കൊല്ലം: സര്‍ക്കാര്‍ നഴ്സുമാരുടെ പുതിയ ബാച്ച് (ബാച്ച് -54) ദീപം തെളിയിച്ച് കര്‍മ മണ്ഡലത്തിലേക്ക്. മറ്റുള്ളവരുടെ ജീവിതത്തിന് നിറം നല്കുന്നവരാകണം നഴ്സുമാരെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. സര്‍ക്കാര്‍ സ്കൂള്‍ ഓഫ് നഴ്സിംഗില്‍ നടന്ന പരിപാടിയില്‍ പ്രിന്‍സിപ്പല്‍ പി.കെ.സാലമ്മ ദീപം തെളിയിച്ചു നല്കി.
പി.എച്ച്.എന്‍ ട്യൂട്ടര്‍ എസ്.ബീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ്കുമാര്, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് ഡോ. വി.കൃഷ്ണവേണി, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്. സന്ധ്യ, ഡിഎന്‍ഒ ഇ.അജിതകുമാരി, പ്രിന്‍സിപ്പല്‍ ടി. ലത, സൈക്യാട്രി കണ്‍സള്‍ട്ടന്റ് ഡോ. ടി. സാഗര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സര്‍ക്കാര്‍ നഴ്സുമാരുടെ പുതിയ ബാച്ച് പുറത്തിറങ്ങി
11:12 PM Feb 08, 2023 | Deepika.com