പുനലൂർ: കോർട്ട്ഫീസ് വർധന ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ ഓൾ ഇന്ത്യ ലോയേഴ്സ് കോൺഗ്രസ് പുനലൂർ- പത്തനാപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് അഞ്ചൽ. ടി. സജീവൻ അധ്യക്ഷതവഹിച്ചു. മുൻ ഡിസി സി വൈസ് പ്രസിഡന്റ് അഞ്ചൽ സോമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഞ്ചൽ പ്രസന്നകുമാർ, ജെറോം,ബാർ അസോസിയേഷൻ പ്രസിഡന്റ് ഷൈജു ലൂക്കോസ്, സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.
അഭിഭാഷകരുടെ ക്ഷേമനിധി 20 ലക്ഷമായി ഉയർത്തുക. ജൂനിയർ അഭിഭാഷകർക്ക് സ്റ്റൈപെന്റ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധ കൂട്ടായ്മയിൽ ഉന്നയിച്ചു. ജനദ്രോഹ ബജറ്റിനെതിരെ തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ലോയേഴ്സ് കോൺഗ്രസ് അറിയിച്ചു.
ഡോ. എം എസ് മൗലവി
അനുസ്മരണ യോഗം
കൊല്ലം: ബഹുഭാഷാ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും, മുൻ സംസ്ഥാന അറബിക് സ്പെഷൽ ഓഫീസറും ആയിരുന്ന ഡോ. എം എസ് മൗലവിയുടെ രണ്ടാം വാർഷിക അനുസ്മരണ യോഗം കടയ്ക്കൽ എം എസ് എം അറബിക് കോളേജിൽ നടത്തി.
ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. സാമുദായിക ഐക്യത്തിനും മതസൗഹാർദത്തിനും വേണ്ടി നിലകൊണ്ട മഹത് വ്യക്തിത്വമായിരുന്നു എം. എസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. എം എസ് എം എജുക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ഡോ. എം എസ് മൗലവി സ്മാരകപുരസ്കാരം കെഎഎംഎ സംസ്ഥാന ജനറൽ സെക്രട്ടറി എം തമീമുദീന്‍ മൗലവി സമർപ്പിച്ചു.
എസ് പി സോമന് ചരമവാര്‍ഷികം
കൊല്ലം: എസ്പി സോമന് ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് ആറിന് മുണ്ടയ്ക്കല്‍ ഉദയമാര്‍ത്താണ്ഡപുരം എസ്എന്‍ഡിപി ശാഖ ഹാളില്‍ അനുസ്മരണ യോഗവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടക്കും. അനുസ്മരണ പ്രഭാഷണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേല്‍ നിര്‍വഹിക്കും. സജീവ് സോമന് അധ്യക്ഷത വഹിക്കും.
മന്ത്രി ജെ ചിഞ്ചുറാണി വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംഎച്ച് ഷാരിയര്‍, കോണ്‍ഗ്രസ് നേതാവ് ഗീതാ കൃഷ്ണന്, ആര്‍എസ്പി മണ്ഡലം സെക്രട്ടറി എന്‍ നൗഷാദ്, സിപിഐ മണ്ഡലം അസി. സെക്രട്ടറി വിനിത വിന്‍സന്റ്, ടി വി ടെറന്‍സ്, പി രഘുനാഥന് തുടങ്ങിയവര്‍ പ്രസംഗിക്കും.
പുനലൂരിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
11:14 PM Feb 08, 2023 | Deepika.com