സം​സ്ഥാ​ന റ​വ​ന്യൂ​ദി​നാ​ഘോ​ഷം 24ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെയ്യും

11:12 PM Feb 08, 2023 | Deepika.com
കൊല്ലം : ​സം​സ്ഥാ​ന റ​വ​ന്യൂ​ദി​നാ​ഘോ​ഷം-​അ​വാ​ര്‍​ഡ്ദാ​ന​ച​ട​ങ്ങ് 24ന് ​വൈ​കുന്നേരം നാ​ലി​ന് സി. ​കേ​ശ​വ​ന്‍ സ്മാ​ര​ക ടൗ​ണ്‍​ഹാ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 60 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത​ല അ​വാ​ര്‍​ഡ്. ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.
ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ ചെ​യ​ര്‍​മാ​നും ജി​ല്ലാ ക​ള​ക്ട​ര്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​മാ​യ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍​വീ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി​യാ​യി അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി വി. ​ജെ. ബെ​ന്നി, ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റു​ടെ പ്ര​തി​നി​ധി​യാ​യി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ വി​നീ​ത്, സ​ബ് ക​ളക്ട​ര്‍ മു​കു​ന്ദ് ഠാ​ക്കൂ​ര്‍, ഡെ​പ്യൂ​ട്ടി ക​ളക്ട​ര്‍​മാ​ര്‍, റ​വ​ന്യൂ സ​ര്‍​വേ ഓ​ഫീ​സ​ര്‍​മാ​ര്‍, സ​ര്‍​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തു​ക.