മാ​ന​സി​ക രോ​ഗി​ക​ളാ​യ അ​നാ​ഥ​രെ ഗാ​ന്ധിഭ​വ​ൻ ഏ​റ്റെ​ടു​ത്തു

11:13 PM Mar 18, 2023 | Deepika.com
പാ​രി​പ്പ​ള്ളി: അ​നാ​ഥ​രും മാ​ന​സി​ക രോ​ഗി​ക​ളു​മാ​യി പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്ന് പേ​രെ പ​ത്ത​നാ​പു​രം ഗാ​ന്ധി ഭ​വ​ൻ ഏ​റ്റെ​ടു​ത്തു.

തെ​രു​വി​ൽ അ​നാ​ഥ​രാ​യി അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ന്ന മാ​ന​സി​ക രോ​ഗി​ക​ളാ​യ അ​നാ​ഥ​രെ പോ​ലീ​സ് പ​ല​പ്പോ​ഴാ​യി ഏ​റ്റെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്ന​താ​ണ്. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രെ ഏ​റെ​റ​ടു​ക്കാ​ൻ ആ​രു​മി​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​പേ​ക്ഷ പ്ര​കാ​ര​മാ​ണ് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ഏ​റ്റെ​ടു​ത്ത​ത്. ഡ​ൽ​ഹി സ്വ​ദേ​ശി​നി ഉ​ർ​സി (30), ക​ർ​ണാ​ട​ക സ്വ​ദേ​ശി പേ​ര​റി​യാ​ത്ത​യാ​ൾ (47)കു​ണ്ട​റ, മു​ള​വ​ന സ്വ​ദേ​ശി ചെ​ല്ല​പ്പ​ൻ (60) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ഭ​വ​ൻ സ്വീ​ക​രി​ച്ച​ത്. ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് ജി.​എ​സ്.​സ​ന്തോ​ഷ്, ന​ഴ്സ് രാ​ജ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ളെ കൈ​മാ​റി.

പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റ് രോ​ഗി​ക​ളെ ഗാ​ന്ധി​ഭ​വ​നു വേ​ണ്ടി സ്വീ​ക​രി​ച്ചു. വേ​ള​മാ​നു​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി.​പ്രേ​മാ​ന​ന്ദ്, ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ.​രാ​ധാ​കൃ​ഷ്ണ​ൻ, തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ​പി​ള്ള , സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ രാ​ജേ​ന്ദ്ര​കു​മാ​ർ, ആ​ല​പ്പാ​ട് ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.