കൊല്ലം: റിസോര്‍ട്ട് വിവാദത്തില്‍ യുവജനക്ഷേമ കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം ഡിസിസി മുന്‍ പ്രസിഡന്റ് ബിന്ദു കൃഷ്ണ. സര്‍ക്കാരിന്റെ നികുതി വര്‍ധനവിനെതിരെ കൊല്ലത്ത് സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രസംഗിക്കുകയായിരുന്നു ബിന്ദു കൃഷ്ണ.
ചിന്ത ജെറോമിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ചെലവാക്കുന്നുവെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചു. ഓഫ് സീസണില്‍ പോലും 5500 രൂപയാണ് ചിന്ത താമസിച്ച ഹോട്ടലിലെ മുറി വാടക. അതിന്റെ 18 ശതമാനം ടാക്സ് ഉള്‍പ്പെടെ 6490 രൂപയാണ് ഓഫ് സീസണിലുള്ളതെന്നും കോണ്‍ഗ്രസ് നേതാവ് സൂചിപ്പിച്ചു.
കൊല്ലത്തെ തീരദേശ പരിപാലന നിയമം ലംഘിച്ച് കൊണ്ടാണ് സീ പോര്‍ട്ട് റിസോര്‍ട്ട് കെട്ടിപ്പെടുത്തത്. പിഴയടക്കുന്നതിനും പൊളിച്ചുമാറ്റണമെന്നുമുള്ള സാഹചര്യമുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടരവര്ഷക്കാലത്തിലേറെയായി ചിന്താ ജെറോമിനെ ഇവിടെ താമസിപ്പിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍. ഇതിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവാക്കുന്നത്.
ഇവിടെ ഓഫ് സീസണില്‍ പോലും 5500 രൂപയാണ് മുറി വാടക. അതിന്റെ 18 ശതമാനം ടാക്സ് ഉള്‍പ്പെടെ 6490 രൂപയാണ് ഓഫ് സീസണിലുള്ളതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
അര്‍ധ ജുഡീഷ്യല്‍ അധികാരങ്ങളുളള യുവജന കമ്മീഷന് അധ്യക്ഷ പദവിയിലിരുന്ന് കൊണ്ട് ചിന്ത ജെറോം ഇന്നീ നിമിഷം വരെയുള്ള കാലയളവില്‍ കേരളത്തിലെ യുവജനങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്ന് ചോദിച്ചാല്‍ അതിന്റെ ബാലന്‍സ് ഷീറ്റെടുത്താല്‍ സീറോ എന്ന് വലുതായി എഴുതേണ്ടതായി വരുമെന്നും ബിന്ദുകൃഷ്ണ വിമര്‍ശിച്ചു.
കാര്യക്ഷമമായ ക്രിയേറ്റീവായ ഒരു ഇടപെടലും സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കേരളത്തിലെ പിഎസ് സി നിയമനം കിട്ടാതെ ടെസ്റ്റ് എഴുതി പാസായി റാങ്ക് ലിസ്റ്റില്‍ വന്ന ചെറുപ്പക്കാര്‍ ഈ സംസ്ഥാനത്ത് മുട്ടിലിഴഞ്ഞപ്പോള്‍ ചിന്താ ജെറോം എവിടെയായിരുന്നു എന്നും ബിന്ദു കൃഷ്ണ ചോദിച്ചു.
ചിന്താ ജെറോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിന്ദുകൃഷ്ണ
11:18 PM Feb 07, 2023 | Deepika.com