കരുനാഗപ്പള്ളി : ആലപ്പാട്, ആറാട്ടുപുഴ തീരദേശ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് എറണാകുളം മെട്രോ സിറ്റിയിലേക്ക് കെ എസ് ആർ ടി സി യുടെ പുതിയ സർവീസിന് തുടക്കമായി.
എറണാകുളത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയ്ക്ക് പോകുന്നവർക്കുൾപ്പടെ ആശ്വാസകരമാകുന്ന രീതിയിൽ കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ സർവീസ് വലിയഴിക്കൽ പാലം വഴി അനുവദിക്കണമെന്ന് ഗതാഗത മന്ത്രിക്കും വകുപ്പുതല ഉദ്യോഗസ്ഥരോടും ഡിവൈഎഫ്ഐ നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. കായംകുളം എം എൽ എ യു പ്രതിഭയുടെ ഇടപെടലിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് യാഥാർഥ്യമായിരിക്കുന്നത്.
കായംകുളം - കരുനാഗപ്പള്ളി - ചെറിയഴീക്കൽ - അഴീക്കൽ - കൊച്ചീടെജെട്ടി - ആറാട്ടുപ്പുഴ - തൃക്കുന്നപ്പുഴ - തോട്ടപ്പള്ളി - വൈറ്റില - അമൃത മെഡിക്കൽ കോളേജ് വഴി ആസ്റ്റർ മെഡിസിറ്റിയിലേക്കാണ് ബസ് സർവീസ് നടത്തുക.41 കിലോമീറ്ററോളം വരുന്ന തീരദേശ മേഖലയിലൂടെയാണ് പുതിയ ബസ് സർവീസ് കടന്നു പോകുക.
രാവിലെ 5.50 ന് കായംകുളത്ത് നിന്നും ആരംഭിക്കുന്ന സർവീസ് കരുനാഗപ്പള്ളി വഴി ചെറിയഴീക്കൽ, തീരദേശം, തോട്ടപ്പള്ളി, വൈറ്റില, അമ്യത മെഡിക്കൽ കോളേജ് വഴി 10.30 ന് ആസ്റ്റർ മെഡിസിറ്റിയിൽ എത്തുകയും വൈകുന്നേരം 3.40 ന് ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും അമൃത മെഡിക്കൽ കോളേജ്, വൈറ്റില,തോട്ടപ്പള്ളി, തീരദേശം വഴി, ചെറിയഴീക്കൽ, കരുനാഗപ്പള്ളി വഴി 8.20 ന് കായംകുളത്ത് എത്തുന്ന രീതിയിലുമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത
ബസ് സർവീസ് ആരംഭിച്ചു
10:55 PM Mar 21, 2023 | Deepika.com