mar 23, 2023 | Deepika.com