അഞ്ചല്‍ : അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷനുള്ളില്‍ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മനോജ് ലാല്‍ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലിന്റെ പ്രധാന നേതാവ്.
ജോയിന്റ് കൗണ്‍സിലിന്റെ അഞ്ചല്‍ മേഖലയുടെ പ്രസിഡന്റ് ആണ് പിടിയിലായ മനോജ് ലാല്‍. ബന്ധുവിന്റെ വസ്തു അളന്ന് തിരിക്കുന്നതുമായി ബന്ധപ്പെട്ടു കരവാളൂര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രണ്ടായിരം രൂപ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് പുനലൂര്‍ താലൂക്ക് സര്‍വേ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് സര്‍വേയറായ മനോജ് ലാല്‍ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്.
മനോജ് ലാല്‍ പിടിയിലായതിനെ തുടര്‍ന്ന് എന്‍ജിഒ നേതാവ് പിടിയിലായി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അറസ്റ്റിലായ മനോജ് ലാലിനെ വിജിലന്‍സ് സംഘം തിരുവനന്തപുരത്തുള്ള വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മനോജ് ലാലിനെ പിടികൂടിയത്.
കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത് ജോയിന്റ് കൗണ്‍സില്‍ നേതാവ്
11:15 PM Mar 18, 2023 | Deepika.com