സ​മ​ഗ്ര മേ​ഖ​ല​യ്ക്കും പ്ര​ധാ​ന്യം ന​ല്‍​കി ച​വ​റ ബ്ലോ​ക്ക് പഞ്ചായത്ത് ബ​ജ​റ്റ്

10:55 PM Mar 21, 2023 | Deepika.com
ച​വ​റ: സ​മ​ഗ്ര മേ​ഖ​ല​ക​ളി​ലും പ്ര​ധാ​ന്യം ന​ല്‍​കി ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു.​പ്ര​സി​ഡ​ന്‍റ്് സ​ന്തോ​ഷ് തു​പ്പാ​ശേ​രി അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ഫി​യ സ​ലാം 472356026 രൂ​പ വ​ര​വും 470631426-രൂ​പ ചെ​ല​വും 1724600 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.
ആ​രോ​ഗ്യ മേ​ഖ​ല​ക്ക് കൂ​ടു​ത​ല്‍ ക​രു​ത​ലും പ്രാ​ധാ​ന്യ​വും ന​ല്‍​കും.​ ആ​ഹാ​ര​മാ​ണ് ഔ​ഷ​ധം എ​ന്ന ആ​പ്ത വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലും വി​പ്ല​വ​ക​ര​മാ​യ മാ​റ്റം വ​രു​ത്തു​ന്ന​തി​നൊ​പ്പം പു​ഷ്പ​ക്കൃ​ഷി വ്യാ​പ​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പ​വാ​ടി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും.
​ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് എ​ല്ലാ മാ​സ​വും പാ​ല്‍ സ​ബ്‌​സി​ഡി എ​ന്ന ല​ക്ഷ്യം വെ​ച്ചു കൊ​ണ്ട് ക്ഷി​ര​മേ​ഖ​ല​യെ പു​ഷ്ടി​പ്പെ​ടു​ത്തും.​
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ലി​ന്യം സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി 50- ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യ​തി​നൊ​പ്പം ഹ​രി​ത ക​ര്‍​മ സേ​ന​യെ ശാ​ക്തീ​ക​രി​ച്ച് കൊ​ണ്ട് സ​മ്പൂ​ര്‍​ണ പ്ലാ​സ്റ്റി​ക് ര​ഹി​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി മാ​റ്റും.​
ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കാ​യി വി​നോ​ദ വി​മാ​ന യാ​ത്ര​യും ഭി​ന്ന​ശേ​ഷി ക​ലോ​ത്സ​വും സം​ഘ​ടി​ച്ചി​ച്ച് ഇ​വ​രെ സ​മൂ​ഹ​ത്തോ​ട് ചേ​ര്‍​ത്ത് നി​ര്‍​ത്തു​ന്ന​തി​നാ​യി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.​പ​ട്ടി​ക​ജാ​തി വി​ക​സ​ന​ത്തി​നാ​യി 70-ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.​ക​ലാ സാം​സ്‌​കാ​രി​ക കാ​യി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്രാ​ധാ​ന്യം ന​ല്‍​കി കൊ​ണ്ട് 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട പ​ദ്ധ​തി ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍​ക്കാ​യി തു​ക മാ​റ്റി വെ​ച്ചി​ട്ടു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. സു​രേ​ഷ് കു​മാ​ർ, ത​ങ്ക​ച്ചി പ്ര​ഭാ​ക​ര​ൻ, എം.​ഷ​മി, സി​ന്ധു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​പ്ര​സ​ന്ന​ൻ ഉ​ണ്ണി​ത്താ​ൻ, ജോ​സ് വി​മ​ൽ​രാ​ജ്, നി​ഷാ സു​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷാ​ജി.​എ​സ് പ​ള്ളി​പ്പാ​ട​ൻ, ജി​ജി. ആ​ർ, പ്രി​യാ ഷി​നു, സു​മ​യ്യ അ​ഷ്‌​റ​ഫ്‌, സ​ജി അ​നി​ൽ, ആ​ർ.​ര​തീ​ഷ്, സീ​ന​ത്ത്, ജോ​യി ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ജോ​യ് റോ​ഡ്സ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ബ​ഡ്ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.