ഒ​രു​മു​ഴം ക​യ​റുമാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

11:07 PM Feb 06, 2023 | Deepika.com
കൊ​ല്ലം: ജ​ന​ങ്ങ​ൾ​ക്ക് ഒ​ന്നും ന​ൽ​കാ​തെ പാ​വ​പ്പെ​ട്ട​വ​രു​ടെ പി​ച്ച​ച്ച​ട്ടി​യി​ൽ കൈ​യി​ട്ടു​വാ​രി അ​വ​രെ ഞെ​ക്കി പി​ഴി​ഞ്ഞെ​ടു​ക്കു​ന്ന ബ​ജ​റ്റ് ആ​ണ് സം​സ്ഥാ​ന​ത്ത് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് ആ​രോ​പി​ച്ചു യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ല​ത്ത് പ്ര​തീ​കാ​ത്മ​ക​മാ​യ സ​മ​രം ന​ട​ത്തി.
ധ​ന​കാ​ര്യ മ​ന്ത്രി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ട് സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ ഭേ​ദം സ​ർ​ക്കാ​ർ ചെ​ല​വി​ൽ തൂ​ക്കു​ക​യ​ർ സ​മ്മാ​നി​ക്കു​ന്ന​ത് ആ​യി​രു​ന്നു ന​ല്ല​തെ​ന്ന് ആ​രോ​പി​ച്ച് എ​ൽഡിഎ​ഫി​ന്‍റെ നി​കു​തി കി​റ്റി​നു​മേ​ൽ ഒ​രു​മു​ഴം ക​യ​റു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു.
കേ​ന്ദ്ര​ത്തി​ലും സം​സ്ഥാ​ന​ത്തും സ​ർ​ക്കാ​രു​ക​ൾ ഇ​ന്ന് കൊ​ള്ള​ക്കാ​രെ പോ​ലെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. ജ​ന​ക്ഷേ​മം എ​ന്ന ല​ക്ഷ്യ​ത്തി​ൽ നി​ന്നും സ​ർ​ക്കാ​രു​ക​ൾ കോ​ർ​പ്പ​റേ​റ്റ് ക്ഷേ​മ​ത്തി​ലേ​ക്ക് മാ​റി​ക്ക​ഴി​ഞ്ഞ​താ​യി പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ഷ്ണു സു​നി​ൽ പ​ന്ത​ളം ആ​രോ​പി​ച്ചു.
വെ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​ർ​ഷാ​ദ് മു​തി​ര​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ഉ​ളി​യ​ക്കോ​വി​ൽ, സു​ദ​ർ​ശ​ൻ ബാ​ബു, രാ​ജീ​വ്, സ​ഹ​ൽ, റ​മീ​സ് , മി​ഥു​ൻ, സ​ഞ്ജു തേ​വ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.