കൊട്ടാരക്കര: സ്ഥിരമായി കഞ്ചാവു വിൽപന നടത്തി വരുന്നയാളും സഹായിയായ പങ്കാളിയും അറസ്റ്റിൽ. നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയായി കോടതി ശിക്ഷിച്ചിട്ടുള്ള മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ (48), തലവൂർ കുര സുഭാഷ് ഭവനിൽ സുഭാഷ് (കുര സുഭാഷ് -40) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം റൂറൽ ജില്ലയിലെ യോദ്ധാവ് ആന്റി ഡ്രഗ് കാമ്പയിന്റെ ഭാഗമായി അഡിഷണൽ എസ്പി ജെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം സി-ബ്രാഞ്ച് ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബിജുകുമാറിനെ കഴിഞ്ഞ നവംബറിൽ ഏഴു കിലോ കഞ്ചാവുമായി കൊല്ലം റൂറൽ ജില്ലാ ഡാൻസാഫ് ടീം പിടികൂടിയിരുന്നു. പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് കഞ്ചാവ് പിടികൂടിയതിനു സുഭാഷ് കഴിഞ്ഞ രണ്ടു വർഷക്കാലമായി പാലക്കാട് ജില്ലാ ജയിലിലും തിരുവനന്തപുരം സെൻട്രൽ ജയിലിലുമായി ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് വീണ്ടും അറസ്റ്റിലാവുന്നത് .
സ്കൂൾ വാർഷികം ആഘോഷിച്ചു
കുറ്റിവട്ടം: കുറ്റിവട്ടം ഗവ. മുഹമ്മദൻ എൽപി സ്കൂൾ വാർഷികം ആഘോഷിച്ചു. ഉദ്ഘാടന സമ്മേളനം പന്മന ഗ്രാമപഞ്ചായത്ത് അംഗം വി. അബിളി ഉദ്ഘാടനം ചെയ്തു. ജഹാംഗീർ, കുറ്റിവട്ടം. കെ.അബ്ദുൽ ജലീൽ, മുംതാസ്.എം,രാധിക, ഹെഡ്മാസ്റ്റർ അനീസ്മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ജംഷീർ എന്നിവർ പ്രസംഗിച്ചു. പിടിഎ പ്രസിഡന്റ് ഷെമീൽ അധ്യക്ഷത വഹിച്ചു.
കഞ്ചാവുമായി പ്രതിയും സഹായിയും പോലീസ് പിടിയിൽ
11:13 PM Mar 21, 2023 | Deepika.com