കൊല്ലം: തുറമുഖത്ത് ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന മാരിടൈം ബോര്‍ഡിന്റെയും പിന്തുണ അനിവാര്യമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി യെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി നിത്യാനന്ദ റായ് ലോകസഭയില്‍ അറിയിച്ചു.
കൊല്ലം തുറമുഖത്ത് ഇമിഗ്രേഷന്‍ ആരംഭിക്കുന്നതിനുളള കാലതാമസം സംബന്ധിച്ച് ഉന്നയിച്ച എംപിയുടെ ചോദ്യത്തിനുളള മറുപടിയായിയാണ് വിവരം അറിയിച്ചത്.
നിലവിലുളള നിബന്ധനകള്‍ പ്രകാരം ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന തുറമുഖത്ത് ചെക്ക് പോസ്റ്റ് ആരംഭിക്കും. കൊല്ലം തുറമുഖത്ത് ചെക്ക്പോസ്റ്റ് ആരംഭിക്കുന്നതിനുളള പരിശോധന നടത്തിയിട്ടുണ്ട്. ഒരു തുറമുഖത്തെ ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റ് ആധികാരിക ചെക്ക് പോസ്റ്റായി പ്രഖ്യാപിക്കുന്നത് ഒരു തുടര്‍ നടപടിയാണ്.
കൊല്ലം തുറമുഖത്ത് ചെക്ക്പോസ്റ്റ് ആരംഭിക്കുന്നതിനായി തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനായി പൂര്‍ണ ചുമതലക്കാരായി രണ്ടു സബ് ഇന്‍സ്പെക്ടര്‍, കൗണ്ടര്‍ ചുമതലയ്ക്കായി എട്ട് സബ് ഇന്‍സ്പെക്ടര്‍, കൗണ്ടറിലെ ഉദ്യോഗസ്ഥരെ സഹായിക്കാനായി നാല് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 14 പോലീസ് ഉദ്യോഗസ്ഥര്‍ ആവശ്യമാണെന്നും, അടിസ്ഥാന സൗകര്യമായി ചെക്ക് പോസ്റ്റ് ആരംഭിക്കുമ്പോള്‍ യാത്രക്കാര്‍ എത്തിച്ചേരുന്ന സ്ഥലത്ത് നാല് കൗണ്ടറുകളും യാത്രക്കാര്‍ പുറപ്പെടുന്ന സ്ഥലത്ത് നാല് കൗണ്ടറുകളും ആവശ്യമാണ്.
യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് അനുസരിച്ച് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണം. കംപ്യൂട്ടര്‍ സെര്‍വര്‍ റൂം, ശുചിമുറിയോടുകൂടിയ ഡിറ്റെന്‍ഷന്‍ റും, ഇമിഗ്രേഷന്‍ ഓഫീസ്, പരിശീലനത്തിനും യോഗം ചേരലിനും പ്രത്യേക സൗകര്യം, യുപിഎസ് റൂം, ഇമിഗ്രേഷന്‍ മുന്നില്‍ യാത്രക്കാര്‍ക്ക് വരിയായി നില്‍ക്കാനുളള സൗകര്യം,
യാത്രക്കാര്‍ എത്തിച്ചേരുന്ന കൗണ്ടറിന് മുന്നില്‍ ശുചിമുറി സൗകര്യം, ഓഫീസ് പ്രവര്‍ത്തനത്തിന് വേണ്ടി ഫര്‍ണീച്ചറുകളും മറ്റ് സൗകര്യങ്ങളും, തടസമില്ലാത്ത വൈദ്യുതി വിതരണം, ഇന്റര്‍കോം സൗകര്യം, താമസ സൗകര്യം എന്നിവ ആവശ്യമാണെന്നും മന്ത്രി എംപിയെ അറിയിച്ചു.
കൊല്ലം തുറമുഖത്ത് ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റ്; പിന്തുണ ആവശ്യമെന്ന് കേന്ദ്രമന്ത്രി
11:12 PM Feb 08, 2023 | Deepika.com