പ്ര​തി​ഷേ​ധം ഫ​ലം കാ​ണു​ന്നു: ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​എ​ഫ്‌​ഒ​യു​ടെ ഉ​റ​പ്പ്

11:21 PM Mar 18, 2023 | Deepika.com
തെ​ന്മ​ല : തൊ​ഴി​ല്‍ സ്തം​ഭ​നം ഒ​ഴി​വാ​ക്കി തൊ​ഴി​ല്‍ സ്ഥി​ര​ത ഉ​റ​പ്പാ​ക്ക​ണം എ​ന്ന​ത​ട​ക്കം നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ഹെ​ഡ് ലോ​ഡ് ആൻഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്‌​സ് യൂ​ണി​യ​ൻ സി​ഐ​റ്റി​യു അ​ച്ച​ന്‍​കോ​വി​ല്‍ ഡി​എ​ഫ്‌​ഒ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഫ​ലം കാ​ണു​ന്നു.

തൊ​ഴി​ലാ​ളി യൂ​ണി​യ​നും നേ​താ​ക്ക​ളും ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്തി​ര​മാ​യി ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാം എ​ന്ന് പ്ര​തി​ഷേ​ധ​ത്തി​ന് ശേ​ഷം ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ഡി​എ​ഫ്ഒ സു​നി​ല്‍ സ​ഹ​ദേ​വ​ന്‍ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.

ഡി​എ​ഫ്‌​ഒ ഓ​ഫീ​സ് പ​രി​ധി​യി​ല്‍ നി​ന്നു​കൊ​ണ്ട് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന കാ​ര്യ​ങ്ങ​ള്‍ ഉ​ട​ന്‍ ചെ​യ്തു ന​ല്‍​കും. മ​റ്റു​ള്ള​വ സ​ര്‍​ക്കാരി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ എ​ത്തി​ച്ച് വേ​ഗ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ടീ​ലു​ക​ള്‍ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും സ്വീ​ക​രി​ക്കും. ക​ല​വ​റ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​ക​ഴി​ഞ്ഞു. വീ​ണു​കി​ട​ക്കു​ന്ന​തും ഉ​ണ​ങ്ങി നി​ല്‍​ക്കു​ന്ന​തു​മാ​യ മ​ര​ങ്ങ​ള്‍ ഡി​പ്പോ​യി​ല്‍ എ​ത്തി ത​ടി ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​മെ​ന്നും ഡി​എ​ഫ്‌​ഒ ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി സി​പി​എം പു​ന​ലൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ് ബി​ജു പ​റ​ഞ്ഞു. നേ​താ​ക്ക​ളാ​യ ബി​ജു​ലാ​ല്‍ പാ​ല​സ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍, പ്ര​ശാ​ന്ത്, പ്ര​ദീ​പ്‌, ബി​നു മാ​ത്യു, സാ​നു ധ​ര്‍​മരാ​ജ് തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.