കൊല്ലം: വി.സാംബശിവൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ചവറ തെക്കുംഭാഗത്തെ സാംബശിവൻ സ്മാരകത്തിന്റെ വാർഷികാഘോഷം സ്മാരകത്തിലെ ഒഥല്ലോ ഹാളിൽ പത്തിന് നടക്കും.
ഉച്ചകഴിഞ്ഞ് 3.30 ന് ഫൗണ്ടേഷൻ പ്രസിഡന്റ്് എൻ. രതീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനവും കഥാപ്രസംഗ ശതാബ്ദി ലോഗോ പ്രകാശനവും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗം എ.കെ.ബാലൻ നിർവഹിക്കും.
വി.സാംബശിവൻ സ്മാരക വാർഷിക പ്രഭാഷണം ഡോ.സുജ സൂസൻ ജോർജ് നടത്തും. കഥാപ്രസംഗ ശതാബ്ദിഗീതം വയലാർ ശരത്ചന്ദ്ര വർമ പ്രകാശനം ചെയ്യും. സമ്പത്ത് വി.സാംബശിവൻ കാവ്യകഥാ ശിൽപ്പവും അവതരിപ്പിക്കുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി ഡോ. വസന്തകുമാർ സാംബശിവൻ അറിയിച്ചു.
"സമരപഥങ്ങളിലൂടെ' പ്രകാശനം 10ന്
കൊല്ലം: റിട്ട. അധ്യാപകനും അധ്യാപക-പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളുടെ നേതാവുമായിരുന്ന പി ഇസഡോറിന്റെ ആത്മകഥ ‘സമരപഥങ്ങളിലൂടെ’ 10ന് പ്രകാശനം ചെയ്യും. കടപ്പാക്കട സ്പോർട്സ് ക്ലബിൽ വൈകുന്നേരം നാലിന് മന്ത്രി കെ എൻ ബാലഗോപാൽ പുസ്തക പ്രകാശനം നിർവഹിക്കും.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റ് പുസ്തകം സ്വീകരിക്കും. എസ്എൻ വനിതാ കോളേജ് മുൻ പ്രിൻസിപ്പല്‍ പ്രഫ. എസ് സുലഭ പുസ്തകം പരിചയപ്പെടുത്തും. രചന ഫൗണ്ടേഷൻ ചെയർമാൻ കെ ഭാസ്കരൻ അധ്യക്ഷനാകും.
വി.സാംബശിവൻ സ്മാരകം: വാർഷികാഘോഷം പത്തിന്
11:16 PM Feb 07, 2023 | Deepika.com