വി​ദ്യാ​ഭ്യാ​സ-ആ​രോ​ഗ്യ-കാ​ര്‍​ഷി​ക മേ​ഖ​ലയ്​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​ ഏ​രൂ​ര്‍ ​പ​ഞ്ചാ​യ​ത്ത്‌ ബ​ജ​റ്റ്

10:55 PM Mar 21, 2023 | Deepika.com
അ​ഞ്ച​ല്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​മ​ഗ്ര പു​രോ​ഗ​തി​യും വി​ക​സ​ന​വും ല​ക്ഷ്യ​മി​ട്ട് കൊ​ണ്ടും, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കി​കൊ​ണ്ടു​ള്ള ബ​ജ​റ്റാ​ണ് ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ 2023-24 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ലേ​ക്ക് അ​വ​ത​രി​പ്പി​ച്ച​ത്. 39 കോ​ടി 73 ല​ക്ഷ​ത്തി എ​ണ്ണാ​യി​ര​ത്തി ഇ​രു​നൂ​റു രൂ​പ വ​ര​വും 38 കോ​ടി 29 ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി ഒ​ന്നാ​യി​ര​ത്തി ഇ​രു​നൂ​റു രൂ​പ ചെ​ല​വും 86 ല​ക്ഷ​ത്തി പ​തി​നാ​റാ​യി​ര​ത്തി അ​ഞ്ഞൂ​റ്റി​മു​പ്പ​ത്തി എ​ട്ട് രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ധ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​കൂ​ടി​യാ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​ന്നു വി​നോ​ദാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി ന​ട​ത്തി​പ്പു​ക​ള്‍​ക്കാ​യി 12.19 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള വീ​ട് നി​ര്‍​മാ​ണം അ​ട​ക്ക​മു​ള്ള​വ​യ്ക്ക് ര​ണ്ടു കോ​ടി രൂ​പ​യും പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ റോ​ഡു​ക​ള്‍, റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ എ​ന്നി​വ​യ്ക്ക് നാ​ലു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് കൊ​ണ്ട് നൂ​ത​ന​മാ​യ പ​ദ്ധ​തി​ക​ള്‍ ബ​ജ​റ്റ് വി​ഭാ​വ​നം ചെ​യ്യു​ന്നു. വി​ദ്യാ​ഭ്യാ​സ ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ എ​ല്‍​പി സ്കൂ​ളു​ക​ളി​ലും ഒ​രു ക്ലാ​സ് റൂം ​ആ​ധു​നി​ക രീ​തി​യി​ല്‍ ഹൈ​ട്ടെ​ക്ക് ആ​ക്കും.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ നൂ​ത​ന പ​ദ്ധ​തി​ക​ളാ​യ പു​ഷ്പ കൃ​ഷി, തേ​ൻ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് തേ​ൻ ഗ്രാ​മം പ​ദ്ധ​തി​യും, തൊ​ഴി​ൽ സം​രം​ഭ സ​ഹ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ട്ട​യം ഖാ​ദി ബോ​ർ​ഡി​ന്‍റെ പുനരു​ദ്ധാ​ര​ണം, മ്യ​ഗാ​ശു​പ​ത്രി വി​ക​സ​നം, കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക, പൂ​ർ​ണ​മാ​യ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​തി​ന്‍റെ മാ​തൃ​കയാ​യ മാ​ലി​ന്യ മു​ക്ത ഏ​രൂ​ർ പ​ദ്ധ​തി​യു​ടെ പാ​ത പി​ന്തു​ട​ർ​ന്ന് എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ നെ​ല്‍​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 11 ല​ക്ഷം രൂ​പ​യും, ക്ഷീ​ര വി​ക​സ​ന​ത്തി​ന് 24 ല​ക്ഷം രൂ​പ​യും മൃ​ഗ​സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ല്‍ പ​ശു​വ​ള​ര്‍​ത്ത​ല്‍ 48 ല​ക്ഷം, ആ​ടു​വ​ള​ര്‍​ത്ത​ല്‍ 16.75 ല​ക്ഷം, എ​രു​മ വ​ള​ര്‍​ത്ത​ല്‍ 18.75 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ധാ​ന പ​ദ്ധ​തി​ക​ള്‍.
കൂ​ടാ​തെ കോ​ഴി താ​റാ​വ്, മൃ​ഗ​സം​ര​ക്ഷ​ണ രോ​ഗ നി​യ​ന്ത്ര​ണം എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ മ​രു​ന്നു​ക​ള്‍ വാ​ങ്ങി ന​ല്‍​കാ​ന്‍ 32 ല​ക്ഷ​വും മ​റ്റ് ആ​രോ​ഗ്യ​പ​ദ്ധ​തി​ക​ള്‍​ക്കാ​യി 20 ല​ക്ഷം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. കു​ടി​വെ​ള്ള​ത്തി​നും ശു​ചി​ത്വ​ത്തി​നും 46.44 ല​ക്ഷം രൂ​പ വീ​ത​വും, തെ​രു​വ് വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു​മാ​യി 30.20 ല​ക്ഷ​വും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യി 12 കോ​ടി രൂ​പ​യും ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. സേ​വ​ന മേ​ഖ​ല​യ്ക്ക് 14 കോ​ടി 59 ല​ക്ഷ​ത്തി 64 ആ​യി​ര​ത്തി 200 രൂ​പ​യും ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.